Image

ആപ്പിള്‍ മരം ( കവിത : തങ്കച്ചന്‍ പതിയാമൂല )

തങ്കച്ചന്‍ പതിയാമൂല Published on 28 May, 2025
ആപ്പിള്‍ മരം ( കവിത : തങ്കച്ചന്‍ പതിയാമൂല )

ആ മരം ഇപ്പോഴും അവിടെയുണ്ട്
ആശകള്‍ തീരാതെ
ആകാശ കോടാലി വീഴാതെ
ആരെയും തന്നിലേക്ക്
ആകര്‍ഷിച്ചുകൊണ്ട്
അറിവിന്റെ നന്മതിന്മകളുടെ വൃക്ഷം.

അതിനു ചുവട്ടില്‍ എത്തുന്നവര്‍ക്ക്
അതിമധുര ഫലങ്ങള്‍
ആമരം ഇപ്പോഴും നല്‍കുന്നു
ആമോദത്തോടെ അവളതു വാങ്ങുന്നു
ആദത്തിനൊപ്പം പങ്കുവെക്കുന്നു
ആഹ്ലാദചിത്തരായ് തിമിര്‍ക്കുന്നു.

അവര്‍ക്കായ് ദൈവം 
ഭൂമികള്‍ സൃഷ്ടിക്കുന്നു
ആകാശഗംഗങ്ങള്‍ നിറയുന്നു 
അതിരുകളില്ലാതെ
അവസാനമില്ലാതെ 
അനന്തമായ് അജ്ഞാതമായ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക