പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ മതപരവും രാഷ്ട്രീയവുമായി വർധിച്ച ഭീതിയും അസഹിഷ്ണുതയും അക്രമവും നേരിടുന്നുവെന്നു യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം (യുഎസ് സിഐആർഎഫ്) ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനെതിരെ ശക്തമായ നടപടി എടുക്കാൻ ട്രംപ് ഭരണകൂടത്തോട് കമ്മീഷൻ ആവശ്യപ്പെട്ടു.
ഗൗരവമായ മത സ്വാതന്ത്ര്യ ലംഘനം നടത്തുന്ന പാക്കിസ്ഥാനി ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തണമെന്നു കമ്മിഷൻ ശുപാർശ ചെയ്തു. ആസ്തികൾ മരവിപ്പിക്കണം, യുഎസിൽ പ്രവേശിക്കുന്നതിൽ നിന്നു തടയണം.
വാർഷിക റിപ്പോർട്ടിൽ കമ്മീഷൻ പറഞ്ഞു: "പാക്കിസ്ഥാന്റെ ദൈവനിന്ദ നിയമം ഉപയോഗിച്ച് മത ന്യൂനപക്ഷങ്ങളെ -- പ്രത്യേകിച്ച് ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, ഷിയകൾ, അഹ്മദിയാ മുസ്ലിങ്ങൾ എന്നിവരെ -- നിരന്തരമായി പീഡിപ്പിക്കയാണ്. നിയമനടപടികളും കൈക്കൊള്ളുന്നു. ജനക്കൂട്ടങ്ങളും പോലീസും ആക്രമണം നടത്തുന്നു."
പാക്കിസ്ഥാനെ 'പ്രത്യേക ആശങ്ക ഉണർത്തുന്ന രാജ്യം' (സിപിസി) എന്ന വിഭാഗത്തിൽ പെടുത്തി നിരീക്ഷിക്കണം.
സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പാക്കിസ്ഥാന് ഇളവ് നൽകുന്നതായാണ് പക്ഷെ പൂർവകാല അനുഭവം.
ദൈവ നിന്ദയുടെ പേരിലുളള നിയമമാണ് അക്രമങ്ങൾക്കു കാരണമെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ പല നടപടികളും നിര്ദേശിച്ചിട്ടുമുണ്ട്.
USCIRF finds conditions for Pakistan minorities 'worsening'