മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്നു വിളിക്കുന്ന തേജാ ലക്ഷ്മിയും വെള്ളിത്തിരയിലേക്ക്. നവാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം. സര്‍ജാനോ ഖാലിദ് ആണ് നായകന്‍.
ഇക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് കുഞ്ഞാറ്റയെത്തുന്നത്. മലയാളത്തിലെ മറ്റു നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ആരംഭിക്കും. ലൈന്‍ പ്രൊഡ്യൂസര്‍ അലക്‌സ് ഇ കുര്യന്‍, ഷായാഗ്രഹണം അനിരുദ്ധ് അനീഷ്, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിങ്ങ് സാഗര്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, ആര്‍ട്ട് സജീഷ് താമരശ്ശേരി, മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കുടമാളൂര്‍ രാജാജി, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഓ ആതിര ദില്‍ജിത്ത്.