ടൊറന്റോ: കാനഡയിലെ വാൻകൂവറിൽ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിലേക്ക് കാർ ഇടിച്ചുകയറ്റിയതിനെ തുടർന്ന് ഒമ്പതുപേർ മരിച്ചു. 20 ൽ അധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 8.14നാണ് സംഭവം.
വാൻകൂവറിൽ ഫിലിപ്പീനോ സമൂഹത്തിന്റെ ലാപു ലാപു ഡേ ഫെസ്റ്റിവലിനിടയിലേക്ക് കറുത്ത എസ്.യു.വി ഇടിച്ചുകയറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാൻകൂവർ സ്വദേശിയായ 30കാരനെ പൊലീസ് അറസ്റ്റുചെയ്തു. സംഭവം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി മാർക്ക് കാർനെ നടുക്കം രേഖപ്പെടുത്തി. ദുരന്തത്തിനിരയായ എല്ലാവരോടും വാൻകൂവറിലെ ഫിലിപ്പീനോ സമൂഹത്തോടൊപ്പമാണ് തന്റെ മനസ്സെന്ന് വാൻകൂവർ മേയർ കെന്നത്ത് സിം സമൂഹ മാധ്യമത്തിൽ കുറിച്ചു.