Image

എംജിഎസ് ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജനിർമ്മിതി ചോദ്യം ചെയ്തയാൾ: കെ.സുരേന്ദ്രൻ

Published on 26 April, 2025
എംജിഎസ് ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജനിർമ്മിതി ചോദ്യം ചെയ്തയാൾ: കെ.സുരേന്ദ്രൻ


കോഴിക്കോട്: ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജ നിർമ്മിതി ചോദ്യം ചെയ്ത ചരിത്രകാരനായിരുന്നു എംജിഎസ് നാരായണനെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ നാടിൻ്റെ സംസ്കാരത്തെയും ദേശീയതയേയും ഇടത്- മൗദൂദി ചരിത്രകാരൻമാർ വളച്ചൊടിച്ചപ്പോൾ എംജിഎസ് സത്യം വിളിച്ചു പറയാൻ തയ്യാറായി. ദേശവിരുദ്ധ നരേറ്റീവുകൾ ഇത്തരക്കാർ സൃഷ്ടിക്കുന്ന സമകാലീന കാലത്ത് എംജിഎസിനെ നഷ്ടമായത് രാഷ്ട്രത്തിന് തീരാവേദനയാണ്. അയോദ്ധ്യ ശ്രീരാമജന്മഭൂമി വിഷയത്തിൽ ഇർഫാൻ ഹബീബിനെ പോലെയുള്ള പ്രൊപ്പഗൻഡ ചരിത്രകാരൻമാർ പക്ഷം പിടിച്ച് വ്യാജചരിത്രം എഴുതിയപ്പോൾ കെകെ മുഹമ്മദിനൊപ്പം അതിനെ തടഞ്ഞു നിർത്തിയത് എംജിഎസായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം കോഴിക്കോടിനും രാജ്യത്തിനും തീരാനഷ്ടമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക