Image

പ്രഭാസ് ചിത്രം 'സ്പിരിറ്റിൽ' നിന്ന് ദീപിക പദുക്കോൺ പുറത്ത്; കാരണം ഉയർന്ന പ്രതിഫലവും വ്യവസ്ഥകളും

രഞ്ജിനി രാമചന്ദ്രൻ Published on 22 May, 2025
പ്രഭാസ് ചിത്രം 'സ്പിരിറ്റിൽ' നിന്ന് ദീപിക പദുക്കോൺ പുറത്ത്; കാരണം ഉയർന്ന പ്രതിഫലവും വ്യവസ്ഥകളും

 പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'സ്പിരിറ്റി'ൽ നിന്ന് നടി ദീപിക പദുക്കോൺ പുറത്തായതായി റിപ്പോർട്ടുകൾ. ദീപികയെ സംവിധായകൻ സന്ദീപ് റെഡ്ഡി സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.ദീപികയുടെ അമിതമായ ആവശ്യങ്ങൾ സംവിധായകൻ സന്ദീപ് റെഡ്ഡിക്ക് അംഗീകരിക്കാൻ സാധിക്കാതെ വന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എട്ട് മണിക്കൂർ ജോലി സമയം ആവശ്യപ്പെട്ട ദീപിക അതിൽ ആറ് മണിക്കൂർ മാത്രമേ ഷൂട്ടിംഗിനായി നൽകുകയുള്ളൂ എന്ന് പറഞ്ഞിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിനുപുറമെ, വലിയ പ്രതിഫലവും ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു ശതമാനവും അവർ ആവശ്യപ്പെട്ടിരുന്നുവത്രേ. തെലുങ്ക് സംഭാഷണങ്ങൾ പറയാൻ ദീപിക വിസമ്മതിച്ചതും സിനിമയിൽ നിന്ന് ഒഴിവാക്കാൻ ഒരു കാരണമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഒരു പൊലീസ് ഡ്രാമയായി ഒരുങ്ങുന്ന 'സ്പിരിറ്റി'ൽ പ്രഭാസ് പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഭൂഷൺ കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. ദീപികയുടെ പിന്മാറ്റം ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് സിനിമാ ലോകം.

 

 

 

English summary:

Deepika Padukone exits Prabhas-starrer 'Spirit'; reason cited as high remuneration and specific conditions.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക