Image

മോസ്റ്റ് വാണ്ടഡ്: ഇന്ത്യൻ വംശജനെ കണ്ടെത്തുന്നവർക്ക് 50,000 ഡോളർ പാരിതോഷികം

Published on 26 April, 2025
മോസ്റ്റ് വാണ്ടഡ്: ഇന്ത്യൻ വംശജനെ കണ്ടെത്തുന്നവർക്ക് 50,000 ഡോളർ പാരിതോഷികം


മിസിസാഗയിലെ പെട്രോ കാനഡ പമ്പിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം   അഭ്യർത്ഥിച്ച് പീൽ  റീജണൽ പോലിസ്. ബീ ഓൺ ദി  ലുക് ഔട്ട് (BOLO) പ്രോഗ്രാമിൽ ഉൾപ്പെട്ട കാനഡയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിലൊരാളായ ധരം ധലിവാൾ(32 )നെയാണ്  തിരയുന്നത്. ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികം നൽകുമെന്നും പോലീസ് അറിയിച്ചു.


2022 ഡിസംബർ 3 ന് മിസ്സിസാഗാ ക്രെഡിറ്റ് വ്യൂ റോഡിന്റെയും ബ്രിട്ടാനിയ റോഡ് വെസ്റ്റിന്റെയും സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ നടന്ന വെടിവെയ്പ്പിൽ ധരം ധലിവാൾ പ്രതിയാണെന്ന് പോലീസ് പറയുന്നു. ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ബ്രാംപ്ടൺ സ്വദേശിനി പവൻ പ്രീത് കൗർ (21) വെടിയേറ്റ് മരിച്ചിരുന്നു.കൊലപാതകത്തിന് തൊട്ടുമുൻപുള്ള മാസങ്ങളിൽ  പവൻ പ്രീത് കൗർ, ധലിവാളിനെതിരെ ഗാർഹിക പീഡന പരാതി നൽകിയിരുന്നതായി പോലീസ് അറിയിച്ചു. പവൻ പ്രീത് കൗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ധലിവാളിന്റെ രണ്ട് കുടുംബാംഗങ്ങളെ 2023 ഏപ്രിൽ 18ന് ന്യൂ ബ്രൺസ്വിക് മോങ്ക് ടണിൽ  നിന്നും അറസ്റ്റ് ചെയ്തിരുന്നു.പ്രീത് പാൽ ധലിവാൾ(25) ,അമര്ജിത് ധലിവാൾ (50)എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക