Image

ഇഗോ (കവിത: വേണു നമ്പ്യാർ)

Published on 05 May, 2025
ഇഗോ (കവിത: വേണു നമ്പ്യാർ)

ഒരുറക്കത്തിനിരിക്കട്ടെ
പത്ത് സ്വപ്നവും ഒരുണർച്ചയും

അര ലക്ഷം വിചാരത്തിനിരിക്കട്ടെ
ഒരു പൊൻമണിത്തൂക്കം ശാന്തി

രതിയ്ക്കിരിക്കട്ടെ
കൂർത്ത മൂർച്‌ഛ

മൃതിക്കിരിക്കട്ടെ
കടിഞ്ഞൂൽഗർഭം

മുടിഞ്ഞ ചമ്രം 
പടിഞ്ഞിരിപ്പിനിരിക്കട്ടെ
കൈവല്യം

പിച്ചക്കാരനിരിക്കട്ടെ
സ്വർണ്ണസിംഹാസനം

സിംഹത്തിനിരിക്കട്ടെ
ഭൂമിയുടെ എളിമ

ഒരു കയറ്റത്തിനിരിക്കട്ടെ
ഒരിറക്കം

ഇഗോയ്ക്കിരിക്കട്ടെ
ചീഞ്ഞ ലഗോൺ മുട്ട

തിരുനാമത്തിനിരിക്കട്ടെ
ബഹുമാനം

ലെറ്റ് ഗോ
ലെറ്റ് ഗോഡ്

ഇഗോ
ചിറകില്ലാതെ പറക്കും

ഇഗോ
വേരില്ലാതെ പടരും

ഇരുട്ടിന്റെ കൂടാരത്തിലെ
സത്യവിളംബരം ഇഗോയുടെ
ഉദരപൂരണത്തിനു മാത്രം!

Join WhatsApp News
(ഡോ.കെ) 2025-05-07 20:34:43
അഹങ്കാരം ആർക്കും പോകേണ്ടതില്ല.തീർച്ചയായും നമുക്ക് അഹങ്കാരമുണ്ടാകണം.അഹങ്കാരം അടിസ്ഥാനപരമായി നമ്മുടെഅന്തഃകരണ വൃത്തിയാണ്.പലരുടെയും വിചാരം അഹങ്കാരം ദോഷമാണെന്നാണ്.അഹങ്കാരമുണ്ടെങ്കിലെ ഒരുതുള്ളി വെള്ളം കുടിക്കാൻ കഴിയു.അല്പം ശ്വാസം ഉള്ളിലേക്ക് വലിക്കാൻ കഴിയു.മനസ്സ്,ബുദ്ധി,ചിത്തം,അഹങ്കാരം ഈ ഉപാധികൾ നമുക്കുള്ളതാണ്.എന്നാൽ ദോഷകരമാകുന്ന അഹങ്കാരമാണ് ദുരഹങ്കാരം.
Nainaan Mathullah 2025-05-12 22:57:07
Ego is the root cause of all the problems in the world. Lucifer an angel of God became Satan because of ego. Jesus said to love your enemy and to love your brother as yourself. This is a very high standard set that very few are able to achieve. However to achieve this state of mind, we have to remove ego from our mind, or at least have a ‘lokai samastha sukhino bhavantu’ attitude. What we see in politics and religion nowadays is just the opposite. The root cause of all problems in this world that harm peace is the ego or my and mine attitude- I, me, mine, my family, my children, my faith, my race, my group, mu country etc. There is nothing in this world we can say mine or my own. Does the beach belong to the waves although they embrace each other for a second? Can we say my wife, husband or children my own? It is just given to us to hold for a short time. Now the reason for the Russia-Ukraine conflict and India- Pakistan war is due to ‘my country-your country’ claim. Is my country claim an illusion? Soon we will see a new World Order in which there will not be any boarders to say my country or your country. This is the reason Job in Bible said, “The Lord gave and the Lord has taken away. Praise the name of the Lord ...”
Secular Man 2025-05-13 00:12:02
ബഹാമനപ്പെട്ട റെവ മാത്തുള്ള സാർ ബൈബിളോ ഖുർആനോ പറഞ്ഞപോലെ ജീവിക്കാൻ സാധ്യമല്ല. അതൊക്കെ 2000 1600 കൊല്ലങ്ങൾക്ക് മുമ്പ് അന്നത്തെ സാഹചര്യമനുസരിച്ച് എഴുതി വച്ചത്. ഇതിൽ യേശുദേവന്റെ വചനങ്ങൾ കലാകാലത്തോളം മനുഷ്യരാശിക് ഉപകാരമാണ്. നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. പക്ഷെ അയൽക്കാരൻ പിഴയാണെങ്കിൽ വചനം അനുസരിച്ച് ജീവിച്ചാൽ നമ്മൾ കഷ്ടത്തിലാകും അതുകൊണ്ട് ഇന്നത്തെ കാലത്തേ നിയമങ്ങൾ അനുസരിച്ച് ജീവിച്ചാൽ പ്രശ്നങ്ങളില്ല. ദേഹം മുഴുവൻ മൂടി നടക്കണമെന്ന് സ്ത്രീയോട് പറയുന്നു പുരുഷന് എന്തുമാവാം. അതിൽ നിന്നും തന്നെ എല്ലാ ദൈവ വചനങ്ങൾ അല്ലെന്നു മനസ്സിലാക്കാം. വചനങ്ങൾ മനുഷ്യർ അവന്റെ വീട്ടിൽ പാലിച്ചോ സമൂഹത്തിലേക്ക് കൊണ്ട് വരരുത്. ആളെ തിരിച്ചറിയാത്തവിധം പർദ്ദയിട്ട വരുന്ന സ്ത്രീ അവൾക്ക് ഓപ്പറേഷൻ തിയ്യേറ്ററിലും അതിടണം പോലും. നബി അതൊക്കെ പറയുമ്പോൾ പെണ്ണുങ്ങൾ ജോലിക്ക് പോയിരുന്നോ ഇല്ല. ഇപ്പോഴും വീട്ടിലിരുന്നാൽ പ്രശ്നമല്ല.ആധുനികതയുടെ എല്ലാ സുഖങ്ങളും വേണം അതേസമയം മതമെന്നു പറഞ്ഞു യുദ്ധം ചെയ്യുക. ഓരോ രാജ്യക്കാരും അവരുടെ ഭരണഘടനാ അനുസരിച്ച് ജീവിക്കുക മതം വ്യകതിപരമായി കൊണ്ട് നടക്കുക. പഹൽഗാമിൽ തീവ്രവാദികളായി വന്നവർ വെറും പാവങ്ങൾ അവർ നബി പറയുന്നത് അനുസരിക്കുന്നു. ബഹുമാന്യ മാത്തുള്ള സാർ മതം മനുഷ്യൻ അവന്റെ സമൂഹ ജീവിതത്തിൽ നിന്നും മാറ്റണം. ഈ കമന്റിനെ ചുവട്ടിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇട്ടാപ്പോക്കു ന്യായങ്ങൾ നിരത്തി ഇമലയാളിയുടെ സ്ഥലം കളയണ്ട. ഈഗോ ഒരു പരിധിവരെ ആവശ്യമാണ്. അത് മറ്റുള്ളവനെ ആക്രമിക്കാൻ ആക്കരുതെന്നു മാത്രം. അപ്പോൾ യേശുദേവ നബി തിരുമേനി ശ്രീകൃഷ്ണ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുക
Nainaan Mathullah 2025-05-13 01:56:42
“ബഹുമാന്യ മാത്തുള്ള സാർ മതം മനുഷ്യൻ അവന്റെ സമൂഹ ജീവിതത്തിൽ നിന്നും മാറ്റണം”. The above is a quote from the comment of ‘Secular Man’. From the comment, it is clear that he/she is not a secular man as Muslim hatred is clear in the comment. He/she must be a Hindu Fundamentalist from India as the recent India-Pakistan conflict is mentioned. Below is another quote from the comment. വചനങ്ങൾ മനുഷ്യർ അവന്റെ വീട്ടിൽ പാലിച്ചോ സമൂഹത്തിലേക്ക് കൊണ്ട് വരരുത്. Do we see this now in India? The present Indian Government is for the Hindu religion only. “Khar Vaapassi’, is it not religious? ബൈബിളോ ഖുർആനോ പറഞ്ഞപോലെ ജീവിക്കാൻ സാധ്യമല്ല. Another quote from the comment. Does this mean, it is possible to live with Vedas or Gita only? If you take any country of the world, the basis of the constitution of all countries is based on the values of a particular religion- Christian, Muslim, Buddha or Hindu religion. So it is nonsense to say that it is not possible to apply religious principles in day to day life. Indian Constitution has as its basis Judeo Christian principles as it took good things from British and American values which are Judeo-Christian. It also took from Hindu religious principles in framing the constitution. To build anything, it needs a foundation. If you take any country of the world, the foundations of all constitutions are religious principles of justice, love, equality, fairness etc. Science has nothing to say about such values.
Eldho 2025-05-13 15:13:10
Satan exists in the heart of some Pastors and priests. They use Satan to threaten poor laymen and to make money. No Satan or Lucifer or Angels.
Nainaan Mathullah 2025-05-13 17:08:59
Who is Eldho? Readers know that? Readers have no right to know that? It is all a faith. Take it or leave it.
vayanakaaran 2025-05-13 22:01:12
സ്വന്തം മന്ത് മണലിൽ പൂഴ്ത്തി വഴിയേ പോകുന്നവരെ മന്താ എന്ന് വിളിക്കുന്നു ശ്രീ മാത്തുള്ള. സെക്യൂലർമൻ മുസ്‌ലിം ആചാരങ്ങൾ പറഞ്ഞപ്പോൾ അയാൾ മുസ്‌ലിം വിരോധിയായോ. മീഡിയ പറയുന്നത് കേട്ട് ഇപ്പോഴത്തെ ഇന്ത്യ ഹിന്ദു മതത്തെ മാത്രം വളർത്തുന്നു എന്ന് അഭിപ്രായ സ്വാതന്ത്ര്യമുള്ളതു കൊണ്ട് വിളിച്ച് പറയുകയാണ്. നിങ്ങളുടെ ഭാഷയിൽ നിന്നും ശ്രീ മാത് താങ്കൾ കൃസ്തുമത തീവ്രവാദിയും കോൺഗ്രസ്സ് അനുഭാവിയും ആണെന്നു കാണുന്നു. അറുപതോളം വര്ഷം കൊണ്ഗ്രെസ്സ് ഭരിച്ചിട്ട് എന്ത് മതസൗഹാർദ്ദം ഉണ്ടായി. ശ്രീമാൻ നെഹ്‌റു ചെയ്ത തെറ്റുകൾ മോഡി തിരുത്തുമ്പോൾ അതെങ്ങനെ ഹിന്ദു ഇന്ത്യയാകും. മതതീവ്രത കൊണ്ട് കണ്ണ് കാണുന്നില്ലെന്ന് അറിയാം ശ്രീമാൻ നെഹ്‌റു അവർകൾ കാരണമാണ് കശ്‍മീറും പാകിസ്ഥാൻ യുദ്ധവും ഉണ്ടാകുന്നത്. യേശുദേവൻ എത്ര നല്ല ഉപദേശങ്ങൾ തന്നു. അത് ഓർക്കുക, ഹിന്ദുക്കളെ നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് വെറുക്കുന്നത്. സാർ, ഹിന്ദുക്കൾ ഒരു മതത്തെയും എതിർത്തിട്ടില്ല. വിദ്വേഷം വളർത്തരുത്, ഹിന്ദുക്കൾ ഒരു ദ്രോഹവും ചെയ്യില്ല. പഹൽഗാമിൽ നടന്നതിനെപ്പറ്റി തല്പര രാഷ്ട്രീയ കക്ഷികൾ പറയുന്നത് അതങ്ങ് പൊറുക്കുക അവർ ഖുർആൻ അനുസരിച്ച് ചെയ്തതല്ലേ. ശ്രീ മാതു താങ്കൾ അതിനോട് യോജിക്കുന്നോ ?വെറുതെ മീഡിയ പറയുന്നത് കേട്ട് ഹിന്ദുക്കളെ വെറുക്കുന്നത് ഒരു കൃസ്തീയ വിശ്വാസിക്ക് അപമാനകരം.
Nainaan Mathullah 2025-05-14 02:41:55
Vaayanakkaran, To me it appears that because of your Hindu ‘theevravaadham’, you have become emotional, blind, and unable to see things clear or straight. If the secular man is secular, he/she must not take Muslim rituals alone for criticism. He is staying anonymous and that means he/she has something to hide from readers. Since you are blind because of your religious fanaticism, you can’t see me for who I am. I criticize all groups. You don’t remember my criticisms. You remember only my criticism of Hindu extremists, and you felt deeply as you identify with a Hindu name irrespective of extremism or not. Under Congress rule there was not this much persecution of minorities in India as is going on now. You are blind to see that. Again you blame Nehru for all the vices going on now. You can’t see that Nehru put the foundation for the modern India with his secular inclusive policies. I don’t hate any religious or racial groups. What made you say so? Do you have any evidence to provide supporting that statement? My Hindu friends in Houston won’t say that except blind ones like you. Just because I criticized some actions by some extremist groups, you call me an enemy of all Hindus. Most Hindus are peace loving people. Only the ruling class has violence in their mind. If you talk for all Hindu people, do they consult you before they force Christians and Muslims to call ‘Ram’ or kill them for eating beef? When you say Hindus don’t oppose any religion, you are blind to see the persecution going on in India now. Khar Vaappasi is not against other religions? Now the government gave approval for many sectarian media and channels for political propaganda. All the channel discussions in India are helping only for growth of hatred among people. Earlier, under Congress there was only one channel called ‘Dooradarsn’. Now each extremist group has their own channel to propagate hatred. Did I say a single word approving what the Muslim extremists did in ‘പഹൽഗാമo’? Why you want to write anonymous? Are you afraid to come to light? Or is it convenient to throw mud from the dark by staying anonymous? There is a saying in Malayalam, ‘kadichathum pora, pinneyum murumuruppu’. I can only pray for you to come to light and see things straight. Best wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക