ഡാളസ്: 2022 -ൽ ഡാലസിലുള്ള സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ മൂന്നു വർഷത്തെ ദൈവ ശുശ്രുഷക്കായി നാട്ടിൽ നിന്നും എത്തിയപ്പോൾ റെവ. ഷൈജു സി ജോയ് സ്വയം ചോദിച്ചു. യാതൊരു ബന്ധവും പരിചയവും ഇല്ലാത്ത അമേരിക്കയിലുള്ള ഒരു ഇടവകയുടെ പൂർണ ചുമതല എങ്ങനെ നിർവഹിക്കും എന്ന്?
കഴിഞ്ഞ കാല മിഷനറി പ്രവർത്തങ്ങളിൽ പ്രതിസന്ധികളുടെയും, കഷ്ടപ്പാടുകളുടെയും അനുഭവങ്ങൾ നേരിട്ട് മനസിലാക്കിയ അച്ചനെ സംബന്ധിച്ചടത്തോളം ഡാലസിലുള്ള സെന്റ് പോൾസ് ഇടവകയുടെ മൂന്ന് വർഷത്തെ നേതൃത്വം അനായാസമായിരുന്നു.
സമൂഹം ഒറ്റപ്പെടുത്തിയവരുടെ ഇടയിൽ നീറുന്ന മനസ്സുമായി കഴിഞ്ഞിരുന്ന പാവങ്ങളുടെ ഇടയിൽ നടത്തി വന്നിരുന്ന സേവന പാരമ്പര്യം തന്റെ ജീവിതത്തിലെ ഓരോ പ്രവർത്തന മേഖലകളിലും കാണാമായിരുന്നു.
സൺഡേ സ്കൂൾ വിദ്യാർഥികൾ മുതൽ സീനിയർ സിറ്റിസൺ വരെയുള്ളവരെ ഒരു മുത്തു മാലയിലെ മുത്തുകളെ പോലെ ഒരേ ചരടിൽ കോർത്തിണക്കി ആൽമീകതയുടെ അനലംകൃതമായ ചെതന്യം നൽകി കാത്തു പരിപാലിക്കുവാൻ പ്രിയപ്പെട്ട ഷൈജു അച്ചന് സാധിച്ചു.
സ്വന്തം ഇടവകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയിട്ടുള്ള പ്രവാസികളുടെ ഇടയിൽ അവരോടൊപ്പം സ്നേഹത്തിന്റെ മുത്തുകൾ വാരി വിതറി ക്രിസ്തു എന്ന രക്ഷകനെ കാട്ടി കൊടുക്കുവാൻ ഷൈജു സി അച്ചനു നൂറു ശതമാനം വരെ കഴിഞ്ഞു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.
ആൽമീക പ്രവർത്തനങ്ങളിൽ എന്ന പോലെ ക്രമം തെറ്റി നിന്നിരുന്ന ഇടവകയുടെ സാമ്പത്തീക ഭദ്രതക്ക് സംരക്ഷകനായി എത്തിയെന്നതും വളരെ അഭിമാനത്തോട് കൂടി ഇടവക ജനങ്ങളും ഭദ്രാസനവും എന്നെന്നും സ്മരിക്കും.
കോവിഡ് ദുരന്ത മാരിക്കു ഒരു ആശ്വാസമായപ്പോൾ 2022 മെയ് മാസത്തിൽ ഷൈജു സി ജോയ് അച്ചനും കുടുംബവും ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ വികാരിയായി ഇടവകയുടെ ആൽമീക നേതൃത്വം ഏറ്റെടുത്തു. കായക്കുളം സ്വദേശിയായ അച്ചന്റെ സ്വന്തം ഇടവക ശാലേം മാർത്തോമാ ചർച്ച ആണ്. ബാച്ചിലർ ബിരുദം നേടിയതിനു ശേഷം ജബൽപ്പൂരിലുള്ള ലിയോണാർഡ് തെയോളോജിക്കൽ കോളജിൽ നിന്നുമാണ് തിയോളജി ഡിഗ്രി കരസ്ഥമാക്കിയത്. മമ്പാറ്റ സെന്റ് തോമസ് ,മഞ്ചാലുംമൂട് ഹെർബോൺ,തെറ്റിവില സിയോൺ,മേൽപ്പാല സെന്റ്തോമസ്,കുളത്തുമ്മേൽ ഇമ്മാനുമേൽ, തേവൻകോഡ് ബെഥേൽ, നെയ്യാർ ഡാമ് ട്രിനിറ്റി, പുതുക്കാട് ജെറുസലേം എളമ്പാൽ സെന്റ് തോമസ് എന്നി മാർത്തോമാ ഇടവകളിൽ സേവനം അനുഷ്ഠിച്ചുണ്ട്.
