Image

ചിന്താവിഷ്ടനായ ശ്രീരാമൻ (നിരൂപണം രണ്ടാം ഭാഗം: സുധീർ പണിക്കവീട്ടിൽ)

Published on 29 May, 2025
ചിന്താവിഷ്ടനായ ശ്രീരാമൻ (നിരൂപണം രണ്ടാം ഭാഗം: സുധീർ പണിക്കവീട്ടിൽ)

കവി ചെറുപുല്ലുകളെക്കുറിച്ചുള്ള പരാമർശം പറയുമ്പോൾ നമ്മൾ ആലോചിക്കേണ്ടത് ചൈനീസ് തത്വചിന്തകനായ കൺഫ്യൂഷ്യസ് പറഞ്ഞതാണ്, അദ്ദേഹം പറഞ്ഞത് നമ്മൾ സാഹചര്യത്തിനൊത്ത പൊരുത്തപ്പെടണമെന്നാണ്. ഭാര്യ പരിശുദ്ധയാണെന്നറിഞ്ഞിട്ടും അപവാദം കേട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അവിവേകം പ്രവർത്തിച്ചുവെന്നു രാമന് തോന്നുന്നുണ്ട്. അല്ലെങ്കിൽ പിന്നെ ചിന്താവിഷ്ടനാകേണ്ട കാര്യമില്ല. രാമന്റെ മനസ്സിലെ സംഘർഷങ്ങളെ കവി വളരെ സുതാര്യമായി പറയുന്നു.

അതിപാവനമാം വിവാഹമേ!
ശ്രുതിമന്ദാരമനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകി നിന്ന നിൻ
ഗതികാൺകെത്രയധഃപതിച്ചു നീ!

സീത വിവാഹത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.  പരിപാവനമായ ഈ വിവാഹം പക്ഷെ ഭൂമിയിൽ അധഃപതിക്കുന്നത് പതി പത്നിമാർ തമ്മിലുള്ള  വിശ്വാസക്കുറവുകൊണ്ടാണ്. ശ്രീരാമൻ പറയുന്നത് പരിശുദ്ധമായ വിവാഹത്തെപ്പറ്റി ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്എന്നാണു. 
പരിശുദ്ധിയെഴും വിവാഹമേ 
പരിശോധിപ്പിഹ നീ ശരിക്കുമേ 
കനാലിന് കൊടുചൂടിലേവരും 
കനകം, ചാരവുമൊക്കയായിടും
ഉരുക്കിയുണ്ടാക്കുന്ന കനകം പോലും ചിലപ്പോൾ ചാരമായിപോകും.  തന്റെ ഏകപത്‌നീവ്രതത്തെ പോലും ജനം ഓർക്കുകയില്ലെന്നു രാമൻ സംശയിക്കുന്നുണ്ട്. ഇവിടെയും ജനങ്ങൾ സീതക്കൊപ്പം എന്ന ചിന്ത രാമനെ അലട്ടുന്നു. 
കുടുംബമല്ല രാജ്യമാണ് ഒരു രാജാവിന് പ്രധാനം എന്ന ആശയത്തിൽ ഉറച്ചു നിന്ന് പ്രജകളിൽ ഒരുവൻ ആരോപിച്ച കുറ്റം അന്വേഷിക്കപോലും ചെയ്യാതെ സ്വന്തം സഹധർമ്മിണിയെ  വനത്തിൽ ഉപേക്ഷിച്ച രാജാവെന്ന നിലക്ക് രാമൻ അതീവ ദുഖിതനാണെന്നു കവി വിശദീകരിക്കുന്നുണ്ട്. മനുഷ്യർക്ക് ദുഃഖം വരുമ്പോൾ അവൻ തത്വജ്ഞാനിയാകുന്നു. 
പെരുകും രുജ സാന്ദ്രമാകവേ 
പരദുഃഖത്തിലതാണ്ടുപോയതോ 
ജനസൗഖ്യമതേ പ്രധാന,മീ 
ജനിദുഖം തൃണവല്ഗണിച്ചിടാം
രാമൻ പറയുന്നു കൂട്ടത്തോടെ വരുന്ന കഷ്ടപ്പാടുകൾ ഒരാൾക്ക് ജീവിതത്തിൽ കയ്പ്പ് നൽകുന്നു. ജീവിതം മധുരതരമെങ്കിലും. ജനനമരണംദുഖം പുല്ലുപോലെ അവഗണിക്കാം. ജനങ്ങളുടെ സൗഖ്യമാണ് തനിക്ക് പ്രധാനമെന്ന് സ്വയം ആശ്വസിക്കുന്നു. 
കവിപുംഗവനാരചിച്ചിതേ 
ഹൃദയവർജ്ജകമായിയെൻ കഥ,
നളിനാസന നന്ദനൻ നന്നേ 
വെളിവാക്കി മമധർമ്മസംഹിത 
എന്റെ ആദർശത്തെപ്പറ്റി  നാരദൻ പറഞ്ഞത് കവിപ്രമുഖൻ എഴുതി വച്ചു. ആ കാവ്യത്തിൽ മുനി വേടനെ ശപിക്കുന്ന വാക്കുകളുടെ മുനയിൽ ഞാനാണ് ഇപ്പോൾ പിടയുന്നത് അതെന്റെ ചെവി പിളരുന്നു. വീണ്ടും  രാമന്റെ മനസ്സിൽ ദുഷ്ചിന്തകളുടെ വേലിയേറ്റം നടക്കുന്നുണ്ട്. വളരേ നാൾ അസുരന്റെ മായാജാലത്തിൽ ജീവിച്ചവൾ പ്രലോഭനത്തിൽ പെട്ടുപോയിട്ടുണ്ടാകുമോ? അവൾ അസുരന്റെ കുഞ്ഞിനെ പ്രസവിച്ച് രാമന് ശിക്ഷയാകുമോ? ഈ വരികൾ സൂചിപ്പിക്കുന്നത് കൃപണോക്തികളിൽ രാമനും വിശ്വസിക്കുന്നുവെന്നു തന്നെയാണ്.   പരശുരാമന്റെ പിതാവും, അഹല്യയുടെ മാമുനിയും ഭാര്യമാരെ ശങ്കിച്ച് അവരെ ശിക്ഷിച്ചിട്ടുണ്ട്. രാമന്റെ മനസ്സ് ഒരു പെൻഡുലം പോലെ ആടുന്നത് കവി ഭംഗിയായി വിവരിക്കുന്നത് നോക്കുക.  
ശ്രുതരാം ജമദഗ്നി, ഗൗതമൻ 
ഇതരാസക്തി ഭയന്നു തൽക്ഷണം 
ദ്രുത ശങ്ക യതാൽ സ്വപത്നിമാർ 
ക്കതി ഘോരാന്തമിയറ്റി  ക്രുദ്ധരായ്
രാമൻ പറയുന്നു സംശയം എനിക്ക് ചേർന്നതല്ല. എന്റെ സീത സ്വീകാര്യയാണ്. താമരയുടെ പൂർണ്ണ വളർച്ചക്കും പൂവ്വിട്ടു നിൽക്കാനും ധാരാളം സൂര്യപ്രകാശം ആവശ്യമുള്ളപ്പോൾ സൂര്യരസ്മികളെ തടഞ്ഞു വണ്ടുകളാൽ മൂടപ്പെട്ടിരിക്കാൻ അത് ആഗ്രഹിക്കയില്ല. സീത ഒരിക്കലും കളങ്കിതയാകാൻ ചിന്തിക്കില്ലെന്നു രാമന് ഉറച്ച വിശ്വാസമുണ്ട്. അഗ്നിക്ക് പോലും അവളെ തൊടാൻ കഴിഞ്ഞില്ല. സ്ത്രീകളെ കളങ്കികളാക്കി വിചാരണ ചെയ്യുന്ന സ്മാർത്തൻ അവരെ സാധനം എന്ന് വിളിക്കുന്നു. ഇവിടെയും ഒരു മണ്ണാൻ സ്മാർത്തവിചാരവുമായി വരുന്നു. ധാർമ്മിക രോഷത്താൽ ശ്രീ ലക്ഷ്മണൻ പോലും തന്റെ ധർമ്മം എന്ത് കുന്തമാണെന്നു ചോദ്യം ചെയ്തത് രാമൻ ഓർക്കുന്നു, പക്വതയുള്ള ഗുരുക്കന്മാരുടെ വിധിയിൽ പോലും അനീതി കാണാം അതുപോലെ തന്റെ അവതാരമാണോ തന്നെ അപരാധിയാക്കിയത്. എന്റെ അപരാധം സീതക്ക് നരകതുല്യമായ അനുഭവം നൽകി എന്നാൽ ഈ അനീതിക്കെതിരെ പൊരുതാൻ ഞാൻ വെറും മനുഷ്യനല്ലേ എന്ന നിസ്സഹായത രാമൻ മനസിലാക്കുന്നു.
