Image

കേരളത്തിൽ ഉള്ളത് 104 പാകിസ്ഥാൻകാർ; 59 പേർ രാജ്യം വിടണം, ദീർഘകാല വിസയുള്ളവർ മടങ്ങേണ്ടതില്ല

രഞ്ജിനി രാമചന്ദ്രൻ Published on 26 April, 2025
കേരളത്തിൽ ഉള്ളത് 104 പാകിസ്ഥാൻകാർ; 59 പേർ രാജ്യം വിടണം, ദീർഘകാല വിസയുള്ളവർ മടങ്ങേണ്ടതില്ല

പൊലീസിന്റെയും വിവിധ കേന്ദ്ര ഏജന്‍സികളുടെയും കണക്കനുസരിച്ച് കേരളത്തിലുള്ളത് 104 പാകിസ്ഥാന്‍ പൗരന്‍മാര്‍. ഇവരെ ഉടന്‍ കയറ്റിഅയക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ വിവാഹം കഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാകിസ്ഥാന്‍ പൗരര്‍ക്ക് കേരളം വിട്ടുപോകേണ്ട. അല്ലാത്തവരെ അടുത്ത ചൊവ്വാഴ്ചയ്ക്ക് മുമ്പ് കയറ്റി വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ 59 പേരാണ് ഉടന്‍ രാജ്യം വിടേണ്ടി വരുന്നത്. കേരളത്തില്‍ 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നുപേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്. ദീര്‍ഘകാല വിസയുള്ളവര്‍ ഏറ്റവും കൂടുതല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും. മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു.

 

 

 

English summary:

There are 104 Pakistanis in Kerala; 59 must leave the country, while those with long-term visas are not required to return.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക