അനശ്വര രാജന്‍, സിജു സണ്ണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വ്യസനസമ്മേതം ബന്ധുമിത്രാദികള്‍’. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രമിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ജൂണ്‍ 13ന് തീയേറ്ററുകളില്‍ എത്തും.
എസ് വിപിന്‍ ആണ് വ്യസനസമേതം ബന്ധുമിത്രാദികളുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വാഴ’യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. മല്ലിക സുകുമാരന്‍ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, നോബി, എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങള്‍.