തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം.
ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. വാർഷിക ലൈസൻസ് ഫീ 10 ലക്ഷമായിരിക്കും. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്നു മാത്രമേ വിദേശമദ്യം വാങ്ങാനാവൂ. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തന സമയവും നിശ്ചയിച്ചിട്ടുണ്ട്