Image

ആദ്യ പത്തിൽ ആരൊക്കെ? ഓർമാക്സ് മീഡിയയുടെ പട്ടിക പുറത്ത്; ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നടൻ ഇദ്ദേഹമാണ്

രഞ്ജിനി രാമചന്ദ്രൻ Published on 22 May, 2025
ആദ്യ പത്തിൽ ആരൊക്കെ? ഓർമാക്സ് മീഡിയയുടെ പട്ടിക പുറത്ത്; ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നടൻ ഇദ്ദേഹമാണ്

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ട് പ്രമുഖ എന്റർടെയിൻമെന്റ് അനലിസ്റ്റുകളായ ഓർമാക്സ് മീഡിയ. തെലുങ്ക് സൂപ്പർ താരം പ്രഭാസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, തമിഴ് സൂപ്പർതാരം വിജയ് രണ്ടാം സ്ഥാനത്തെത്തി. ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാൻ മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു.

സിനിമകൾ നിരന്തരം പുറത്തിറങ്ങുന്നില്ലെങ്കിൽ പോലും തുടർച്ചയായി വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള കഴിവാണ് പ്രഭാസിനെയും വിജയിയെയും ജനപ്രിയതയിൽ മുന്നിലെത്തിക്കുന്ന പ്രധാന ഘടകമെന്നാണ് ഓർമാക്സ് മീഡിയയുടെ വിലയിരുത്തൽ. പ്രഭാസിന്റെ അടുത്ത ചിത്രം 'ദി രാജാ സാബ്' റിലീസിനൊരുങ്ങുമ്പോൾ, വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രവും ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരടങ്ങുന്ന വലിയ താരനിരയാണ് 'ജനനായകനിൽ' അണിനിരക്കുന്നത്. വെങ്കട്ട് കെ. നാരായണയുടെ കെ.വി.എൻ. പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

ജനപ്രീതിയിൽ നാലാം സ്ഥാനത്ത് അല്ലു അർജുൻ ആണ്. തൊട്ടുപിന്നിൽ അജിത് കുമാർ അഞ്ചാം സ്ഥാനത്തുണ്ട്. തുടർന്ന് മഹേഷ് ബാബു, രാം ചരൺ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, ജൂനിയർ എൻ.ടി.ആർ. എന്നിവരാണ് യഥാക്രമം ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ താരങ്ങളുടെ ആധിപത്യം വ്യക്തമാക്കുന്നതാണ് ഈ പട്ടിക.

 

 

 

English summary:

Who are in the top ten? Ormax Media releases the list; this is the most popular actor in India.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക