Image

ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലി വിദേശത്തും ക്ലിക്കായി!

Published on 21 May, 2025
ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലി വിദേശത്തും ക്ലിക്കായി!

ദിലീപ് നായകനായി എത്തിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം 1.14 കോടി രൂപയാണ് ഓപ്പണിംഗില്‍ നേടിയിരുന്നത്. ജനപ്രിയ നായകൻ തിരിച്ചുവന്നുവെന്നാണ് ചിത്രത്തിന്റെ കളക്ഷൻ തെളിയിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 4.7 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. പ്രിൻസ് ആൻഡ് ഫാമിലി 17.35 കോടിയാണ് ആകെ നേടിയിരിക്കുന്നത്.

ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.

ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള “പ്രിൻസ് ആൻഡ് ഫാമിലി”.

ചിത്രത്തിൽ ദിലീപിനോടൊപ്പം ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്,ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും, കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക