Image

'കൂലി'യിലെ അതിഥി വേഷം ആസ്വദിച്ച് ചെയ്തത്: അമീര്‍ഖാന്‍

Published on 13 June, 2025
'കൂലി'യിലെ അതിഥി വേഷം ആസ്വദിച്ച് ചെയ്തത്: അമീര്‍ഖാന്‍

ലോകേഷ് കനകരാജ്-രജനീകാന്ത് ചിത്രം 'കൂലി'യിലെ അതിഥി വേഷം പരസ്യമായി സ്വീകരിച്ച് ബോളിവുഡ്താരം അമീര്‍ഖാന്‍. ലോകേഷ് തന്നെ സമീപിച്ചപ്പോള്‍ കഥ പോലും കേള്‍ക്കാതെയാണ് താന്‍ ചിത്രത്തില്‍ അഭിനയിച്ചതെന്നും അമീര്‍ ഖാന്‍ പറഞ്ഞു. 'സിത്താരേ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സൂമിന് നല്‍കിയ അഭിമുഖത്തിലാണ് അമീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

'കൂലി'യില്‍ അമീര്‍ ഖാന്‍ അതിഥി വേഷം ചെയ്യുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യമായാണ് താരം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 'കൈകി-2' പൂര്‍ത്തിയാക്കിയ ശേഷം ലോകേഷിനൊപ്പമുള്ള മുഴുനീള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും അമീര്‍ഖാന്‍ വ്യക്തമാക്കി.

'ലോകേഷിനൊപ്പം ഒരു ചിത്രം ചെയ്യുന്നുണ്ട്. 'കൂലി'യില്‍ അതിഥി വേഷം ചെയ്യുന്നുണ്ട്. ആസ്വദിച്ചു ചെയ്യുന്ന ചിത്രമാണ്. രജനീകാന്തിന്റെ വലിയൊരു ആരാധികയാണ് ഞാന്‍. അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നു. ആരാധിക്കുന്നു. ഞാന്‍ കഥ കേട്ടിട്ടുപോലുമില്ല. ലോകേഷ് 'കൂലി'യില്‍ അതിഥിവേഷമുണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് വാക്കു കൊടുക്കുകയായിരുന്നു. ലോകേഷിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യുന്നുണ്ട്. കൈതി പൂര്‍ത്തിയാക്കിയ ശേഷം അടുത്ത വര്‍ഷം ലോകേഷ് രണ്ടാം പകുതിയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് ആമിര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ലോകേഷിനൊപ്പമുള്ള മുഴുനീള ചിത്രം വലിയ ക്യാന്‍വാസിലുള്ള ആക്ഷന്‍ സൂപ്പര്‍ഹീറോ സിനിമയായിരിക്കുമെന്ന് നേരത്തെ അമീര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. 2026 പകുതിയോടെചിത്രം ആരംഭിക്കും. ആമിറിന് പുറമേ ഉപേന്ദ്ര, സൗബിന്‍ സാഹിര്‍, നാഗാര്‍ജ്ജുന അക്കിനേനി എന്നിവരും 'കൂലി'യില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളിലെത്തും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക