വിടർന്ന താമരയിതളുകൾക്കു -
ള്ളിൽ ആ കരിവണ്ട് ആനന്ദത്തോടെ
വട്ടമിട്ടുകൊണ്ടിരുന്നു...
സൂര്യാസ്തമനം കഴിഞ്ഞപ്പോൾ
താമര കൂമ്പിപ്പോയി.. കഷ്ടം..!
വണ്ട് അതിനകത്തുമായി..!
വിഷമത്തോടെ താമര പറഞ്ഞു :
ഇനി നാളെ സൂര്യോദയത്തിനേ
എനിക്ക് വിരിയാനാകൂ..
നീയെൻ്റെ ഇതളുകൾ തുളച്ച് പുറത്ത്
പൊയ്ക്കൊള്ളുക...
ഇതു കേട്ട് വണ്ട് പറഞ്ഞു :
"ഒരിയ്ക്കലുമില്ല..
നിന്നെ മുറിവേൽപിച്ചു കൊണ്ട് ഞാൻ
പോകുന്നില്ല...
സാരമില്ല... ഞാൻ കാത്തിരിക്കാം..!!"
തേൻ പകർന്നു തരുന്നവരെ
മുറിപ്പെടുത്തുന്നതിനേക്കാൾ
വലിയ പാതകം വേറെയുണ്ടോ..?
വാക്കുകൾ കൊണ്ടു പോലും മറ്റൊരാളെ
മുറിപ്പെടുത്താതിരിക്കുവാൻ പരിശ്രമിക്കുകയാണ് വേണ്ടതും..