മലപ്പുറം: ഇതിഹാസ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും മുന്‍ നായകനുമായ ഐഎം വിജയന് പൊലീസില്‍ നിന്നു വിരമിച്ചു. 56ാം പിറന്നാള്‍ ദിനത്തിലാണ് 38 വര്‍ഷം നീണ്ട സേവനത്തിനൊടുവിലാണ് വിജയന്‍ പൊലീസിന്റെ കാക്കിക്കുപ്പായം അഴിക്കുന്നത്. മലപ്പുറത്ത് എംഎസ്പി അസി. കമാന്‍ഡന്റ് പദവിയില്‍ നിന്നാണ് വിജയന്റെ പടിയിറക്കം. ഈ മാസം 30ഓടെ അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി പൂര്‍ത്തിയാകും.
ഫുട്‌ബോള്‍ മികവുമായി 18ാം വയസിലാണ് ഐഎം വിജയന്‍ അതിഥി താരമായി പൊലീസിലെത്തുന്നത്. കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒന്നായി വിജയന്‍ പില്‍ക്കാലത്ത് മാറി. ഇന്നലെ ഫെയര്‍വെല്‍ പരേഡില്‍ സേനാംഗങ്ങളില്‍ നിന്നു വിജയന്‍ സല്യൂട്ട് സ്വീകരിച്ചു. വിപി സത്യന്‍, യു ഷറഫലി, സിവി പാപ്പച്ചന്‍, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്‌ബോള്‍
ടീമിന്റെ സുവര്‍ണ സംഘത്തിലെ അവസാന കണ്ണിയും പടിയിറങ്ങി.
1986ല്‍ കേരള പൊലീസില്‍ അതിഥി താരമായി എത്തിയ വിജയന്‍ 1987ല്‍ 18 വയസ് പൂര്‍ത്തിയായപ്പോള്‍ കോണ്‍സ്റ്റബിളായാണ് ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ ബ?ഗാനിലേക്ക് കളിക്കാന്‍ പോയി. 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1993ല്‍ വീണ്ടും പൊലീസ് വിട്ട വിജയന്‍ മോഹന്‍ ബ?ഗാന്‍, ഈസ്റ്റ് ബം?ഗാള്‍, ജെസിടി, എഫ്‌സി കൊച്ചില്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബുകള്‍ക്കായി കളിച്ചു.
1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളില്‍ നിന്നു 39 ഗോളുകള്‍. 2006ല്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കവെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു.
പിന്നീട് എഎസ്‌ഐ ആയി വീണ്ടും കേരള പൊലീസില്‍ എത്തി. 2021ല്‍ എംഎസ്പി അസി. കമാന്‍ഡന്റ് ആയി. 2002ല്‍ അര്‍ജുന അവര്‍ഡും ഈ വര്‍ഷം പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.