Image

നമ്മുടെ ശ്രീക്കുട്ടൻ (ഡോ.സരിത അഭിരാമം )

Published on 27 May, 2025
നമ്മുടെ ശ്രീക്കുട്ടൻ (ഡോ.സരിത അഭിരാമം )

മൊട്ടത്തലയുള്ള 
കൂട്ടുകാരാ നിൻ്റെ പൊട്ടിച്ചിരിക്കെന്തു 
ചേലാണ് 
നിൻ്റെ പൊട്ടിച്ചിരി
എന്തു ചേലാണ്.

കുടുകുടെയോടി 
നടന്നു ചിരിപ്പിച്ചു 
നീയങ്ങു പായുന്ന കാണുവാനേറെ 
രസമാണ് 
കാണുവാനേറെ 
രസമാണ്.

നിൻ പാതിയായ് വന്നു ചേർന്നുള്ളൊരാ
ബിന്ദുവിലേക്കു 
പതിക്കുന്ന 
സ്നേഹമൊരു നല്ല 
തണലാണ് 
സ്നേഹമൊരു നല്ല തണലാണ്  .

മക്കൾക്കേകും
കരുതൽ
മാതാപിതാക്കളാം ജീവനാഡിയെ 
തന്നെയും
താങ്ങായ് തണലായി 
നീ ചേർത്തിടുന്നു
താങ്ങായി തണലായി 
നീ ചേർത്തിടുന്നു.

ഇവരെ തഴുകുന്നതും
നിൻ്റെ മൊട്ടത്തല പോൽ മൃദുലമല്ലേ നിൻ്റെ പൊട്ടിച്ചിരിപോൽ 
നിർമ്മലവും 
നിൻ്റെ പൊട്ടിച്ചിരി
പോലെ നിർമ്മലവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക