Image

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന് വിലക്ക്

Published on 22 May, 2025
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം;  കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന് വിലക്ക്

മലപ്പുറം; മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാറുകാരായ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്ത് കേന്ദ്രം.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. ദേശീയപാത തകര്‍ച്ചയില്‍ വിദഗ്ധ സമിതി പ്രാഥമിക വിവരങ്ങള്‍ നല്‍കിയതിന് പിന്നാലെയാണ് ദേശീയപാത അതോറിറ്റിയുടെ നടപടി. ദേശീയപാത നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെയും ദേശീയപാത നിര്‍മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തു. മെയ് 19നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.

Join WhatsApp News
ജനം: ശരിയാ ചാറ്റ മഴക്കുള്ളിൽ ഒരു സുനാമിയുണ്ടായിരുന്നു . ഞാൻ കണ്ടതാ . 2025-05-22 12:20:52
ഒരു പ്രളയം ആണ് പ്രതീക്ഷിച്ചതു, അച്ഛൻ സ്ഥാനം അതിന്റെ മേൽ കെട്ടിവെക്കാമായിരുന്നു.. പക്ഷേ ചാറ്റൽ മഴയായിപ്പോയി. എല്ലാത്തിന്റെയും കാരണം ദുഷ്ടന്മാരായ പ്രകൃതി. മൃഗങ്ങൾ, മില്യണ് വര്ഷങ്ങള്ക്കു ഉണ്ടായ പാറകൾ , ജലം എന്നാണ് ഞങ്ങളുടെ സർവകക്ഷി വിദദ്ധർ സംഘം അമേരിക്കയിലെ ഡു ഡ്യൂ യൂണിവ്സഴ്സിറ്റിയിലെ വിദദ്ധരുമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയ ഒരു കൺക്ലൂഷൻ . ഇതിനെതിരെ കേരളത്തിൽ ഉടനീളെ ഹർത്താൽ ഞങ്ങൾ പിന്നെ പ്രഖ്യാപിക്കുന്നതാണ്. Note : പിരിവും വേണ്ടിവരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക