Image

കാലം (രേഷ്മ ലെച്ചൂസ്)

Published on 24 May, 2025
കാലം (രേഷ്മ ലെച്ചൂസ്)

കാലം കണക്കുകൾ ബാക്കി വയ്ക്കാറില്ല 
കൊടുത്തതിനേക്കാൾ ഇരട്ടി 
തിരികെ ലഭിക്കും.
കരഞ്ഞു തീർത്ത ജീവിത ഗാഥയിൽ 
പൊൻ വെളിച്ചമായി നല്ല കാലം വന്നു ചേരും.
എനിക്ക് മാത്രം ദുഃഖങ്ങൾ തരുന്നുള്ളു 
എന്ന് ഭഗവാനെ വിളിച്ചു പരിഭവം പറയുമ്പോഴും 
നിന്റെ മുന്നിൽ പല മനുഷ്യരുടെ മുഖം മുടിയിൽ നിന്ന് 
നേർ ചിത്രം നിനക്ക് മുന്നിലായി തുറക്കുകയാണ്.
ധനമുള്ളവനെ ഒന്നുമില്ലാത്ത വൻ ആക്കാനും 
ഒന്നും ഇല്ലാത്തവനെ ധനമുള്ളവൻ ആക്കാനും 
നിമിഷ നേരം മതി 
കാലത്തിനു മാറ്റി മറയ്ക്കാൻ 
നിഷ് പ്രയാസം സാധിക്കും

ഒന്ന് കൊണ്ടും അഹങ്കരിക്കരുത്
എല്ലാത്തിനും കാലം സാക്ഷി..
 

Join WhatsApp News
(ഡോ.കെ) 2025-05-25 19:00:57
കാലം യഥാർത്ഥത്തിൽ നമ്മുടെ ജീവിത വ്യവഹാരങ്ങളിലൊന്നും ഇടപെടുന്നില്ല.എന്നാൽ കാലം ഒരു സാക്ഷി മാത്രം.നമ്മുടെ ചെയ്തികൾ,കർമ്മങ്ങൾ അനുസരിച്ചരിക്കും നമ്മുടെ വിധി.നമ്മുടെ ഭാവി.നമ്മൾ സമൂഹത്തിൽ എത്ര മാന്യന്മാർ .ഉള്ളിലെ കൈലിരിപ്പ് നമ്മുക്ക് മാത്രമെ അറിയൂ.ആ കൈലിരിപ്പാണ് യഥാർത്ഥത്തിൽ നമ്മുടെയുള്ളിലെ ദൈവം.കർമ്മത്തിനനുസരിച്ചു അത് നമ്മളെ സുഖിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയുന്നു.അഹങ്കാരം ദോഷമല്ല രേഷ്മ.എന്നാൽ ദോഷകരമാകുന്ന അഹങ്കാരം ദുരഹങ്കാരമെന്ന് പറയും.ദുരഭിമാനം അതില്ലാതാകണം.എന്റെ വിദ്യ , എന്റെ ധനം,എന്റെ സൗന്ദര്യം,എന്റെ ബന്ധങ്ങൾ ഇതൊന്നും സ്ഥായിയല്ല.ഒരു നിമിഷം മതി ഇതെല്ലാം പോകാൻ.തലച്ചോറിലെ ചെറിയ ഒരു നെർവ് പൊട്ടിയാൽ മതി ഓർമ്മ മുഴുവൻ നഷ്ടപ്പെടാൻ. ഇച്ഛിച്ചത് ലഭിക്കുമ്പോൾ ഹർഷം കൊണ്ട് നശിക്കും.ഇച്ഛിച്ചത് ലഭിക്കാതിരിക്കുമ്പോൾ സന്താപം കൊണ്ട് നശിക്കും.എന്തായാലും നാം നശിക്കും. ചിന്തിപ്പിക്കുന്ന നല്ല കവിത തന്നെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക