പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് സുരക്ഷ വർദ്ധിപ്പിച്ചതായി ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു. സുരക്ഷയ്ക്കായി പ്രത്യേക കമാൻഡോകളെ നിയോഗിക്കും. ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിനുള്ള ആന്റി ഡ്രോൺ സംവിധാനവും നടപ്പാക്കും.
രണ്ടുമാസം മുൻപേ തൃശൂർ പൂരം നടത്തിപ്പിനാവശ്യമായ മുന്നൊരുക്കങ്ങൾ പോലീസ് നടത്തിയിട്ടുണ്ട്. 4000-ൽ അധികം പോലീസുകാരെ പൂരം ഡ്യൂട്ടിക്കായി നിയോഗിക്കും. 35 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സുരക്ഷാ ചുമതല നിർവഹിക്കുക. കഴിഞ്ഞ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും നടക്കുകയാണ്. ഇത്തവണത്തെ പൂരം ഒരു പ്രശ്നവുമില്ലാതെ നടത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ വിഷയങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും ഡിജിപി പറഞ്ഞു. തൃശ്ശൂർ പൂരത്തെക്കുറിച്ച് താൻ നൽകിയ റിപ്പോർട്ട് സർക്കാർ പരിഗണിക്കുകയാണ്. താൻ നൽകിയ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ല. പൂരം കലക്കൽ സംഭവത്തിൽ മനോജ് എബ്രഹാം നടത്തിയ ത്രിതല അന്വേഷണം പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary:
"In the wake of the Pahalgam attack, heightened security for Thrissur Pooram.