തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്ത് ശനിയാഴ്ച ഉണ്ടായ വൻ സ്ഫോടനത്തിൽ 500 പേർക്ക് പരിക്കേറ്റതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ നിലയ ചർച്ചകളുടെ മൂന്നാം റൗണ്ട് ഒമാനിൽ ആരംഭിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. കൃത്യമായ കാരണം ഇതുവരെ അധികൃതർക്ക് കണ്ടെത്താനായിട്ടില്ല.
നഗരത്തിലെ രാജായി തുറമുഖത്തെ കണ്ടെയ്‌നറുകളിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) നാവിക താവളത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, സ്‌ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു.