റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുഴുവന്‍ സമയ ഡയറക്ടറായി അനന്ത് അംബാനിയെ നിയമിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത് അംബാനി. മേയ് ഒന്നിന് അദ്ദേഹം കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായി ചുമതലയേല്‍ക്കും.
അഞ്ച് വര്‍ഷത്തേക്കാണ് അനന്ത് അംബാനിയുടെ നിയമനം. ഹ്യൂമണ്‍ റിസോഴ്‌സസ് നോമിനേഷന്‍ ആന്‍ഡ് റെമ്യൂനറേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ കമ്പനി ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. നിയമനം സംബന്ധിച്ച തീരുമാനം ഓഹരി ഉടമകളുടെ പരിഗണനയിലാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കി.
അനന്ത് അംബാനിയുടെ മൂത്ത സഹോദരങ്ങളായ ആകാശ് അംബാനിയും ഇഷ അംബാനിയും കമ്പനിയില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി തുടരും.