മാർത്തോമ്മ സഭയുടെ ആതുര ആസ്ഥാനങ്ങളായ കോഴിക്കോട് മാർത്തോമ്മ ഹോസ്പിറ്റൽ ഗൈഡൻസ് സെന്റെർ, മജലുംമൂട് സ്നേഹതീരം ആൻഡ് സ്നേഹഗിരി, നെയ്യാർ ഡാമ് കാരുണ്യ ചൈൽഡ് ടെവേലോപ്മെന്റ്റ് സെന്റർ, മലൈക്കോടെ സ്നേഹ ജ്യോതി ചൈൽഡ് ടെവേലോപ്മെന്റ്റ് സെന്റർ എന്നവിടങ്ങളിൽ ഡയറക്ടർ ആയി സേവനം ചയ്തു സഭയുടെയും ജനങ്ങളുടെയും സ്നേഹം ഏറ്റുവാങ്ങിയ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്.
അച്ചനെ എല്ലാകാര്യങ്ങളിലും സഹായിയായി സുബി കൊച്ചമ്മ ഇപ്പോഴും കൂടെയുണ്ടാവും എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ദയ, കരുൺ എന്നിവരാണ് മക്കൾ
ഇടവകയുടെ ചുമതലയിൽ ഇരിക്കവേ ഡാലസിലുള്ള വിവിധ ജാതി മതത്തിൽ പെട്ട നൂറു കണക്കിന് രോഗികളായ ആളുകളുടെ നൊമ്പരത്തിൽ സ്വാന്തനമേകി. പ്രാർത്ഥനാ വരമുള്ള ഈ അച്ചൻ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെയാണ് ഇത്തരം ശുശ്രുഷകൾ നടത്തി വന്നിരുന്നത്. ദൈവം തന്നെ ഏൽപ്പിച്ചിരിക്കുന്ന സുവിശേഷ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് രോഗാവസ്ഥയിലുള്ളവർക്കു വേണ്ടി പ്രാർത്ഥന ക്രമീകരിച്ചു കൊണ്ടിരുന്നത്. രോഗികളായവർക്കും വാർദ്ധക്യ സഹജമായ വേദനയിൽ കഴിയുന്നവരുടെ ഇടയിൽ ഭക്ഷണവുമായിട്ടാണ് അച്ചൻ പ്രാർത്ഥനക്കായി എത്തിക്കൊണ്ടിരുന്നത്. സെന്റ് പോൾസ് ഇടവകയിലെ മാത്രമല്ല ഡാളസിലെ വിവിധ ജാതി മത വിഭാവക്കാരുടെ സ്നേഹ നിധി ആയിരുന്നു ഷൈജു സി അച്ചൻ.
ദൈവ കൃപയിൽ കഴിഞ്ഞ മൂന്നു വർഷത്തെ നിസ്തുല്യമായ അച്ചന്റെ സേവനം ഇടവകയിലെ ജനങ്ങൾക്ക് അനുഗ്രഹങ്ങളുടെ ദിനങ്ങളായിരുന്നു.
പ്രതീക്ഷകൾക്ക് അതീതമായി സ്നേഹം വാരി കോരി തന്ന അച്ചന്റെ നാട്ടിലോട്ടുള്ള വിട വാങ്ങൽ നിറ കണ്ണുകളോടും വിതുമ്പന്ന ഹൃദയത്തോടും ആയിട്ടാണ് ഓരോരുത്തരും യാത്രയയപ്പു നൽകുന്നത്.
എല്ലാവിധ യാത്ര മംഗളങ്ങളും നേർന്നു കൊള്ളുന്നു.