ഉപേക്ഷിക്കപ്പെട്ട വേദനപേറി കാട്ടിൽ ഒറ്റക്ക് കഴിയുന്ന സീത ഗർഭിണി കൂടിയാണ്. അതിന്റെ യാതന അനുഭവിക്കുന്ന സീത തനിക്ക് ശരണം ഭൂമിയിലില്ല മരണം തന്നെ ഗതിയെന്നു ചിന്തിക്കുന്നുവെന്നു രാമൻ കരുതുന്നു. വാസ്തവത്തിൽ. ഭുമൌസ്ഖലിത പാദാനാം ഭൂമിരേവാ വലംബനമ്(സൗന്ദര്യ ലഹരി) ഭൂമിയിൽ കാൽ വഴുതി വീഴുന്ന മക്കൾക്ക് അഭയം ഭൂമി മാതാവ് തന്നെ. ഇത് പിന്നീട് സീതക്ക് സഹായമായി വരുന്നുണ്ടു.
സീത തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചതും അവരെ മുനിയുടെ സഹായത്താൽ വളർത്തി വലുതാക്കിയതുമെല്ലാം ശ്രീരാമൻ ഗൂഢമായി അറിയുന്നുണ്ട്.  അശ്വമേധയാഗം ലവ് കുശന്മാരെ പുത്രസന്നിധിയിലേക്ക് നയിച്ചപ്പോൾ സീതക്കും വരേണ്ടി വന്നുവെന്നു ശ്രീരാമൻ ആലോചിക്കുന്നെങ്കിലും തന്റെ ഉപബോധമനസ്സിൽ അവളെ സ്വീകരിക്കുന്ന രംഗം കണ്ടുകൊണ്ടിരുന്നപ്പോൾ അത് സഫലമായില്ലെന്നു രാമൻ തിരിച്ചറിയുന്നു.  സീതയെ വരവേറ്റു തന്റെ പട്ടമഹിഷി സ്ഥാനമലങ്കരിക്കാൻ പ്രിയേ വരിക നീ പൊറുക്കുകിൽ എന്നാണു പറയുന്നത്. രാമന്റെ മനസ്സിൽ കുറ്റബോധം നിറയുന്നത് കവി വ്യക്തമായി  പ്രകടിപ്പിക്കുന്നു. വീണ്ടും സംശയം തീരുന്നില്ല രാജാവിന്. സീതയോട് പറയുന്നു ജനങ്ങളുടെ ശങ്കയകറ്റാൻ കരിയാതെ അഗ്നിയിലൂടെ കേറി വരിക എന്നാണു.  രാമൻ തന്റെ ചിന്തയിൽ കാണുന്ന പുണ്യമൊന്നും അനുഭവിക്കാൻ തന്റെ നിയമങ്ങളിലെ നയങ്ങൾ അനുവദിക്കുന്നില്ല എന്ന് മനസ്സിലാക്കുന്നുണ്ട്. പണ്ടും ഇങ്ങനെ അവൾക്ക് വിധിച്ചിരുന്നു വീണ്ടും അത് തന്നെ വിധിക്കാൻ തന്റെ അവതാരയോഗം കാരണമെന്ന് രാമൻ ആശ്വസിക്കുന്നു
രാമൻ എപ്പോഴും  ആത്മപരിശോധന  നടത്തുന്നതായിട്ടാണ് ശ്രീ രാജു അവതരിപ്പിക്കുന്നത്. ഷെയ്‌ക്‌സ്‌ഫിയരുടെ ഹാംലെറ്റിനെ പോലെ സ്വയം ചോദ്യങ്ങൾ ചോദിക്കുന്നു സ്വയം ഉത്തരങ്ങൾ കണ്ടെത്തുമ്പോഴും സമാധാനം കിട്ടുന്നില്ല.
നിരന്തരം സീതക്ക് കാവലായി നിൽക്കുന്ന അഗ്‌നി അവളെ ഹനിക്കയില്ല ആ ദിവ്യരഹസ്യം അറിയുന്ന ദേവി അഗ്നിയിൽ വിളങ്ങുമെന്നു രാമൻ വിശ്വസിക്കുന്നു.
അനിശം ഭവതിക്ക് കാവലാ-
ളനലൻ തന്നെ ഹനിക്കയോ പിന്നെ 
അത് ദിവ്യരഹസ്യമെന്നറി-
ഞഞ്ഞതിനാൽ ദേവി വിളങ്ങിയഗ്നിയിൽ
സീത രാമനെ എല്ലാറ്റിലും ഉപരി സ്നേഹിക്കുന്നു എന്ന് അറിയുന്ന രാമന്റെ മനസ്സിൽ അവളെ ശങ്കിച്ചതിനുള്ള വേദന തിങ്ങി നിറയുന്നതും പിന്നെ സീതയുടെ ദുഃഖം കണ്ടു ഭൂമി മാതാവിന്റെ മാർവിടം പിളർന്നു അവളെ ഭൂമി തന്നിലേക്കടുപ്പിക്കുന്നതും  കവി  വിവരിക്കുന്നുണ്ട്. അപവാദിത എന്ന കളങ്കം താൻ ചാർത്തികൊടുത്തിട്ടും തന്നെക്കുറിച്ച് ഒരക്ഷരം മോശമായി അവൾ പറഞ്ഞില്ലെന്നു രാമൻ ഓർക്കുന്നു. സീതയുടെ അന്തർദ്ധാനം കണ്ടു നിന്ന സദസ്യർ കണ്ണീർപൊഴിച്ചപ്പോൾ ദേവകൾ മുകളിൽ നിന്നും പുഷ്പവൃഷ്ടി നടത്തി.  ദേവി പോയപ്പോൾ സമയം നിശ്ചലമായപോലെ രാമന് തോന്നുന്നുണ്ട്. രാമന്റെ മനസ്സിലെ സംഘർഷങ്ങൾ  അതിന്റെ തീവ്രത വിടാതെ അവതരിപ്പിക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്.  
കാലചക്രം തിരിഞ്ഞു വിഭാര്യനായ രാമൻ പടുവൃദ്ധനായി പക്ഷെ രാജാധികാരം ഉണ്ടായിട്ടും ബഹുഭാര്യത്വം അനുവദനീയമായിട്ടും  പുനർവിവാഹം ചെയ്തില്ല.  പഴയകാല ചിന്തകളിൽ മുഴുകി നിരാശനായി രാമൻ കഴിഞ്ഞു. തന്റെ അവതാരലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് രാമൻ  ആശ്വസിക്കുന്നുണ്ട്.രഘുവംശം ശബളാഭമാക്കി രാവണനെ കൊന്നു മുക്തി നേടിക്കൊടുത്തു അതേപോലെ ബാലി, ജംബൂകൻ എന്നിവരെയുംകാലപുരിക്കയച്ചു തന്റെ ദൗത്യം നിറവേറ്റി. പിന്നെയും രാമൻ പറയുന്നു. ഇനിയും മനുഷ്യനായി ജനിച്ച് പരിപാലനവും നിഗ്രഹവും നടത്തി പൂർണ്ണതയോടെ സത്യവും നീതിയും പുലർത്തിടും.  

ഇനിയും നരനായിയീശ്വരൻ 
ജനനം പൂണ്ടിവിടെബ്‌ഭൂയോ ഭൂയഃ 
പരിപാലന നിഗ്രഹാ ദിയാൽ 
പരിപാകം നിജനീതി ചെയ്തിടും.

രാമന്റെ അവസാന നാളുകൾ  കവി വർണ്ണിക്കുമ്പോൾ സീതയെക്കുറിച്ചുള്ള ചിന്ത മാറി ഭരണം ഒഴിയുന്ന ഒരു രാജാവിന്റെ മനസ്സ് രാമന് കൈവരുന്നതായി കാണാം.  തന്റെ ദൗത്യം പൂർത്തിയാക്കി പോകാനുള്ള   നേരമായി എന്ന് സഹോദരരോട് പറയുമ്പോൾ അവരെല്ലാം മൂകരായ് കണ്ണീർ വാർക്കുന്നു. രാമൻ അയോദ്ധ്യയെ വിഭജിച്ച് മക്കൾക്ക് നൽകി.
കഥകളുടെ പോക്കുകണ്ടു അത് കഷ്ടമെന്നു നിനച്ച്  സൂര്യൻ തന്റെ പ്രഭ നഷ്ടപ്പെട്ടു മടങ്ങിയെങ്കിലും വീണ്ടും ആഗ്രഹത്തോടെ ദുഃഖങ്ങൾ തിങ്ങുന്ന കാലത്തിന്റെ സാക്ഷിയായി വീണ്ടും വന്നു. അപ്പോൾ രാമൻ സരയു നദിയിൽ ജലസമാധിയടഞ്ഞു. ആയിരക്കണക്കിന് ആളുകൾ ജയ് ശ്രീ രാം ഉരുവിട്ടുകൊണ്ട് ജീവിതത്തിന്റെ സ്ഥിരമായ ലക്‌ഷ്യം (സത്പദം) നേടി. ഹാ ഇതെല്ലാം മായയുടെ വൈഭവം എന്നാണു കവി സൂചിപ്പിക്കുന്നത്.  ഇതിനെ പല കാഴ്ചപ്പാടിലൂടെയും വ്യാഖ്യാനിക്കാം. മായ എന്നാൽ ഇല്ലാത്തത് എന്ന നിഷേധരൂപമായ അർത്ഥമുണ്ട്. അപ്പോൾ രാമന്റെ കഥ ഇല്ലാത്തതു എന്ന് അർഥം വരും. അതേസമയം ഭഗവത് ഗീതയിലും വേദാന്തങ്ങളിലും മായയെ വിശദമായി വിവരിക്കുന്നുണ്ട്. ഭഗവത് ഗീത ഏഴാം അദ്ധ്യായം -
ശ്ലോകം 14 ഇൽ ഇങ്ങനെ പറയുന്നു. ത്രിഗുണങ്ങൾ ഉള്ള (സത്വം, രജസ്സ്, തമസ്സ് ) എന്റെ മായയെ അതിജീവിക്കാൻ എളുപ്പമല്ല. എന്നാൽ എന്നെത്തന്നെ ശരണം പ്രാപിക്കുന്നവന് മായയെ തരണം ചെയ്യാൻ സാധിക്കും. നമ്മൾ എല്ലാവരും മായാവലയത്തിലാണ്. നമുക്ക് ചുറ്റും നാം കാണുന്നതൊന്നും സ്ഥിരമോ സത്യമോ ആയ ഒന്നുമല്ല. ഉദാഹരണം ഒരു തിരശീലയിലൂടെ നീങ്ങുന്ന ചിത്രങ്ങൾ പോലെ. ചിത്രങ്ങൾ മാഞ്ഞുപോകുന്നു.  തിരശീല അവിടെയുണ്ടാകും.  തിരശീല ഇല്ലെങ്കിൽ ചിത്രങ്ങൾ ഇല്ല.  ആ വിഷയം ഇവിടെ പ്രതിപാദിക്കുന്നില്ല. കവിയുടെ സൂചനയിൽ നിന്നും ശ്രീരാമന്റെ കഥയും വെറും മായ. അത് നടന്നെങ്കിൽ തന്നെ ഒരു മായ പോലെ നമുക്ക് അത് അനുഭവപ്പെടുന്നു എന്ന് മനസ്സിലേക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ രാമന്റെ ജീവിതത്തിൽ  നടന്നതെല്ലാം വെറും മായയായിരുന്നു എന്നും ചിന്തിക്കാം..  മായാസീതയെ ആണ് രാവണൻ കട്ടു കൊണ്ടുപോയത്,  സീത അഗ്നിയുടെ കരങ്ങളിൽ സുരക്ഷിതയായിരുന്നുവെന്നും  പരാമർശങ്ങൾ ഉണ്ട്. ശ്രീ രാജുവിന്റെ ഉദ്യമം സീതയെ ഉപേക്ഷിച്ച/സീത പിരിഞ്ഞുപോയ അയോധ്യാപതിയുടെ മാനസികവികാരങ്ങൾ പകർത്തുക എന്നാണു.  അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലൂടെ അദ്ദേഹം അതിൽ വിജയിച്ചുവെന്ന് മനസ്സിലാക്കാം.
ലോകത്തില്‍ അത്യാശ്ചര്യകരമായ സംഗതിയെന്താണെന്നു പണ്ടു യുധിഷ്ഠിരമഹാരാജാവിനോടു ചോദിച്ചപ്പോൾ   അദ്ദേഹം മറുപടി പറഞ്ഞു; ”എവിടെ നോക്കിയാലും ജീവികള്‍ മരിക്കുന്നതു നിത്യവും കാണാം. എന്നിട്ടും തങ്ങള്‍ക്കു മരണമില്ലെന്നാണ് മനുഷ്യര്‍ വിചാരിക്കുന്നത്. ഇതിലധികം ആശ്ചര്യകരമായിട്ടെന്തുണ്ട്? ഇതും മായയാകുന്നു.
ശുഭം  


ശ്രീ രാജുവിന്റെ ചിന്താവിഷ്ടനായ ശ്രീരാമൻ വായിക്കാൻ താൽപ്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ വായിക്കാം.
https://legacy.emalayalee.com/writer/290


 

Join WhatsApp News
Nainaan Mathullah 2025-05-29 01:42:01
There is no historical evidence of a Raman ever lived. So it is mostly mythology. Although it is mythology, history lies sleeping in it as in any other myths. It is hard to separate myth and history in such creations. Based on available evidence, in texts, Raman lived in ‘thretha yugam’ or Bronze Age. Bronze Age is the period before Iron Age and is around BC 2000 period. Aryans came to India from Central Asia from a series or waves of migrations starting from BC 1700 to BC 1500 period. I have read several scholarly works pointing to the Biblical figure of Abraham to Raman. From AbRam came Raman. Ab means father. Abraham lived around BC 2000 period or the Bronze Age that agrees with Abraham being Raman. Naturally, it is impossible for Raman to be born in Ajodhya as Abraham lived around BC 2000 and Aryans came to India after BC 1700. From Abraham came the word Brahmins. Bible mentions Abraham sending his children born from Kethura to the East countries of Persia, India and China, Korea and Japan. DNA evidence also points to all these people groups closely connected in DNA similarities. As writing tools and scripts were not available in ancient times and writing script came to India during the Persian rule, almost a 1000 years after the real incident, it is possible that exaggerations and myths get into the story as it was handed over generations by word of mouth. All available evidence points to the Biblical Figure of Abraham and Raman the same person. As all the people of the world today are from same parents that science admits, it is quite possible.
Ramachandran 2025-05-29 11:47:12
റെവ മാത്തുള്ള സുദൃഢമായ തെളിവുകൾ ഒന്നിനുമില്ല, പ്രിയ ഉപദേശി അതുകൊണ്ട് ഒരു വിഭാഗം വിശ്വസിക്കുന്നു. വിശ്വസിച്ചോട്ടെ എന്റെ വിശ്വാസം ആണ് നല്ലത് അതിനു തെളിവുണ്ടെന്ന് ഇന്നേ വരെ തെളിയിക്കാൻ ആർക്കും പറ്റിയിട്ടില്ല. അതുകൊണ്ട് പരസ്പരം സ്നേഹിക്കുക ഓരോരുത്തരും അവരുടെ വിശ്വാസം പാലിക്കുക. പേരിൽ നിന്ന് കൃസ്തീയ വിശ്വാസിയായ ഒരു തോമസാണ് ( അതും doubting thoma ) ഈ ഖണ്ഡകാവ്യം എഴുതിയിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ ഹൃദയവിശാലത. അദ്ദേഹം അതിൽ വിശ്വസിക്കുന്നു ഇല്ലയോ എന്നതിന് പ്രസക്തിയില്ല ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ ഒന്നായ ഒരു കാവ്യത്തിലെ ഒരു ഭാഗം അദ്ദേഹം എഴുതി കലാപരമായി അത് നമ്മൾ ആസ്വദിക്കുക, അദ്ദേഹത്തെ അനുമോദിക്കുക. ജയ് ശ്രീ റാം .
റെജീസ് നെടുങ്ങാടപ്പള്ളി 2025-05-29 13:17:05
സംശയത്തിന്റെ ഭാഗമാണ് വിശ്വാസം. ബോധ്യപ്പെടുന്നതിനു വിശ്വാസത്തിന്റെ ഊന്നു വടി വേണ്ടാ. കാണാതെ വിശ്വസിക്കുക... അവർ ഭാഗ്യം ചെയ്തവർ.വിശ്വാസത്തിനു data വേണ്ടാ, facts വേണ്ടാ, link വേണ്ടാ, evidence വേണ്ടാ, ഒന്നും വേണ്ടാ. Absence of evidence is the evidence of absence. വിശ്വസിക്കാൻ തുടങ്ങുന്നത് തന്നെ തെളിവുകളുടെ ഇല്ലായ്മയിലൂടെയാണ്. അപ്പോൾ പിന്നെങ്ങനെ വിശ്വാസി തെളിവുകൾ സ്വീകരിക്കും.? തെളിവില്ലായ്മയെ എങ്ങനെ തെളിവ് കൊണ്ട് തെളിയിക്കും. ഇതെല്ലാം -മസ്‌തിഷ്ക്കത്തിലെ frontal lobe അല്ലേ- ഈ illusions എല്ലാം ഉണ്ടാക്കുന്നത്. എന്റെ യേശുവേട്ടൻ, ക്രിസ്തുവേട്ടൻ ചക്കര, ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ നിന്റെ കൃഷ്ണൻ വെറും myth. പണ്ടെങ്ങോ മരിച്ചു പോയ കഥാ പാത്രം. ഇമ്മാതിരി teams- നോട് മുട്ടാൻ നിൽക്കരുത്. Good morning -ഉം പറയരുത്. അവർക്കു നേരം ഇനിയും വെളുത്തിട്ടില്ല. എല്ലാ ഉത്തരങ്ങളും അവരുടെ വേദപുസ്തകത്തിൽ ഉണ്ട്. പക്ഷേ കോവിഡിനെ പറ്റി മാത്രം ഒന്നും ഇല്ലാ. ഒരു മൊട്ടു സൂചി ഉണ്ടാക്കാനുള്ള അറിവ് പോലും ആ പുസ്തകത്തിൽ ഇല്ലാ.
റെജീസ് നെടുങ്ങാടപ്പള്ളി 2025-05-29 13:44:57
മാത്തുള്ള്ളാ, രണ്ടേ രണ്ടുകാര്യം,മലയാളത്തിൽ നേരേ ചൊവ്വേ ലളിതമായി ചുരുക്കമായി ഒന്ന് വിശദീകരിക്കാമോ? 1) യേശു കുഞ്ഞ് ഉണ്ടായതു എങ്ങനെ? 2) ക്രൂശിക്കപ്പെട്ടതിനു ശേഷം യേശുവിന്റെ ജഡത്തിന് എന്ത് സംഭവിച്ചു.? ഉടായിപ്പ് ഉത്തരം പറയരുത്. ഞങ്ങളുടെ പുസ്തകത്തിൽ ഇന്നാര് ഇന്നത് പോലെ എഴുതിയിരിക്കുന്നു എന്നൊന്നും പറയരുത്.. പിന്നെ ആരും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ശാസ്ത്രഞ്ജന്റെ പേരും ര്പറഞ്ഞ് വരരുത്. പിന്നെ എന്റെ ഈ paragraph -ലെ ഏതെങ്കിലും വാക്കിൽ കടിച്ചു തൂങ്ങുകയുമരുത്.🙏🙏 3 മണിക്കൂർ മാത്തുള്ള യ്ക്ക് തരുന്നു. ജയ് അല്ലാഹു.
Nainaan Mathullah 2025-05-29 14:00:09
It looks like telling 'pichum peyum'. I didn't try to prove anything. I just shared my thoughts. You take it if you want and if not just ignore it or bring relevant counter arguments to prove what I said is wrong. Please don't beat around bush or 'ariyethra ennu chodhikkumbol payar anghazhi' as Regis is doing here. As Ramachandran said, if 'parasparam snehikkal enkil' why all this Ayodhya issue and persecution of minorities in India?
Raju Thomas 2025-05-29 15:29:28
Anyway, Rev. Mathullah, you picked on an issue quite foreign to my poem and to the critique here thereof and, digressing into unwarranted territory, distracted the readers from the matter in hand, while Mr. Panikkaveettil, out of his largess of mind, took thankless pains to write up this eminent piece of literary criticism.
Nainaan Mathullah 2025-05-29 18:20:47
Raju Thomas, I didn't mean to take attention away from you. I believe it will attract more attention to both of you.
American Malayali 2025-05-29 20:26:05
മത ഭ്രാന്തന്മാർ ബഹളം വയ്ക്കുന്ന ഒരു ലോകം. അവിടെ കലയും സാഹിത്യവും എങ്ങനെ വളരാൻ? മതം വിറ്റാൽ നാല് കാശു കിട്ടും. സാഹിത്യത്തിന് അങ്ങനെ എളുപ്പം കാശു കിട്ടില്ല.മതത്തിന്റെ പേര് പറഞ്ഞാൽ പണം ഒഴുകാൻ തുടങ്ങും. അതുകൊണ്ടു നമുക്ക് മതത്തെ പ്രോത്സാഹിപ്പിക്കാം. സാഹിത്യം ആർക്ക് വേണം. അതും അമേരിക്കൻ മലയാളി എഴുത്തുകാരുടെ. നാട്ടിലുള്ള എഴുത്തുകാരുടെ ആണെങ്കിൽ വേണ്ടില്ല. ശ്രീ റെജിസ് സാർ ഒരു കവിതയുമായി വരിക. ഒരു വരി തുടക്കം. മാതു എൻ പ്രേമികെ, വരികയുള്ളിൽ തേൻ നിറച്ചു ഉള്ളാലെ ഞാൻ നിന്നെ കാക്കുന്നു. വിദ്വേഷം വേണ്ടയൊട്ടും നിന്നുള്ളിൽ മതം വേണ്ട ,മാതു നീയാണെനുള്ളിൽ എന്നും. എല്ലാവര്ക്കും ശാന്തി സമാധാനം.
Jayan varghese 2025-05-30 08:46:15
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല സത്യങ്ങൾ നില നിൽക്കുന്നത്. പ്രകാശം സത്യമാണെങ്കിലും അതിന്റെ പാർട്ടിക്കിൾ എന്താണ് എന്നതിനെപ്പറ്റി തർക്കം നടക്കുകയാണ്. നമുക്ക് വേണ്ടത് നമ്മെ നയിക്കാനുള്ള വെളിച്ചമാണ്. സ്വയം വെളിച്ചമായിത്തീർന്ന് സ്വയം നയിക്കപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് അതാകാം. അതല്ലാത്തവരുടെ കൂട്ടങ്ങളാണല്ലോ മതങ്ങളാലായും രാഷ്ട്രീയങ്ങളായും രൂപപ്പെട്ടു കൊണ്ട് നമുക്കിടയിൽ ഇന്നും നില നിൽക്കുന്ന എസ്റ്റാബ്ലിഷ്‌മെന്റുകൾ ? നമുക്ക് വേണ്ടത് ഇവയെ തച്ചു തകർക്കുന്നതിനുള്ള മഹായുദ്ധങ്ങളല്ല കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള കർമ്മ പരിപാടികകളാണ്. അയ്യായിരം കോടി സ്ത്രീപുരുഷന്മാർ നടന്നു പോയ മഹാകാല മായാ വീഥികളിൽ അവരുടെ കാൽപ്പാടുകളിലൂടെയാണ് നമ്മളും നടക്കുന്നത് എന്നതിനാൽ അവർ അവശേഷിപ്പിച്ച വെളിച്ചങ്ങളിൽ നിന്ന് നമുക്ക് സ്വീകാര്യമായവ ഉണ്ടെങ്കിൽ അത് ഏറ്റ്വാങ്ങിക്കൊണ്ട്‌ മുന്നോട്ടുള്ള അടുത്ത ചുവടു വയ്ക്കുക മാത്രമാണ് മനുഷ്യൻ എന്ന നിലയിലുള്ള നമ്മുടെ ഏക ചോയിസ്‌.. ജയൻ വർഗീസ്.
Nainaan Mathullah 2025-05-30 15:33:13
There is no 'saahithyam' without religion. All the initial literary creations were religious texts. Even today religion is the base of most writings. Either the religious as it is here in this article or religious themes like love, courage, justice (Sanathana dharmam). Science has nothing to say about these values in life which is the foundation of our existence here. Otherwise we will be killing each other and eat.
vayanakaaran 2025-05-30 16:16:29
ശ്രീ മാത്തുള്ള താങ്കൾ എഴുതുന്നു.. either the religious as it is here in this article തെറ്റാണല്ലൊ ശ്രീമാൻ. ഈ നിരൂപണത്തിൽ എവിടെ മതം. ഇതിലെ കഥാനായകൻ, ഒരു രാജാവ് ഉപേക്ഷിച്ച ഭാര്യയെ ഓർക്കുന്നതല്ലേ വിഷയം. സാഹിത്യം ആസ്വദിക്കൂ സാർ മതത്തിന്റെ കണ്ണട മാറ്റു. ശ്രീ രാജു തോമസ് എഴുതിയ കവിതയിലോ സുധീറിന്റെ നിരൂപണത്തിലോ മതമില്ലലോ. എന്തിനാണ് കാര്യങ്ങൾ കുഴപ്പിക്കുന്നത്.
Nainaan Mathullah 2025-05-30 18:11:05
Raman is a character from Hindu religious text.
റെജീസ് നെടുങ്ങാടപ്പള്ളി 2025-05-31 01:29:53
Morality മതത്തിൽ നിന്നാണോ വരുന്നത്? കലയും സാഹിത്യവും മതത്തിൽ നിന്നാണോ ഉടലെടുത്തത്? മതം ഉണ്ടാകുന്നതിനു മുൻപ് ഇവിടെ ഇതൊന്നും ഇല്ലായിരുന്നോ? രാമനും നബിയും കൃഷ്ണനും ക്രിസ്തുവും അല്ലാഹുവും എല്ലാം തന്നെ ഒറ്റ ചരക്കല്ലേ മാത്തുള്ളേ? ഒറ്റ നുകത്തിന്റെ രണ്ടറ്റത്തും കെട്ടാവുന്ന കാളകൾ അല്ലേ അവരെല്ലാം ? മതം എന്നാണ് ഭൂമിയിൽ വന്നത്? എന്നാണ് മനുഷ്യൻ ദൈവത്തെ അവന്റെ തന്നെ രൂപത്തിലും ച്ഛയയിലും സൃഷ്ടിച്ചത് . കലയ്ക്കും സാഹിത്യത്തിനും morality ക്കും, സയൻസിനും മതത്തിന്റെ കൂട്ട് വേണ്ടാ . പക്ഷേ, മതങ്ങളുടെയും , വിശിഷ്യാ ദൈവങ്ങളുടെയും നിലനിൽപ്പിനു സയൻസ് കൂടിയേ തീരൂ മാത്തുള്ളേ. ഇക്കാര്യം സത്യവും, fact -ഉം ആയിരിക്കേ എന്തിനാ കള്ളം പ്രചരിപ്പിക്കുന്നത്.??? ഒരുകാര്യം മാത്തുള്ള പ്രത്യേകം ശ്രദ്ധിക്കണം, അതായത്, മാത്തുള്ള കണ്ണ് അടച്ചു പിടിച്ചാൽ മാത്തുള്ള യ്ക്ക് മാത്രമേ ഇരുട്ടാകൂ... Ok, nice to ' meet 'you mr. mathullah.
Nainaan Mathullah 2025-06-06 12:08:12
Appreciate the literary value of Sri Raju Thomas’s poetic creation, and Sri Sudhir’s analysis here. Appreciate the effort behind it. However, the subject matter reminds me of Kumaranassan’s original creation- ‘Chinthavishtayaya Sitha’. Kumaranssan’s work influenced the society, and paved way for great discussions, and changes in the attitude and perceptions of society towards the plight of women in society. Women were treated with more respect after these discussions. ‘ചിന്താവിഷ്ടനായ ശ്രീരാമൻ’, the subject here is a personal issue for Sri Raman, and not a society issue as men were not persecuted, as a general rule based on sex those days. Sri Raman’s decision was influenced more by his selfish desire about his image in society rather than the welfare of Sitha, his own wife. Is it not selfishness? Appreciate the other qualities of Sri Raman, but as human beings, as we all have shortcomings; Sri Raman also had his fair share of shortcomings. Sri Raman was just a human being like you and me. However, after thousands of years he was made God (deified) due to his other excellent qualities as a human being, and was called ‘Purushothaman’, and was worshiped by ignorant masses. He was presented as an ideal ‘Brahmin’, and Brahmins exploited the situation for their personal benefits, by depicting all Brahmins in the light of Sri Raman. About Regis question; morality coming from religion, there is no doubt about it as science has nothing to say about morality.
Eldho 2025-06-06 17:29:45
Sri Raman was worshipped by ignorant masses ? Oh please ! Who worshipped Jehowah, the tribal God ? Ignorants ?
റെജീസ് നെടുങ്ങാ-ഡ-പ്പള്ളി 2025-06-06 18:10:57
എനിക്ക് english വായിക്കാനേ അറിയൂ, എഴുതാൻ അറിയില്ല. അതുകൊണ്ട് മലയാളത്തിൽ പറയുന്നു. താങ്കളെ ഞാൻ വെറുതേ വിട്ടതായിരുന്നു.. പക്ഷേ, താങ്കളുടെ ശ്രീ. രാജൂ തോമസിനുള്ള മറുപടി പ്രതികരണത്തിന്റെ അവസാനത്തിൽ എന്നെ പരാമർശിച്ചതായി കണ്ടു മൊറാലിറ്റി യെ കുറിച്ച്. Morality മതത്തിന്റേയും, ദൈവത്തിന്റേയും ആണെന്ന് താങ്കൾ എഴുതിയത് കണ്ടു. അവിടെ തന്നെ താങ്കൾ എനിക്ക് രണ്ട് ഉത്തരങ്ങൾ തരേണ്ടിയതായിട്ടുണ്ട്. ( പക്ഷേ താങ്കൾ ഒരു ഉത്തര വിരോധിയും, ചോദ്യ കർത്താവിനെ പുച്ഛിക്കുകയും, ചോദ്യങ്ങളെ ഭയക്കുകയും ചെയ്യുന്ന "ഉത്തരോഫോബിയ " ഉള്ള ആളാണെന്നു എനിക്കറിയാം. ( എന്റെ മുൻ പ്രതികരണങ്ങൾ ശ്രദ്ധിക്കുമല്ലോ ). ഇപ്പോഴും classroom -ൽ ചോദ്യങ്ങൾ തങ്ങി നിൽപ്പുണ്ട്. എന്നെ ഇറക്കി വിട്ടാലും അതു അവിടെ തന്നെ തുടരും. എന്റെ രണ്ട് simple ചോദ്യങ്ങൾ...1) ഏതു മതത്തിന്റെ morality, 2) ഏതു ദൈവത്തിന്റെ morality. Mr.യഹോവയുടെ പേര് പറഞ്ഞ് എന്നെ ചിരിപ്പിക്കാതിരിക്കാൻ താങ്കൾ ശ്രദ്ധിക്കുമല്ലോ. നൂറ് ശതമാനം തെറ്റും സത്യത്തിനു നിരക്കാത്തതുമായ കള്ള പ്രചാരണമാണ് മത മൊറാലിറ്റി. ദെസ്ത്ദെയോവ്സ്ക്കി ഒരിക്കൽ പറഞ്ഞത് "ക്രിസ്തു എന്ന സത്യത്തിനുപരിയായി എന്തെങ്കിലുമുണ്ടെങ്കിലും എനിക്ക്, ക്രിസ്തു മതി" എന്ന്. ഇതാണ് മാത്തുള്ളേ,വിശ്വാസി യുടെ വിശ്വാസം എന്ന മഹാരോഗം. Man is a blind believer. പരിണാമപരമായി അവൻ അങ്ങനെയാണ്. അതു അവന്റെ അതിജീവനത്തിന് കുറച്ചൊന്നുമല്ല അവനെ സഹായിച്ചിട്ടുള്ളത്. അവനു യാഥാർഥ്യം അല്ലാ വേണ്ടിയത്, മറിച്ച് ഒരു കഥാപാത്രത്തെയാണ് അവനു ആവശ്യം. കെട്ടുകഥകളും "കേട്ടുകഥകളും " ആണ് അവന്റെ മസ്‌തിഷ്ക്കം demand ചെയ്യുന്നത്. എന്താണ് മത-morality യും യഥാർത്ഥ ധാർമ്മീകതയും തമ്മിലുള്ള വ്യത്യാസം? തെറ്റ് എന്താകട്ടെ, ശരി എന്താകട്ടെ, പണ്ടത്തെ കിത്താബിൽ പറഞ്ഞിരിക്കുന്നത് എന്താണോ അതു ചെയ്യുക എന്നാണ്. അതേ സമയം, മതേതര ധാർമ്മീകത എന്താണെന്ന് വച്ചാൽ പറഞ്ഞതും എഴുതിവച്ചിരിക്കുന്നതും, പിന്തുടരുന്നതും എന്തുമായിക്കൊള്ളട്ടെ, ഇന്നത്തെ ശരി ചെയ്യുക എന്നുള്ളതാണ്... ഇന്നലെ വരെ പറഞ്ഞ് വന്നത് എന്തുമാകട്ടെ, നമ്മൾ ശരിയും നന്മയും ചെയ്യുക. ഭൂമിയിൽ ജീവജാലങ്ങൾക്ക് ഒരുമിച്ചു പുരോഗമിക്കാനും മുന്നേറാനും പിടിച്ചുനിൽക്കാനമുള്ള ഇന്നത്തെ ശരികൾ ചെയ്യുക. അത്ര മാത്രം. ഈ വന്ന കാലത്തു ഇറച്ചിക്ക് വേണ്ടി പോലും ഒരു ചെറിയ കോഴിയെ കൊല്ലാൻ പോലും scientific protocol ഉണ്ട്. കാലത്തിനു ഒട്ടും യോജിക്കാത്ത നായാട്ട് ഒക്കെ എന്നേ നിരോധിച്ചു. ഇപ്പോൾ controlled killing പോലും നിലവിൽ വന്നു. പക്ഷേ മത morality ഇന്നും പഠിപ്പിക്കുന്നത് നന്മയും നോക്കണ്ട, ശരിയും നോക്കണ്ട, പുസ്തകത്തിൽ പറയുന്നത് പോലെ പെരുമാറിയാൽ മതി എന്നാണ്. വള്ളിയോ പുള്ളിയോ മാറ്റാൻ പറ്റില്ല എന്നാണ് എഴുതി വച്ചിരിക്കുന്നത്. അങ്ങനെ കാലത്തിനനുസരിച്ചു ചെയ്താൽ അവൻ ശപിക്കപ്പെട്ടവൻ ആകും എന്നാണ് തിരുവെഴുത്തുകളിൽ എഴുതി വച്ചിരിക്കുന്നത്. ഇന്ന് നമ്മുടെ ഒന്നാം പുസ്തം ഏതാണ്? അതു നമ്മുടെ ഭരണഘടന ആണ്. മറ്റു പുസ്തകങ്ങൾ കത്തിച്ചു കളയുകയോ, മലത്തിന്റെ കൂടെ flush ചെയ്ത് കളയുകയോ ചെയ്യേണ്ടിയതാകുന്നു. നൂറ്റാണ്ടുകൾക്ക് മുൻപേ ക്രൂശിൽ മരണപ്പെട്ടവരുടെ മൃത ദേഹങ്ങൾ, ദഹിപ്പിച്ചു കളയാൻ സമയമായിരിക്കുന്നു. ഇന്ന് ആരും തങ്ങളുടെ ഏകജാതനെ ബലി കൊടുക്കില്ല. ( ഹോ, യിസ്സഹാക്കിന്റെ ഒരു mental trauma ). അനുസരണക്കേടുള്ള മകനെ പട്ടണ വാതുക്കൽ ആരും കല്ലെറിയാൻ കൊണ്ടുപോകാറില്ല. (ഊരിയാവിനെ ഓർക്കുന്നുണ്ടോ, നമ്മുടെ പുഷ്‌പ്പനെ അറിയാമോ?), സാറാ -യെ സമ്മാനം കൊടുക്കാമോ?.... അപ്പോൾ എത്ര മാത്രം തരം താണതും നീചമായതുമായ morality ആണ് ദൈവവും മതവും എന്നേക്കുമായി എന്ന് പറഞ്ഞ് മുൻപോട്ടു വയ്ക്കുന്നതെന്നു നോക്കൂ മാത്തുള്ളേ, താങ്കൾ പറയുന്ന ഈ മത morality എന്തൊരു ഗോത്രീയമാണെന്ന്... നോക്കൂ മാത്തുള്ളേ, ലോകത്തു അവിശ്വാസപരമായും മതേതരമായും മുന്നേറുന്ന രാജ്യങ്ങളിലാണ് ശാന്തിയും സമാധാനവും സാമ്പത്തീക വളർച്ചയും കണ്ടുവരുന്നത്‌. അങ്ങനെയുള്ള രാജ്യങ്ങളിലേക്കാണ് ഇത്തരം മതരാജ്യങ്ങളിൽ നിന്നും റെഫ്യൂജികളായി ആയിരങ്ങൾ ദിവസവും ഇടിച്ചു കയറുന്നത്. ഏതെങ്കിലും ആളുകൾ ഇങ്ങനെ അഫ്ഗാനിലേക്കോ, ഇറാനിലേക്കോ, പാക്കിസ്താനിലേക്കോ, സിറിയയിലേക്കോ, ഇറാക്കിലേക്കോ യെമെനിലേക്കോ വിമാനത്തിന്റെ ചിറകിൽ തൂങ്ങി പോകുന്നത് ശ്രീ. മാത്തുള്ള കണ്ടിട്ടുണ്ടോ? എന്ത് കൊണ്ട് , ദൈവവുമായി അടുത്ത ബന്ധമുണ്ടെന്നു അവകാശപ്പെടുന്ന, മതം തിന്നു ജീവിക്കുന്ന ഈ മനുഷ്യർ താമസിക്കുന്ന ഇടങ്ങളും സമൂഹങ്ങളും രാജ്യങ്ങളും നരകങ്ങൾ ആയി മാറുന്നൂ?? ങേ ????? . Saint അഗസ്റ്റിനും യഹോവയും എഴുതി വച്ചിരിക്കുന്ന നരകീയ ജീവിതത്തിനുള്ള Tonic ആയി മാറുന്നൂ മതധാർമ്മീകതയും ദൈവ വിശ്വാസവും.. വള്ളി പൊട്ടിയ, relay അടിച്ച പോയ , പകുതി കിളി പോയ teams ആണ് ഇക്കാലത്തു ഈ മത മൊറാലിറ്റി ഉയർത്തി പിടിച്ചു നടക്കുന്നവർ. സ്വന്തം മതത്തിൽ വിശ്വസിക്കാത്തവനെ കുരിശു യുദ്ധത്തിൽ കൊല്ലുക... കഷ്ട്ടം. അവിശ്വാസികളും നിരീശ്വര വാദികളും തമ്മിൽ ഏറ്റുമുട്ടി, റം കുടിയന്മാരും wisky കുടിയന്മാരും തമ്മിൽ എട്ടു മുട്ടി -പത്തു മരണം എന്നൊക്കെ കേട്ടിട്ടുണ്ടോ? വിശ്വാസികളും - വിശ്വാസികളും തമ്മിൽ ഏറ്റുമുട്ടുന്നതും കൊലപ്പെടുത്തുന്നതും പതിവ് വാർത്തയല്ലേ? അല്ലേ ശ്രീ. മാത്തുള്ളേ.? ജയിലുകളിൽ ആയിരിക്കുന്ന കുറ്റവാളികളുടെ കണക്ക് ഒന്ന് എടുക്കൂ. മത വിശ്വാസികൾ 99 % കാണും. മാർപ്പാപ്പ ഓടി നടന്ന് ക്ഷമാപണവും നഷ്ട്ട പറ്റിഹാരവും കൊടുത്തത് ബാലൻ മാർക്കല്ലേ? എല്ലാ criminal ലിസ്റ്റിലും വിശ്വാസികളുടെ പേരുകൾ മാത്രം വരുമ്പോഴും നിങ്ങൾ - മാത്തുള്ള പറയുന്നൂ മതവും ദൈവവും ഉണ്ടെങ്കിൽ ധാർമ്മീകത കൂടുമെന്ന്.... അന്യനെ നിന്ദിക്കുക, വിവേചനം കാണിക്കുക, അവനെ ഹിംസിക്കുക, - ഇതാണ് മത ധർമ്മത്തിന്റെ software. ശബരിമലയിൽ പണം എണ്ണി തിട്ട പ്പെടുത്തുന്നവരെ അടിവസ്ത്രം ധരിക്കാൻ സമ്മതിക്കില്ല. അത്രയ്ക്കുണ്ട് വിശ്വാസികൾക്ക്, വിശ്വാസികളുടെ മേലുള്ള വിശ്വാസം. നിങ്ങളുടെ ദർശനത്തിലും പുസ്തകത്തിലും അന്തർ ലീനമാണ് പര നിന്ദ. നമ്മുടെ ഒന്നാമത്തെ പുസ്തകം നമ്മൾ ജീവിക്കുന്ന രാജ്യത്തെ ഭരണ ഘടന ആണ്. അതു കാലാനുസൃതമായി update ചെയ്ത് ഉപയോഗിക്കുക. അതിൽ സർവ്വ ന്യായപ്രമാണങ്ങളും, ശ്രീ. മാത്തുള്ള ഉൾപ്പെടെയുള്ള പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു. ഇവിടെ തൽക്കാലം നിർത്തുന്നു. ബാക്കി പിന്നെ..... കൈ കഴയ്ക്കുന്നു. NB :രാജൂ തോമസ് ഒരിക്കൽ പറഞ്ഞു, " കവി,പ്രവാചകൻ ആകാൻ വിധിക്കപ്പെട്ടവൻ " ആണെന്ന്.
Raman kothazathu 2025-06-06 21:10:00
ഇപ്രാവശ്യം റെജിസ് നെടുങ്ങാട പള്ളി തന്റെ യുക്തിപരമായ വാദങ്ങൾ കൊണ്ട് ഡോക്ടർ നൈനാൻ മാതുള്ളയെ അടിച്ചു തുരത്തി നിലംപരിശാക്കിയിരിക്കുന്നു. എന്നാലും നെടുങ്ങാട് പുള്ളി വിജയം ആഘോഷിക്കാൻ വരട്ടെ. ഡോക്ടർ മാതുള്ള പതുക്കെ പതുക്കെ പൊടിയും തട്ടിക്കളഞ്ഞു എഴുന്നേറ്റ് വരുന്നുണ്ട്. ഇനിയും വല്ലതും സംഭവിച്ചേക്കാം. വായനക്കാരായി ഞങ്ങൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ മലയാളിയുടെ പ്രതികരണ ഗോദ വളരെ നന്നായി ശോഭിക്കുന്നുണ്ട്. ഇപ്രകാരം ആശയപരമായ ഗുസ്തികൾ ഉണ്ടെങ്കിലേ വായനക്കാർ ഈ മലയാളിയിലേക്ക് വരികയുള്ളൂ. ഈ വായനക്കാരനായ ഞാനും സാധാരണ ഗതിയിൽ ഈ മലയാളിയിൽ വരുന്നത് തന്നെ ഇത്തരം അർത്ഥവത്തായ കോലാഹലങ്ങൾ കേൾക്കാനാണ്. ട്രംപിന്റെയും മോദിയുടെയും ആൾക്കാരായ കൂന്തറ, Sam നിലമ്പള്ളി തുടങ്ങിയവരെ ഈയിടെയായി കാണാറില്ല. അവര് തോറ്റുപോയി കാണും. അവരുടെ നാഴിയിൽ ഒരു അമ്പും കാണുകയില്ല.
josecheripuram 2025-06-06 22:25:57
I was so surprised that a poem by Raju and a review by Sudhir , enabled to such a discussion to such an extend. Good, So some one is reding and responding. I wish this happens to other writers?
റെജീസ് നെടുങ്ങാ ഡ പ്പള്ളി. 2025-06-07 02:24:38
ഒരാൾക്ക് വേണ്ടി മാത്രമായി എന്റെ പ്രതികരണം ഞാൻ ചുരുക്കുന്നില്ല കോത്താഴത്തു ശ്രീ. രാമൻ. സങ്കൽപ്പീക ലോകത്തിൽ അഭിരമിക്കുന്ന,ഒരിക്കലും ഇല്ലാതിരുന്ന കഥാപാത്രങ്ങളെ തലയിൽ ചുമ്മിക്കൊണ്ടു നടക്കുന്ന എല്ലാ മൊണ്ണകൾക്കും ഉള്ള ഒരു തുറന്ന ചാലഞ്ച് ആണത്. ആർക്കും ഉത്തരം പറയാം. ഒരാളിലേക്ക് മാത്രം ഞാൻ ഫോക്കസ് ചെയ്യുന്നില്ല. എഴുതാൻ വേണ്ടി ഒരു പേര് ഉപയോഗിച്ചു അത്ര മാത്രം. Dr. ശ്രീ. എൻ. മാത്തുള്ള എന്റെ ശത്രുവോ എന്റെ മിത്രമോ അല്ലാ. എന്നേക്കാൾ ചെറുതോ വലുതോ അല്ലാ. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നില്ല. വളരെ ചെറിയൊരു കാലയളവിലേയ്ക്കാണ് നാമെല്ലാവരും ജീവിക്കുന്നത്.ഏതു സമയത്തും പൊട്ടിപ്പോകാവുന്ന ഒരു ചെറു കുമിള. ആരാണ് വലിയവൻ ആരാണ് ചെറിയവൻ? ഞാൻ ഇപ്പോൾ ജീവിക്കുന്ന ഈ കാലത്തിലെ, ഈ ഗൃഹത്തിലെ എന്റെ സഹജീവികളിൽ ഒരാൾ മാത്രമാണ് dr. മാത്തുള്ള.. ഞാൻ ഒരു തമ്പുരാനെയും വക വയ്ക്കുന്നില്ല - മുകളിൽ ആകാശത്തിലെയും താഴെ ഭൂമിയിലെയും. ഞാൻ പറയുനുമല്ല, പുലയനുമല്ല, നീ ഒട്ട് തമ്പുരാനുമല്ല, ഇനി അഥവാ ആണെങ്കിൽ തന്നെ,എനിക്ക് ഒരു " മ യി ലു മി ല്ല" .... അതുകൊണ്ട്, ദയവു ചെയ്ത് ആരെങ്കിലും മുൻപോട്ടു വരിക. ഊള ഉത്തരങ്ങൾ ഞാൻ വെൽക്കം ചെയ്യില്ല.
Nainaan Mathullah 2025-06-07 12:13:19
‘നമ്മൾ ശരിയും നന്മയും ചെയ്യുക’ this is a quote from Regis. First we have to define ‘right’ and ‘good’ mentioned here. Who defines right and good? No doubt it is religion, as science has nothing to say about morality. Raman wrote, ‘നൈനാൻ മാതുള്ളയെ അടിച്ചു തുരത്തി നിലംപരിശാക്കിയിരിക്കുന്നു’. My reply is that I have no enemies here. We learn from each other. When Regis asked questions, I think about it, and it helps me learn in finding the answer. Others here in the comment column are not my enemies. If anybody gives convincing arguments against what I believe, I must appreciate it, as that person is a teacher to me. If my arguments help anyone to change his/her views out of ignorance, I am satisfied with the effort behind it. There is no winner or loser here. We learn every day. Regis question here again, ‘എന്റെ രണ്ട് simple ചോദ്യങ്ങൾ...1) ഏതു മതത്തിന്റെ morality, 2) ഏതു ദൈവത്തിന്റെ morality’, I have already answered before. If you don’t remember, I am posting again here. About Regis question, as to which God, the answer is that there is only one God and people are calling by different names in different religions. I have several names. My mom knows my pet name at home only. I don’t think she knows my full official name in records. I changed name twice here in USA as my first name Palackamannil was very difficult for people here to say. Then I changed my name when I took citizenship to Ninan to keep the memory of my father alive. If I can have many names and some know me only by one name, why not God have different names and some call by one name only. Even in the Bible God have three names. First God appeared as Elohim or El. Then God appeared to Israel as YAHWEH. In the New Testament God appeared as Jesus. In Islam God appeared as Allah. Vishnu in Hindu religion has as a 1000 names- ‘Sahasra Naamam’. Hope this is satisfactory to you. Right and wrong is relative also to time. What was right yesterday can be wrong today as time changes. However there are values that we call that never changes which are eternal truths or ‘sanathana Dharmam’ as Hindu Philosophy name it. Those values of Truth, justice, peace, courage etc., never changes. Morality arises from these religious principles of Vedas, the Ten Commandments of the Bible, or other religious texts. The foundation of US Constitution or Western countries constitution is Judeo Christian principles of equality and justice. In Muslim countries also there are rules from religion that are basis of each country. There are slight differences here due to cultural differences. However, right and wrong or morality is defined by religion. This morality is the basis of the constitutions of all countries. Atheists couldn’t build anything that survives because they have no foundation to build anything. Science is their god, and it has nothing to say about morality. Another quote from Regis, ‘ജയിലുകളിൽ ആയിരിക്കുന്ന കുറ്റവാളികളുടെ കണക്ക് ഒന്ന് എടുക്കൂ. മത വിശ്വാസികൾ 99 % കാണും’. Please provide statistics before misleading readers with such statements. Just because a person has a name of a culture or religion, doesn’t mean that the person believe in the religion. God created man with a ‘self’ or ‘will’ to make decisions of ‘right’ or ‘wrong’. You are only responsible for your decisions. It makes no sense to blame God for the decisions you make. It is escaping from responsibility. About my comment, ‘ignorant masses worshipping Raman as God in India’ that Eldho mentioned in his comment; Raman is not a historical figure born in India but was presented as one. Ignorant masses of India didn’t question this or scholars of Hindu religion didn’t explain this to the masses. You don’t understand the value of religion in public life and for the country. For the same reason countries all over the world allow religious organizations to spread their words as exempt means they don’t pay taxes on their income. Every Sunday the message public hears from pulpit across the country is the message based on the Bible of love, courage, integrity, service, sacrifice and not hatred and violence that most atheists have in them. If there is not such messages to pacify the negative traits in human beings our society will be bloody, and there won’t be any peace here. Please don’t call me Dr. Mathulla here. It is meant for my books and for formal occasions of meetings.
റെജീസ് നെടുങ്ങാ ഡ പ്പള്ളി. 2025-06-07 13:03:43
എന്തോ, കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നതിൽ ശ്രീമാൻ മാത്തുള്ളയ്ക്ക് സ്വൽപ്പം ബുദ്ധിമുട്ടുള്ളതായി എനിക്ക് feel ചെയ്യുന്നു. അതുകൊണ്ട് , options തരാം ശ്രീ മാത്തുള്ള. 1) അല്ലാഹു - ഇസ്ലാം വിശ്വാസികളുടെ ദൈവം. 2) കൃഷ്ണൻ - ഹിന്ദു ജീവിത രീതികളിൽ വിശ്വസിക്കുന്നവരുടെ ദൈവം 3) ഡിങ്കൻ - ശരിക്കുമുള്ള original ദൈവം 4) യഹോവ - യഹൂദ മത വിശ്വാസികളുടെ ദൈവം 5) യേശു - ക്രിസ്തു മത ദൈവം. 6) ബുദ്ധൻ - ദൈവം ഇല്ലാത്തവരുടെ ദൈവം. ദയവായി ഒന്ന് തിരഞ്ഞെടുക്കൂ. ഗോൾ post മാറ്റി മാറ്റി കൊണ്ട് പോകരുതേ. മതേതര, അവിശ്വാസ രാജ്യങ്ങളാണോ പുരോഗതിയിലേക്കും മനുഷ്യന് ആവശ്യമുള്ള കണ്ടുപിടിത്തങ്ങളിലേക്കും മുന്നേറുന്നത് അതോ, മതം മാത്രം തിന്നു ജീവിക്കുന്ന രാജ്യങ്ങളാണോ ഇക്കാര്യങ്ങളിൽ മുന്നേറുന്നത്.?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-07 13:16:54
ശ്രീ.മാത്തുള്ള യുടെ സൗകര്യാർത്ഥം ഞാൻ എന്റെ തൊട്ടു മുൻപുള്ള പ്രതികരണം ഒന്ന് break down ചെയ്താണ് മുകളിൽ വീണ്ടും ചോദിച്ചിരിക്കുന്നത്. 1)ഏതു ദൈവമാണ് മാത്തുള്ള ഉദ്ദേശിച്ചത്. Options ശ്രദ്ധിക്കുമല്ലോ. 2) ഏതു മതം follow ചെയ്യുന്ന രാജ്യങ്ങളിലേക്കാണ് മനുഷ്യർ കൂട്ട പലായനം ചെയ്യുന്നത്. Option ശ്രദ്ധിക്കുമല്ലോ. ഇതിൽ കൂടുതൽ ലളിതമാക്കാൻ എനിക്ക് അറിയില്ല. എന്നെ കൊണ്ട് നടക്കില്ല. ഉരുണ്ടു കളിക്കരുതേ മാത്തുള്ളേ . കാല് പിടിക്കാം. ശ്രദ്ധ തിരിച്ചുവിട്ട് മറ്റു വിഷയങ്ങളിലേക്ക് കാട് കയറരുതേ ചക്ക കൊമ്പനെ പോലെ. നേരേ ചൊവ്വെ ഉത്തരം തരൂ.
Nainaan Mathullah 2025-06-07 13:38:01
Regis, I have no time to waste here. For those who think, enough answers given here. Without reading it you just ask questions as you have no answers. Call God with any of these names, the same God listens and answers prayers. Most of the discoveries and inventions were made from Christian western countries by believers in God. Atheists just take credit for science and discoveries and inventions. Atheists put forward some theories like Big Bang.
Vedan 2025-06-07 13:56:55
"Bipolar psychosis manifests as a disconnect from reality during either a manic or depressive episode, involving delusions and/or hallucinations. This can ഇണകളുടെ believing that aren't true or experiencing sensory perceptions that aren't there (hallucinations). Additionally, there may be disorganized thinking, incoherent speech, and difficulty with self-care." It looks like it is the beginning stage. ഇപ്പോഴാണെങ്കിൽ നടത്തിക്കൊണ്ടു പോകാം. അടുത്ത കൂട്ടുകാർ ഉണ്ടെങ്കിൽ സഹായിക്കണം. സ്നേഹത്തോടെ - സ്വന്തം വേടൻ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-07 15:11:43
ഞാൻ സുല്ലിട്ടു ശ്രീ. മാത്തുള്ളേ. FYI - I am not an Athiest. (Pls note).Pls don't get me wrong. I am a bloody 'HomoSapien Sapien' 🙏
Vayanakaaran 2025-06-07 16:35:41
മതത്തിന്റെ പേരിൽ ദയവായി ആരും വഴക്കിടരുത്.രാമനും കൃഷ്ണനുമൊക്കെ മനുഷ്യരുടെ വെറും ഭാവനയാണ് സാക്ഷാൽ യേശുവും നബിയുമാണ് സത്യമെന്നു ലോകത്തിലെ ഭൂരിപക്ഷം ജനം വിശ്വസിക്കുന്നു.വിശ്വാസമല്ലേ എല്ലാം. ഡോക്ടർ മാതുള്ളക്ക് യേശു ദൈവം. ആയിക്കോട്ടെ എന്തിനു വഴക്കു. കൃസ്തീയ നാമധാരിയെങ്കിലും ശ്രീ രാജുവിന് രാമനെക്കുറിച്ചു എഴുതാൻ തോന്നി.അത് സാഹിത്യപരം എന്തിനാണ് മതം അതിൽ കൊണ്ടുവരുന്നത്. ആദ്യം അമ്പെയ്തത് ഡോക്ടർ എം ആണ്. അദ്ദേഹം തന്നെ ആ അമ്പ്ഊരി എടുക്കണമായിരുന്നു. വിശാലമനസ്ഥിതിയുള്ള മനുഷ്യനായ ശ്രീ റെജീസ് മര്യാദപാലിച്ചു പിൻവാങ്ങി. ഡോക്ടർ എം രാജുവിനോടും സുധീറിനോടും മാപ്പ് പറഞ്ഞു പിൻവാങ്ങണമായിരുന്നു. അവരുടെ സാഹിത്യസൃഷ്ടിക്ക് താഴെ ഇതുമാതിരി മത കോലാഹലം ഉണ്ടാക്കിയതിന്. മതമില്ലാത്തവർ ആണ് ഇന്ന് ലോകസമാധാനത്തിന് ആവശ്യം. ഇയ്യിടെ ഇമലയാളിയിൽ കണ്ട ഒരു ലേഖനത്തിലെ വരി ഓർക്കുക സ്നേഹമാണഖിലസാരമൂഴിയിൽ. എല്ലാവര്ക്കും നന്ദി. ശ്രീ ജോസ് ചെരിപുറം താങ്കൾ വിചാരിക്കുന്ന പോലെ ഇവിടെ നടന്ന സംവാദങ്ങൾ, തർക്കങ്ങൾ, അല്ലെങ്കിൽ തല്ലുകൂടലുകൾ ശ്രീ രാജുവിന്റെ കവിതയെചൊല്ലിയോ അതേപ്പറ്റി എഴുതിയ സുധീറിന്റെ നിരൂപണത്തെപ്പറ്റിയോ അല്ലായിരുന്നു. അമേരിക്കൻ മലയാളിക്ക് അറിയുന്നത് മതം രാഷ്ട്രീയം. സാഹിത്യത്തെ അവർ പുഛിക്കയല്ലേ പതിവ്.
Jayan varghese 2025-06-07 19:50:05
ഒരു കഥാപാത്രമോ ഒരു യാഥാർഥ്യമോ മനുഷ്യ വംശത്തിന്റെ അടിസ്ഥാന പുരോഗതിക്കു കാരണമായേക്കാവുന്ന ചിന്തകൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിൽ അതിന് സ്വീകാര്യതയുണ്ട്. ഏതു മതത്തിന്റെയോ ദൈവത്തിന്റെയോ പേരിലായാലും മനുഷ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന എന്തിനെയും തള്ളിപ്പറയുവാനും തള്ളിക്കളയുവാനുമുള്ള ആർജ്ജവം മനുഷ്യരാശി നേടിയെടുക്കണം. അതിനവരെ പ്രാപ്തരാക്കുന്നത്തിനുള്ള ചിന്താ വിപ്ലവത്തിന് തിരി കൊളുത്തുകയാണ് ഓരോ മനുഷ്യ സ്നേഹിയുടെയും പ്രാഥമിക ചുമതല എന്നതിനാൽ സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ വേഷം കെട്ടി ഇറങ്ങിയവർക്കു വലിയ ഉത്തരവാദിത്വമുണ്ട്. അവർ രൂപപ്പെടുത്തുന്ന വിപ്ലവത്തിന്റെ വിത്ത് ആദ്യം വിതച്ചൂ വിളവെടുക്കേണ്ടത് സ്വന്തം ജീവിതത്തിന്റെ നിലങ്ങളിൽ ആയിരിക്കണം എന്നതിനാൽ മറ്റുള്ളവനെ ചൂണ്ടുന്ന ഒരു വിരലിനു പിന്നിൽ നാല് വിരലുകൾ നമ്മെ ചൂണ്ടുന്നുണ്ട് എന്ന ബോധത്തോടെ ഏവരും പ്രതികരിക്കേണ്ടതാണ്. ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-07 19:53:53
മിയാ കുൾപ്പാ, മിയാ കുൾപ്പാ, മിയാ മാക്സിമാ കുൾപ്പാ..... വായനക്കാരെയും , e-മലയാളി യെയും ,വിശിഷ്യാ സർവ്വശ്രീ. പണിക്കവീട്ടിലിനെയും, രാജൂ തോമസിനെയും ഇതിലേക്ക് വലിച്ചിഴച്ചതിന്...... ഒരു കാര്യം ഉറപ്പാണ് - ക്രൂരനായ, പെൺപീഡകനായ, ബാല പീഡകനായ, യുദ്ധക്കൊ തിയനായ, ക്ഷിപ്ര കോപിയായ, വംശ വെറിയനായ, രക്ത ദാഹിയായ, ബാർബിക്ക്യു കൊതിയാനായ പഴയനിയമ ദൈവകഥാ പാത്രത്തേക്കാൾ എത്രയോ ഇരട്ടി ഭേദമാണ് രാമനും അല്ലാഹുവും!!!!!! ( ആവശ്യപ്പെട്ടാൽ quality data യും,വെളിവുള്ള തെളിവുകളും ഹാജരാക്കാം )
Nainaan Mathullah 2025-06-08 11:52:04
Vaayanakkaran’s comment reminds me of the saying in Malayalam, Raamayana katha muzhuvan kettitum, Sitha Ramante aaranu ennu chodhichapole’. My argument was that the basis of ‘kala and saahithyam’ or art and literature is religion. Vaayanakkaran doesn’t want to admit that and is trying to separate art and literature from religion. It is closing eyes to make it dark. It is impossible. Here if the article by Mr. Sudhir and original creation by Mr. Raju Thomas when you call it literature, you forget the fact that the theme is from religion. In art and literature the theme is directly from religious texts or values in religious texts like love, respect, courage, honor, chastity or other values. We won’t see such values in science. So, it is impossible to separate art and literature from ‘matham’. Vaayanakkaran, although, I don’t know personally, I know the faceless name for years as we were actively participating in debate on different subjects here in the comment column. It is ok you didn’t appreciate me when several here including Mr. Raju Thomas and Mr. Sudhir were ready to appreciate my contributions. Appreciate ‘cheythilla enkilum’ ‘thaaradikkarutu’. When you make a comment some others you make a comment, it is great. When a person you don’t like make a comment, you call it fighting or ‘vazhakku koodal, and disparage the comments. Is this right? Appreciate ‘cheythilla enkilum thaaradikkaruthu’. There is no need for any apology here. We have time and space restrictions here. If anybody likes to know more about the subject, here are links to two videos uploaded on my website bvpublishing.org. One is reply to the famous atheist from Kerala, Professor C. Ravichandran. It answers some of the questions of atheists here. The other is reply to Muhammad Issa of Perumbavoor, Kerala, a Muslim turned pastor against Bible and Christianity. It answers some of the questions of other faiths here. My PhD thesis in Christian Apologetics – ‘Is the Bible corrupt and manipulated and not trustworthy and Koran is the only trustworthy religious book?’ answers most of the questions of critics of Bible text. It is 192 pages and will be uploaded soon to my website and anyone interested can download free and read it. Thanks to all participating in this debate, and to ‘emalayalee editorial team for making this debate possible. Best wishes.
Raju Mylapra 2025-06-08 12:56:48
"In war, whichever side may call itself the victor, there are no winners, but all are losers." അവസാനം ഉള്ളി പൊളിച്ചതു പോലെയായി. ഇനി എല്ലാവരും സമാധാനതാലെ പിരിഞ്ഞു പോകുവീൻ.
Nainaan Mathullah 2025-06-08 13:22:44
Sorry, I forgot to add links for videos www.bvpublishing.org https://www.bvpublishing.org/videos/
Raju Thomasa 2025-06-08 15:16:07
O our dear Mylapra you did it again! How greatly incisive [OR incisively great?] is your wit!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക