Image

നാടു കടത്തിയ ആളെ തിരിച്ചു കൊണ്ടുവരണമെന്ന കോടതി ഉത്തരവിനു ഭരണകൂടം വഴങ്ങുന്നു (പിപിഎം)

Published on 29 May, 2025
നാടു കടത്തിയ ആളെ തിരിച്ചു കൊണ്ടുവരണമെന്ന കോടതി ഉത്തരവിനു ഭരണകൂടം വഴങ്ങുന്നു (പിപിഎം)

നാടു കടത്തിയ ആളെ തിരിച്ചു കൊണ്ടുവരണമെന്ന കോടതി ഉത്തരവിനു ഭരണകൂടം വഴങ്ങുന്നു (പിപിഎം)

മെക്സിക്കോയിലേക്കും പിന്നീട് ഗോട്ടിമാലയിലേക്കും നാടുകടത്തിയ ഗോട്ടിമാല സ്വദേശിയെ തിരിച്ചു കൊണ്ടുവരണമെന്ന കോടതി ഉത്തരവ് അനുസരിക്കുമെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് ബുധനാഴ്ച്ച കോടതിയെ അറിയിച്ചു. ആദ്യമായാണ് നിയമാനുസൃതമല്ലാതെ കയറ്റി അയച്ച ഒരാളെ തിരിച്ചു കൊണ്ടുവരണമെന്ന കോടതി ഉത്തരവ് ട്രംപ് ഭരണകൂടം അംഗീകരിക്കുന്നത്.

ഓ സി ജി എന്ന മൂന്നക്ഷരങ്ങളിൽ മാത്രം അറിയപ്പെടുന്ന വ്യക്തി നാടുകടത്തുന്നതിനു മുൻപ് മെക്സിക്കോയിൽ അനുഭവിച്ചിട്ടുള്ള അക്രമത്തെ ഭയക്കുന്നുവെന്നു യുഎസ് അധികൃതരെ അറിയിച്ചിരുന്നു. നിയമാനുസൃതമല്ല ആ നാടുകടത്തൽ എന്നു തെളിയിക്കാൻ ഓ സി ജിക്കു  കഴിയുമെന്നു ചൂണ്ടിക്കാട്ടി, അയാളെ തിരിച്ചു കൊണ്ടുവരാൻ മാസച്യുസെറ്റ്സിലെ ഫെഡറൽ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ്‌ ബ്രയാൻ ഇ. മര്ഫിയാണ് ഉത്തരവിട്ടത്.

ഓ സി ജിയുടെ അഭിഭാഷകരെ ബന്ധപ്പെട്ടുവെന്നും അയാളെ തിരിച്ചു കൊണ്ടുവരാൻ ഏർപ്പാട് ചെയ്യുമെന്നും ജസ്റ്റിസ് ഡിപ്പാർട്മെന്റ് ബുധനാഴ്ച്ച മർഫിയെ അറിയിച്ചു.

അതിവേഗത്തിൽ കൂട്ട നാടുകടത്തൽ നടപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ കോടതികൾ തടഞ്ഞു തുടങ്ങിയ ശേഷം കനത്തു വന്ന സംഘർഷത്തിനിടയിൽ ഇതാദ്യമായി ഭരണകൂടം വഴങ്ങുകയാണ്. തിരിച്ചു കൊണ്ടുവരണമെന്നു സുപ്രീം കോടതി പോലും പറഞ്ഞിട്ടും മെരിലാൻഡ് നിവാസി അബ്‌റീഗോ ഗാർഷ്യയെ എൽ സാൽവദോറിൽ നിന്നു കൊണ്ടുവരാൻ ഭരണകൂടം തയാറായിട്ടില്ല. സാങ്കേതിക തടസങ്ങൾ ഉന്നയിച്ചു അത് അസാധ്യമെന്നു വാദിക്കയാണ് അവർ ചെയ്യുന്നത്.

നാടുകടത്തലിനു കോടതികൾ സൃഷ്ടിക്കുന്ന തടസം നീക്കണം എന്നപേക്ഷിച്ചു ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അധികാരങ്ങൾ ലഭിക്കാൻ പൊരുതുമെന്നു ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്ലഫ്‌ലിൻ പറഞ്ഞു.

ഓ സി ജിയെ തിരിച്ചു കൊണ്ടുവന്നാൽ അദ്ദേഹത്തിനു മുൻ പരിചയം ഇല്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് അയക്കുന്നത് പരിഗണിക്കുമെന്നും അവർ സൂചിപ്പിച്ചു.

2024ൽ മെക്സിക്കോ വഴി യുഎസിലേക്കു വരുമ്പോൾ ഓ സി ജിയെ കുറെപ്പേർ ചേർന്നു തട്ടിക്കൊണ്ടു പോയിരുന്നു. അയാളുടെ സഹോദരി പണം അയച്ചു കൊടുത്ത ശേഷമാണ് മോചിപ്പിച്ചത്.

അയാളെ മെക്സിക്കോയിലേക്കു അയക്കില്ലെന്നു ഇമിഗ്രെഷൻ കോടതി ഉറപ്പു നൽകിയിരുന്നു. എന്നാൽ ഭരണകൂടം അതു കാര്യമാക്കാതെ അയാളെ മെക്സിക്കോയിലേക്കു തന്നെ അയച്ചു. അവിടന്നു മെക്സിക്കൻ അധികൃതർ നൽകിയ പരിഗണയിലാണ് സ്വന്തം നാട്ടിലേക്കു പോയത്.

DoJ agrees to bring back Guatemalan

Join WhatsApp News
Sunil 2025-05-29 14:26:43
Some Marxist judges want to establish a govt by the judiciary in America. If Trump denies visa to Bill Laden, then a judge will say that Trump is acting illegally. These judges are not elected by the people. As Franklyn Roosevelt said that the President may have to save the constitution from the judges or the President may have to save the courts from the courts.
Nainaan Mathullah 2025-05-31 09:00:20
Sunil, If a judge disagrees with your view, then you start calling him names- Marxist. Are you objective in your views, or are you misleading readers? what is wrong with Marxism? Just like many other ‘isms’ like Capitalism, Socialism; it is just an ‘ism’ or ideology. It is part of freedom of speech. If you feel threatened by it, it is because of your own fears about them or your own insecurity. Marxism was the result of thousands of years of exploitation by the upper class of the lower class, and the lower class trying to resist this exploitation. Is it wrong? Who will decide right and wrong here? Will the majority decision right always? You quoted Franklin Roosevelt. First time I hear this quote. Please give reference for this quote as you write anonymously. Thanks.
No one is above the law 2025-05-31 13:56:39
Some of the judges are appointed by Trump and when they make decisions according to the law and against Trump, they become Marxists.
John A 2025-05-31 13:58:58
Sunil is as sick as Trump.
Sunil 2025-05-31 14:40:20
Mathullah, if a Marxist communist country offers you visa, you will not go there and spend the rest of your life. You know damn well that Marxism is a colossal failure. Cuba, Nicaragua and Venezuela were darlings of Marxists. China is not Marxist but only totalitarian. Marxism takes away individual incentives which prevents enterprenuership. It will create a gimme generation. I can write pages about how satanic is Marxism.
C. Kurian 2025-05-31 18:02:19
I disagree with the comment that Sunil is sick as Trump. He just cannot use his brain. He is one of those fools that worship Trump as Almighty and repeat everything that Trump says. The draconian actions that Trump takes cannot be compared with any humane government of modern times. The ideology maybe different but nature of the administration are comparable with all those Sunil points to.
Curious 2025-06-01 15:24:21
What is wrong with Malayalee commentators? Seems like there is a gang effort to attack Sunil? Everybody has the same right to express their views. If you disagree with a view, present the counter argument and prove the other person is wrong. Instead, what I am seeing is attacking the person. Not the sign of a smart person. Another person accused him of writing “Anonymously “. Again, does a person’s name matter ? Do you want attack a person or tackle the issues? Be smart people. A person with a PhD is not any better than a person with average intelligence if the holder of the degree spews out nonsense? The time of worshipping highly “ educated” people are over because of the dilution of that theory that these so-called educated people are genuine. So don’t try to shove your PhD into my throat because it is shut down for your kind of nonsense. By the way, I am “Curious “. Do you have a problem with my anonymous name you moron?
റെജീസ് നെടുങ്ങാടപ്പള്ളി 2025-06-01 17:19:45
എന്താ സംശയം, മാർക്സിസം ഒരു നാലാം മതം മാത്രം. അല്ലെങ്കിൽ ഒരു അഞ്ചാം മതം. ചില അജൈവ മാലിന്യങ്ങൾ പോലെ തന്നെ മനുഷ്യരാശിക്കു എന്നെന്നേക്കുമായി ദോഷം ചെയ്യുന്നത്.... ഭൂമിയിൽ നിന്ന് തന്നെ എന്നേ നിരോധിക്കേണ്ടത്....ഒരു സംശയവുമില്ല. ക്യാപിറ്റലിസത്തിന്റെ സ്വദിഷ്ട്ട പഴങ്ങൾ കുടുംബസമേതം ആവോളം ആസ്വദിച്ചിട്ടു, കമ്മ്യൂണിസത്തിനെ വാ തോരാതെ പുകഴ്ത്തുന്ന അന്ധവിശ്വാസികളുടെ തലസ്ഥാനം ആണ് കേരളം. മറ്റെല്ലാ മതങ്ങളെയുംപ്പോലെ തന്നെ വേരോടെ തീർത്തു കളയേണ്ട ഒരു ഭീകര അന്ധവിശ്വാസം ആണ് കമ്മ്യൂണിസം അല്ലെങ്കിൽ മാർക്സിസവും. സംശയമില്ല. മനുഷ്യ രാശിയെ തന്നെ ബാധിച്ച കാൻസർ അല്ലെങ്കിൽ എയ്ഡ്‌സ്. ആഗോള തലത്തിൽ, അതിനു മണ്ഡരി ബാധിച്ചു തുടങ്ങി എന്നത് ചെറുതല്ലാത്ത ഒരു ആശ്വാസം തരുന്നുണ്ട് മനുഷ്യർക്ക്‌.
josecheripuram 2025-06-01 17:53:25
What is religion? any group of people having the same idea is Religion. So Atheist is also a religion? yes it's also a religion?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക