വാഷിംഗ്ടൺ : കഴിഞ്ഞ ഞായറാഴ്ച യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് യാത്രയ്ക്കായി എയർ ഫോഴ്സ് വണിന്റെ പടികൾ കയറുമ്പോൾ ഒരു കാൽവയ്പു പിഴച്ചതിനാൽ വീഴാൻ പോകുന്ന അവസ്ഥ ഉണ്ടായി. ഇപ്പോൾ ഇതേ ചുറ്റിപറ്റി ധാരാളം കഥകൾ വാർത്ത മാധ്യമങ്ങളിൽ നിറയുകയാണ്. പ്രസിഡന്റിന്റെ കാലുകൾ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളും വർത്തകൾക്കൊപ്പം നിറയുന്നു.
ട്രംപിന് ഈ ശനിയാഴ്ച 79 തികയുകയാണ്. മെലാനിയ ട്രംപിന്റെ പേരിൽ 'എല്ലാവരും' ചേർന്ന് പിറന്നാൾ സമ്മാനം നൽകണം എന്ന അഭ്യർത്ഥന ഇമെയിലുകളിൽ തുടരുന്നു. ഇവ വ്യാജമാണോ എന്നറിയില്ല. ട്രംപ് ഒപ്പിടുന്നത് പോലെയാണ് മെലാനിയയുടെ ഒപ്പും. അതെ പ്രത്യേക പെന ഉപയോഗിച്ചിരിക്കുന്നു. ട്രമ്പിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും പേരുകളിൽ പല ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന ധന അഭ്യര്ഥനകൾക്കു പിന്നാലെയാണ് ഈ ഇമെയിലുകൾ. ഡെമോക്രറ്റിക് പാർട്ടിയും നിരന്തരമായി ധനാഭ്യർത്ഥനകൾ നടത്തിയിരുന്നു. ഇപ്പോൾ ഇത് അവസാനിച്ചു എന്ന് തോന്നുന്നു. വൈറ്റ് ഹാവ്സ് ഫിസിഷ്യൻ നേവി ക്യാപ്റ്റൻ ഷാൻ ബാർബബെല്ല ട്രംപിന്റെ ആരോഗ്യ സ്ഥിതി മെച്ചമാണ് എന്ന് ഏപ്രിലിൽ സർട്ടിഫൈ ചെയ്തിരുന്നു.
ട്രംപ് ഒളിപ്പിച്ചു വെച്ച ലെഗ് ബ്രേയ്‌സുകൾ ധരിക്കുന്നു എന്ന വാർത്തയാണ് വീഴാൻ പോകുന്ന ചിത്രത്തോടൊപ്പം ചില മാധ്യമങ്ങൾ നൽകിയത്. ഈ വാർത്ത നിഷേധിച്ചു വൈറ്റ് ഹാവ്സ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വൈറ്റ് ഹാവ്സ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചെയൂങ് ഈ വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു. 'ചരിത്രത്തിലെ ഏറ്റവും സുതാര്യനായ (അമേരിക്കൻ) പ്രസിഡന്റാണ് ട്രംപ്. ഈ അടുത്ത കാലത്തു പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയത് പോലെ പ്രസിഡണ്ട് തികച്ചും ആരോഗ്യവാനാണെന്നും ചെയുങ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ചിലർ പ്രസിഡന്റിന്റെ പാന്റിലെ ചില മാർക്കിങ്ങുകളെ കുറിച്ച് ചോദ്യം ഉയർത്തി. ഇത് 'എക്സി'ലാണ് ഉണ്ടായത്. എക്സിലെ ഈ അക്കൗണ്ട് തീവ്ര വലതു പക്ഷ നിലപാടുകൾക്ക് എതിരാണ്. അക്കാവന്റിലെ കുറിപ്പുകൾക്കു ബലം പകരാൻ റോസ് ഗാർഡനിൽ ജൂൺ 9 നു നടന്ന ഒരു പരിപാടിയിൽ നിന്നെടുത്ത ചിത്രങ്ങളിൽ ട്രംപിന്റെ കാലുകൾക്കു മുട്ടുകൾക്കു താഴെ അസാധാരണമായ ഘനം തോന്നുന്നുവെന്നും കുറിച്ചു. ട്രംപ് വൈറ്റ് ഹാവ്‌സിലെ സൗത്ത് ലോണിലെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കുന്ന ഘട്ടത്തിൽ എടുത്ത ചിത്രങ്ങളായിരുന്നു ഇവ. പ്രസിഡണ്ട് വൈറ്റ് ഹാവ്‌സിലേക്കു തിരിച്ചു നടന്നത് പുല്തകിടിയിലൂടെയായിരുന്നു. യാതൊരു വിഷമതയും നടത്തയിൽ കാഴ്ചക്കാർക്ക് തോന്നിയില്ല.
പ്രസിഡന്റിന്റെ പാന്റിനു മുകളിൽ കാണപ്പെട്ട അടയാളങ്ങൾ അദ്ദേഹം ഒരു ഫോളി കാത്തീറ്റർ ധരിച്ചിരുന്നതായാണ് അനുഭവപെട്ടതെന്നു മറ്റു ചിലർ പറഞ്ഞു. ക്യൂബൻ പ്രസിഡണ്ട് ഫിഡൽ കാസ്ട്രോ ദീർഘ നേരം നിന്ന് പ്രസംഗിക്കുവാനായി ഇവ ധരിച്ചിരുന്നതായി ചിലർ പറഞ്ഞു. 'റിപ്പബ്ലിക്കൻസ് എഗൈൻസ്ട് ട്രംപ്' എക്സിൽ ഈ ഫോട്ടോ ഷെയർ ചെയ്തതിനു ശേഷം ഡൊണാൾഡ് ട്രംപ് ഒരു ഫോളി കത്തീറ്റർ ധരിക്കുന്നുണ്ടോ എന്ന് അനുയായികളോട് ചോദിച്ചു. ഇത് ഒരു വ്യാജ വാർത്തയാണെന്നു വൈറ്റ് ഹാവ്സ് പ്രതികരിച്ചു. 'ഇത് 'ട്രംപ് ഡീ റേഞ്ച്മെന്റ് സിന്ഡ്രോമി'ന്റെ ഒരു കേസാണ്. ഇതേ ആളുകളാണ് ബൈഡൻ കാഴ്ചയിൽ ആരോഗ്യവാനാണ് എന്ന് തുടരെ പറഞ്ഞാണ് അമേരിക്കൻ ജനതയെ വർഷങ്ങളായി കബളിപ്പിച്ചു കൊണ്ടിരുന്നത്. യഥാര്തത്തില് നാമെല്ലാം ധരിച്ചിരുന്നതിനേക്കാൾ മോശം അവസ്ഥയിലായിരുന്നു ബൈഡൻ ' ചെയുങ് പറഞ്ഞു.
ട്രംപിന് പടവുകളിൽ അടി തെറ്റിയത് പോലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയ്ക്കും അടിതെറ്റിയിരുന്നു. എന്നാൽ ബൈഡന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടെക്കൂടെ അഭിപ്രായം പറഞ്ഞിരുന്നതിനാൽ ട്രംപിന്റെ 'അടി തെറ്റൽ' കൂടുതൽ ശ്രദ്ധ ആകർഷിച്ചു. 2023 വേനലിൽ എയർ ഫോഴ്സ് ഗ്രാഡുവേഷൻ ചടങ്ങിൽ ബൈഡൻ ഒരു മണ്ചാക്കിൽ തട്ടി വീണത് ട്രംപ് വലിയ വിമർശനത്തിന് വിധേയമാക്കിയിരുന്നു.