Image

മാലദ്വീപ് ടൂറിസം ബ്രാൻഡ് അംബാസഡറായി കത്രീന കൈഫ്

Published on 10 June, 2025
മാലദ്വീപ് ടൂറിസം ബ്രാൻഡ് അംബാസഡറായി കത്രീന കൈഫ്

ബോളിവുഡ് താരം കത്രീന കൈഫിനെ മാലദ്വീപ് ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. മാലദ്വീപിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷം ആദ്യം വഷളായിരുന്നു. പിന്നീട് തെറ്റ് തിരുത്തി ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങളുമായി മാലദ്വീപ് തന്നെ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിന് ഒരു മാസം മുമ്പാണ് കത്രീന കൈഫിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്.

കത്രീന കൈഫ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തിയും, പ്രഗത്ഭയായ കലാകാരിയുമാണെന്നും ഇന്ത്യന്‍ സിനിമയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മാലദ്വീപ് ടൂറിസം പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ 2024 ജനുവരിയ്ക്കുശേഷം സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായ സാഹചര്യത്തിലാണ് നിയമനം. കൂടുതല്‍ യാത്രക്കാരെ മാലദ്വീപ് നല്‍കുന്ന പ്രകൃതി സൗന്ദര്യം, ഊര്‍ജ്ജസ്വലമായ സമുദ്രജീവിതം, എക്‌സ്‌ക്ലൂസീവ് ആഡംബര അനുഭവങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ‘വിസിറ്റ് മാലദ്വീപിന്റെ’ പ്രത്യേക സമ്മര്‍ സെയില്‍ കാമ്പെയ്നിന് തൊട്ടുപിന്നാലെയാണ് കൈഫിന്റെ നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്.

കത്രീന കൈഫും ഈ നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്. മാലദ്വീപ് വാഗ്ദാനം ചെയ്യുന്ന ആഡംബരത്തെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്നതില്‍ താന്‍ ആവേശത്തിലാണെന്ന് കത്രീന കൈഫ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക