Image

മാങ്ങാ പുളിശ്ശേരി ( റൂബിയുടെ ലോകം : റൂബി എലിസ )

: റൂബി എലിസ Published on 19 May, 2025
മാങ്ങാ പുളിശ്ശേരി ( റൂബിയുടെ  ലോകം : റൂബി എലിസ )

ഫെബ്രുവരി പകുതി ആവുന്നതോടെ പഴുത്ത മാങ്ങയുടെ കാലം തുടങ്ങുകയായി, നേരത്തെ പൂക്കുന്ന മാവും, താമസിച്ച പൂക്കുന്ന മാവുണ്ട്. ഇടവപ്പാതി ആവുന്നതോടെ മാങ്ങായില്‍ പുഴു കാണാറുണ്ട്.. ഏപ്രില്‍ മെയ് മാസങ്ങളില്‍ മിക്ക വീടുകളിലും മാമ്പഴ പുളിശ്ശേരി കാണും. പുളിശ്ശേരി പലരീതിയില്‍ ഉണ്ട്, തേങ്ങ അരച്ചുവെക്കുന്നതും അല്ലാത്തതും.. ജീരകം വെളുത്തുള്ളി പച്ചമുളക് ചെറു ഉള്ളി എല്ലാം കൂടെ, അരച്ച് ഉണ്ടാക്കുന്ന മാമ്പഴം പുളിശ്ശേരി മിക്കവാറും ഉണ്ടാക്കുന്നത്,. നാടന്‍ മാങ്ങയാണ് മാമ്പഴ പുളിശ്ശേരിക്ക് നല്ലത്. നല്ല രുചികരമായ ഒരു മാമ്പഴ പുളിശ്ശേരിയുടെ റെസിപ്പി.. 

വേണ്ട സാധനങ്ങള്‍, വീട്ടിലെ അംഗങ്ങള്‍ അനുസരിച്ചുള്ള മാമ്പഴം എടുക്കുക. തൊലി കളഞ്ഞതിനുശേഷം ചട്ടിയില്‍ നിരത്തിവെക്കുക, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് ഇട്ടതിനുശേഷം രണ്ടു മാങ്ങ ശരിക്ക് കൈകൊണ്ട് ഉടച്ചു പിഴിഞ്ഞു അതില്‍ തന്നെ ഇടണം. ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കണം. ചക്കര നല്ല ഒരു കഷണം ഒരു വലിയ നെല്ലിക്കയുടെ വലിപ്പം. (ശര്‍ക്കര പാനി ആയാലും കുഴപ്പമില്ല) ഇത്രയും നല്ലവണ്ണം പിരട്ടണം കൈകൊണ്ട് തന്നെ.. എന്നിട്ട് 10 മിനിറ്റ് അടച്ചു വെക്കണം  .... അതിനുശേഷം സ്റ്റൗ ഓണ്‍ ചെയ്യുക അടപ്പത്ത് വെച്ച് വേവിക്കുക. 

വെള്ളം ഒഴിക്കരുത്... മാങ്ങ പിഴിഞ്ഞ ചാറ് അതിലുണ്ട് ശര്‍ക്കരയുടെ ചാറും .... അങ്ങനെ അടിയില്‍ പിടിക്കാതെ നല്ലവണ്ണം ഇളക്കി കൊടുക്കണം... നല്ലതുപോലെ വരണ്ടു വരണം  അഞ്ചു മിനിറ്റ് അടച്ചുവെച്ച് വേവിക്കണം. ഇനിയും അരപ്പിനുള്ള സാധനങ്ങള്‍, അധികം തേങ്ങ ആവശ്യമില്ല ഒരു മുറി തേങ്ങയുടെയും പകുതി മതി. ഒരു നാലഞ്ച് സ്പൂണ്‍ തിരുമ്മിയ തേങ്ങ മതിയാവും, തേങ്ങ അരക്കാനുള്ള തൈര് ഒഴിച്ചുകൊടുക്കുക. എരുവിന് രണ്ടോ മൂന്നോ പച്ചമുളക് അവരവരുടെ എരുവിന് അനുസരിച്ച്. അതില്‍ ജീരകമോ ചെറുള്ളിയോ  വെളുത്തുള്ളിയും ഒന്നും തന്നെ ചേര്‍ക്കരുത്.. അരപ്പ് നല്ലവണ്ണം മഷി പോലെ അരച്ചെടുക്കണം... 

അടപ്പത്ത് വെച്ച മാങ്ങ വെന്തതിനു ശേഷം ഈ അരപ്പ് ഒഴിച്ചു കൊടുക്കുക... പിന്നീട് അവരവരുടെ ആവശ്യത്തിനനുസരിച്ചുള്ള തൈരും കൂടി ചേര്‍ക്കുക.. നല്ലവണ്ണം ഇളക്കണം ആവശ്യത്തിന് ഉപ്പും കൊടുക്കണം. വെള്ളം ഒഴിക്കരുത്. ചെറിയ തീയില്‍ ഇളക്കിക്കൊണ്ടേയിരിക്കുക. തിള വരാന്‍ സമയമാകുമ്പോള്‍ തീ ഓഫ് ചെയ്യുക. പിന്നീട് കടുവറക്കണം. കടുക് ഉലുവ വറ്റല്‍ മുളക് കറിവേപ്പില, നെയ്യ്  വേണം കടുവറക്കാന്‍ രണ്ട് സ്പൂണ്‍ നെയ്യ്... വറുത്ത കറിയില്‍ ഒഴിക്കുക. പത്തുമിനിറ്റ് അടച്ചുവെക്കുക. അതിനുശേഷം അടപ്പ് മാറ്റി വീണ്ടും ഇളക്കി ചേര്‍ക്കുക.... നല്ല ഒരു മാമ്പഴ കറി... രണ്ടാമത്തെ ദിവസം രുചി കൂടുതലായിരിക്കും... ഇത് എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കുക.. നല്ല ടേസ്റ്റ്  മാമ്പഴ കറിയാണ്... ( കടുക് വറക്കുന്നതിന് നെയ്യ് തന്നെ ഉപയോഗിക്കണം വെളിച്ചെണ്ണയോ മറ്റ് എണ്ണയോ പാടില്ല, ഇതില്‍ പറഞ്ഞ പ്രകാരം ചെയ്തു നോക്കുക അപാര ടേസ്റ്റ് )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക