തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 1147 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. കൂടാതെ കേരളത്തിൽ നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ 2710 പേരാണ് നിലവിൽ
കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.
അതേസമയം 430 കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147ആയി ഉയർന്നു. മൂന്ന് മരണം കൂടി ഈ ദിവസങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ 511 പേർക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. ആ സ്ഥിരീകരണത്തിൽ 227 കേസുകളും കേരളത്തിൽ നിന്നാണ്. 72 പേർക്കാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗമുക്തിയുണ്ടാത്. പുതിയ ജില്ലാതല കണക്കുകൾ കേരളം പുറത്തുവിട്ടിട്ടില്ല.
കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് പുറത്ത് വരുന്ന വിവരം. മറ്റ് സംസ്ഥാനങ്ങിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. എങ്കിലും കേരളമാണ് കണക്കുകളിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ 255 പേരാണ് രോഗമുക്തി നേടിയത്.