Image

പ്രസാദ് ഫിലിപ്പോസ്, 68, ജോർജിയയിൽ അന്തരിച്ചു

Published on 26 April, 2025
പ്രസാദ് ഫിലിപ്പോസ്, 68, ജോർജിയയിൽ അന്തരിച്ചു

അറ്റലാന്റ: കൊച്ചി  പാലാരിവട്ടം പരേതനായ  പി.കെ. ഫിലിപ്പോസിന്റെയും (വലിയവീട്ടിൽ) പരേതയായ രാജമ്മ ഫിലിപ്പോസിന്റെയും (വടക്കേടത്ത്) പുത്രൻ പ്രസാദ് ഫിലിപ്പോസ്, 68, ജോർജിയയിൽ ഏപ്രിൽ 22-ന് അന്തരിച്ചു. ഇന്ത്യയിൽ ഫൈസറിൽ ജോലി ചെയ്ത പ്രസാദ് 1996-ൽ യുഎസിലേക്ക് താമസം മാറിയ ശേഷം   ഐടി സ്റ്റാഫിംഗിലും റിയൽ എസ്റ്റേറ്റിലും പ്രവർത്തിച്ചു. വിനയാന്വിതനും സമൂഹത്തെയും സഭയെയും സഹായിക്കാൻ തല്പരനുമായിരുന്നു. എല്ലാവർക്കും അദ്ദേഹം പ്രസാദ് അങ്കിൾ ആയിരുന്നു. പള്ളിയിലും സമൂഹത്തിലും  സജീവമായിരുന്നു, പ്രത്യേകിച്ച് ജോർജിയ മലയാളി അസോസിയേഷനിൽ  (ഗാമ).

ഭാര്യ: ബീന മേരി ഫിലിപ്പോസ്  (മേരി ജോർജ്ജ്)

മക്കൾ: ആരതി, അഞ്ജലി, അഭിലാഷ്. മരുമകൻ എറിക് ജാരറ്റ്; പേരക്കുട്ടികൾ:  ആൻഡി, അന്ന

സഹോദരർ: റിട്ട. കമാണ്ടർ ജോൺ ഫിലിപ്പോസ് (പ്രകാശ്),  പ്രദീപ് ഫിലിപ്പോസ്  

പൊതുദര്‍ശനവും മെമ്മൊറിയൽ  സര്‍വീസും: മെയ് 3, രാവിലെ 9 മുതല്‍: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് അറ്റ്‌ലാന്റ, 1950 ഓള്‍ഡ്  അലബാമ റോഡ്, റൊസ്വെല്‍, ജോര്‍ജിയ-30076

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക