Image

പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 01 June, 2025
പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിൽ ( 14) നെയാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകൽ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. 
 

 

 

English summary:

Class 10 student found hanging inside home in Palakkad.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക