ഒരുമിച്ചിരുന്നു നാം
പാടി പഠിച്ചൊരാ
പാട്ടുകളെല്ലാം
ദേവി തൻ നാദത്തിൽ എന്നും എംപീസി
ആകെ മുഴങ്ങിടുന്നു
എംപീസി ആകെ
മുഴങ്ങിടുന്നു .
വീണ്ടുമാസ്വരമൊന്നു
കേൾക്കാൻ കഴിഞ്ഞതിൽ പ്രിയ പാട്ടുകാരിയെ
കാണാൻ കഴിഞ്ഞതിൽ
എന്നന്തരംഗം
ശ്രുതി മീട്ടി നിന്നു
എന്നന്തരംഗം
ശ്രുതി മീട്ടി വന്നു
ഇനിയൊന്നു കൂടിയാ
പാട്ടുകളൊക്കെയും
മിത്രനികേതൻെറ
ചുമരിൽ മുഴങ്ങുവാൻ
ഒന്നു കൂടി ചെന്നാ
പാട്ടുകൾ കേൾക്കുവാൻ വീണ്ടും കൊതിക്കുന്നു ഞാനുമെൻ പ്രിയ തോഴരും
വീണ്ടും കൊതിക്കുന്നു ഞാനുമെൻ പ്രിയ തോഴരും.