Image

തെരുവുനായയുടെ അഴുകിയ ജഡം സ്വന്തം കാറിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന സംഭവം: വയോധികനെതിരെ കേസ്

രഞ്ജിനി രാമചന്ദ്രൻ Published on 31 May, 2025
തെരുവുനായയുടെ അഴുകിയ ജഡം സ്വന്തം കാറിൽ കയറ്റി  പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന സംഭവം: വയോധികനെതിരെ കേസ്

 തെരുവുനായ ചത്തതിന്റെ കാരണം അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസെടുത്ത് പഴയന്നൂർ പൊലീസ്. തൃശ്ശൂർ  മായന്നൂർ ലക്ഷ്മി നിവാസിൽ ഉണ്ണിക്കൃഷ്ണൻ (70) എന്നയാൾക്കെതിരെയാണ് പഴയന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ. മുഹമ്മദ് ബഷീർ കേസെടുത്തത്. അഴുകി ദുർഗന്ധം വമിക്കുന്ന നായയുടെ ജഡം സ്വന്തം കാറിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചതാണ് നടപടിക്ക് കാരണം.

ഉണ്ണിക്കൃഷ്ണൻ തന്റെ കാറിന്റെ ഡിക്കിയിൽ നായയുടെ ജഡവുമായിട്ടാണ് സ്റ്റേഷനിലെത്തിയത്. ജഡം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നെന്നും, നായയുടെ വായിൽ നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസ് മൃഗ ഡോക്ടറെ വരുത്തി പരിശോധിപ്പിക്കുകയായിരുന്നു. പരിശോധനയിൽ, നായ ചത്തതാണെന്നും, ജഡം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലാണെന്നും, സാംക്രമിക രോഗങ്ങൾ പകരാൻ സാധ്യതയുണ്ടെന്നും മൃഗ ഡോക്ടർ അറിയിച്ചു. അറിഞ്ഞുകൊണ്ട് മനുഷ്യജീവന് അപകടകരമായ നിലയിൽ പകർച്ചവ്യാധിയുണ്ടാക്കാൻ ഇടയാകും വിധം പ്രവർത്തിച്ചതിനാണ് മൃഗസ്നേഹിയായ ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം പ്രദേശത്ത് ചർച്ചയായിട്ടുണ്ട്.
 

 

 

English summary:

Decomposed Stray Dog Carcass Taken in Car to Police Station: Case Filed Against Elderly Man

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക