മലയാള പ്രേക്ഷകര്‍ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും യുവാക്കളെ അണിനിരത്തി ഒരുക്കിയ 'മൂണ്‍വാക്ക്' മെയ് 30-ന് പ്രദര്‍ശനത്തിനെത്തുന്നു. 1980-90 കാലഘട്ടത്തില്‍ ലോകമെമ്പാടുമുളള യുവാക്കളെ ഹരംകൊള്ളിച്ച ബ്രേക്ക് ഡാന്‍സ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതരായ നൂറിലേറെ അഭിനേതാക്കള്‍ പ്രധാന വേഷങ്ങളില്‍ മികവുററ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ് മൂണ്‍വാക്കിന്റെ ചിത്രീകരണം നടന്നത്.
മാജിക് ഫ്രെയിംസ്, ആമേന്‍ മുവീ മൊണേസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെയാണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ താരങ്ങളെ പൂര്‍ണ്ണമായും സംഭാവന ചെയ്യുന്ന ചിത്രം കൂടിയാകും മൂണ്‍വാക്ക്.
നൃത്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയഒരു കൂട്ടം ചെറുപ്പക്കാരാണ്മൂണ്‍വാക്കിലെ അഭിനേതാക്കള്‍. നവാഗതരായ താരങ്ങള്‍ക്കൊപ്പം ശ്രീകാന്ത് മുരളി, വീണാ നായര്‍, സഞ്ജന ദാസ്, മീനാക്ഷി രവീന്ദ്രന്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സുനില്‍ ഗോപാല കൃഷ്ണന്‍, മാത്യു വര്‍ഗ്ഗീസ്, വിനോദ് എ.കെ എന്നിവര്‍ചേര്‍ന്നാണ് മൂണ്‍വാക്കിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.