വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ മൂന്നു റൗണ്ട് വോട്ടിംഗ് കഴിഞ്ഞിട്ടും കറുത്ത പുക തന്നെ. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കാൻ പുതിയ മാർപാപ്പയെ തിരഞ്ഞടുക്കാനുള്ള കോൺക്ളേവിൽ ബുധനാഴ്ച്ച ഒരു തവണയും വ്യാഴാഴ്ച്ച രാവിലെ രണ്ടു തവണയും വോട്ടെടുപ്പ് നടത്തിയിട്ടും തീരുമാനം ആയിട്ടില്ല.
ബുധനാഴ്ച്ച ഒരു വട്ടം മാത്രമേ വോട്ടെടുത്തുള്ളൂ എങ്കിലും വ്യാഴാഴ്ച്ച മുതൽ ദിവസവും നാലു തവണ വോട്ടിംഗ് ഉണ്ടാവും. രാവിലെ നടന്ന രണ്ടു റൗണ്ടിലും തീരുമാനം ഉണ്ടായില്ല എന്നു കറുത്ത പുക അറിയിച്ചപ്പോൾ 133 കർദിനാൾമാർ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.
ഉച്ചകഴിഞ്ഞു ആദ്യ വോട്ടെടുപ്പിൽ തീരുമാനം ആയില്ലെങ്കിൽ ഒരു തവണ കൂടി വോട്ടെടുപ്പ് നടക്കും.
മൂന്നിൽ രണ്ടു വോട്ട് കിട്ടുന്ന കർദിനാൾ ആണ് അടുത്ത മാർപാപ്പയാവുക. ആ തീരുമാനം ആവുന്നതു വരെ വോട്ടിംഗ് തുടരും. തീരുമാനം ആയാൽ സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്നു വെളുത്ത പുക വരും.
Pope choice gets prolonged