Image

വനിതകൾക്കായി "മന്ത്രകോടി"സംഗമം ബെൻസൻവിൽ ഇടവകയിൽ

ലിൻസ് താന്നിച്ചുവട്ടിൽ PRO Published on 26 April, 2025
വനിതകൾക്കായി "മന്ത്രകോടി"സംഗമം ബെൻസൻവിൽ ഇടവകയിൽ

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ മാതൃദിനാഘോഷത്തിന് മുന്നോടിയായി എല്ലാ വനിതകൾക്കുമായി വിമൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ  'മന്ത്രകോടി' സംഗമം നടത്തുന്നു. 

മെയ് 4 ഞായറാഴ്ച രാവിലെ വി.കുർബാനയ്ക്ക് ശേഷം സ്നേഹവിരുന്നും സെമിനാറും വിവിധ മത്സരങ്ങളും കലാപരിപാടികളും ഉൾപ്പെടുന്ന പ്രോഗ്രാം വിമൻസ് മിനിസ്ട്രി കോർഡിനേറ്റർ മേഴ്സി ചെമ്മലക്കുഴിയുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ കൂട്ടായ്മയ്ക്ക് മുമ്പായി അമ്മയും മക്കളും അടങ്ങുന്ന മമ്മാ മെമ്മറി മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

 

വനിതകൾക്കായി "മന്ത്രകോടി"സംഗമം ബെൻസൻവിൽ ഇടവകയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക