Image

'ഡിഓജിഇ' അജണ്ട മുന്നോട്ടു തന്നെ (ഏബ്രഹാം തോമസ്)

Published on 13 June, 2025
'ഡിഓജിഇ' അജണ്ട മുന്നോട്ടു തന്നെ (ഏബ്രഹാം തോമസ്)

വാഷിങ്ടൺ : യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഒരു കാലത്തു വളരെ അടുത്ത സുഹൃത്തും ക്യാബിനറ്റ് അംഗവുമായിരുന്ന ഇലോൺ മസ്‌കും തമ്മിലുള്ള ബന്ധം അയഞ്ഞും മുറുകിയും മുന്നോട്ടു പോകുമ്പോൾ മസ്ക് കൊണ്ട് വന്ന ഡിപ്പാർട്മെന്റ് ഓഫ് ഗവെർന്മെന്റ് എഫിഷ്യൻസി (ഡി ഓ ജി ഇ) പരിഷ്‌കാരങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു എന്ന് പലരും കരുതി. പക്ഷെ ഏന്തിയും വലിഞ്ഞും ഈ അജണ്ട മുന്നോട്ടു തന്നെ നീങ്ങുകയാണ് എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപോർട്ടുകൾ.

ട്രംപ് - മസ്ക് ബന്ധം അവസാനിച്ചു എന്ന് കഴിഞ്ഞ ആഴ്ചയിൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചു. രണ്ടു ഭാഗത്തു നിന്നും ചില വലിയ പൊട്ടിത്തെറികൾ ഉണ്ടായി. ഇപ്പോൾ രണ്ടുപേരും 'യുദ്ധ' വിരാമത്തിലാണ്. ജനപ്രതിനിധി സഭ വ്യാഴാഴ്ച 9.4 ബില്യൺ ഡോളറിന്റെ വെട്ടികുറക്കലുകൾ (എൻ പി ആറിലും പി ബി എസിലും 8.3 ബില്യൺ ഡോളർ ഫോറേറ്റിങ്ങ് എയ്ഡ് സ്‌പെൻഡിങ്ങിലും) ആവശ്യപ്പെടുന്ന ബില്ലിന് അംഗീകരം നൽകി. എച് ഐ വി ക്കും ഏയ്ഡ്സിനും എതിരെ ലോകമെമ്പാടും ഉള്ള പ്രതിരോധ പദ്ധതികൾ, പി ഇ പി എഫ് എ ആർ വിദേശ സഹായ ഫണ്ടിങ്ങും ഇതോടെ നിർത്തി വയ്ക്കും. ഈ പാക്കേജ് ഇനി സെനറ്റിൽ പാസ്സാകണം. ഇതാണ് ഡി ഓ ജി ഇ യുടെ ആദ്യ ഗഡുവിലെ വെട്ടികുറക്കൽ.

നാലു റിപ്പബ്ലിക്കനുകൾ ബില്ലിനെതിരെ വോട്ടു ചെയ്തു. നെവാഡയിൽ നിന്നുള്ള മാർക്ക് അമോഡൽ, പെന്സില്വാനിയയിൽ നിന്നുള്ള ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക്ക് , ന്യൂ യോർക്കിൽ നിന്നുള്ള നിക്കോൾ മല്ലിയോടാക്കിസ്, ഒഹായോവിൽ നിന്നുള്ള മൈക്ക് റ്റെർനർ എന്നിവരാണ് ഈ നാലു ജന പ്രതിനിധികൾ. 212 നെതിരെ 214 വോട്ടുകൾ നേടിയാണ് ബിൽ പാസായത്. ചുരുക്കം ചില റിപ്പബ്ലിക്ക് അംഗങ്ങൾ ബില്ലിനെതിരെ പ്രതിഷേധിച്ചിരുന്നു. എമോഡലിന്റെ വകയായി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റ (പി ബി എസ്) ത്തിനുള്ള ഫണ്ട് കുറക്കുന്നതിനെരായി ഒരു പ്രസ്താവനയും പുറത്തു വന്നു.

ബിൽ സെനറ്റിൽ എത്തുമ്പോൾ ഇതേ ഭിന്ന അഭിപ്രായങ്ങൾ സെനറ്റിലും ഉണ്ടായേക്കും. മെയ്നിൽ നിന്നുള്ള സെനറ്റർ സൂസൻ കോളിൻസ് പി ഇ പി എഫ് ആറിന്റെ ഫണ്ടിംഗ് കുറക്കുന്നതിനും അലാസ്‌കയിൽ നിന്നുള്ള സെനറ്റർ ലിസ മുർക്കോവ്സ്കി പബ്ലിക് ബ്രോഡികാസ്റ്റിംഗിങ്ങിന്റെ ഫണ്ടിംഗ് കുറക്കുന്നതിനും എതിരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വെട്ടികുറക്കലുകൾ നിയമ നിർമാണ സഭ അംഗങ്ങൾ റെസിഷൻ എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. ഈ നടപടിയിൽ വൈറ്റ് ഹവസിന് കോൺഗ്രസിനോട് ഫണ്ടിംഗ് ബില്ലുകളായി മുൻപ് പാസ്സാക്കിയ ഫണ്ടിങ്ങിൽ നിന്ന് വെട്ടികുറക്കലുകൾ നടത്താൻ ആവശ്യപ്പെടാം. എന്നാൽ നാല്പത്തി അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഈ വെട്ടികുറക്കലുകൾ നടത്തിയില്ലെങ്കിൽ ബഡ്ജറ്റിൽ നൽകിയ മൊത്തം തുക തന്നെ ചിലവഴിക്കാനാകും. ഇത് പാസ്സാകാൻ സെനറ്റിന്റെ കേവല ഭൂരിപക്ഷം മതിയാകും.

റിപ്പബ്ലിക്കനുകളെ സംബന്ധിച്ചിടത്തോളം ഡി ഓ ജി ഇ വെട്ടികുറക്കലുകൾ സ്ഥിരമാക്കാൻ ഇതിലും സുഗമമായ മാർഗം ഇല്ല. ഭരണകൂടം ഇതിനകം തന്നെ ഫണ്ടിങ്ങിൽ നിന്ന് ബില്ലിയോണുകൾ പിടിച്ചു വച്ചിരിക്കുകയാണ്. നിക്സൺ ഭരണത്തിന്റെ ബാക്കി പത്രമായി അറിയപ്പെടുന്ന റെസിഷൻ നടപടികൾ (ഇമ്പൗണ്ടുമെൻറ് കണ്ട്രോൾ ആക്ട്) പ്രകാരം കോൺഗ്രസ് അംഗീകരിച്ച തുക പ്രസിഡന്റിന് ചിലവഴിക്കാം. ട്രംപും അനുയായികളും ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണം ഉയർത്തിയിട്ടുണ്ട്. ചില റിപ്പബ്ലിക്കനുകൾ ഈ ബിൽ റദ്ദാക്കാൻ മറ്റൊരു ബിൽ അവതരിപ്പിച്ചിട്ടുണ്ട്.

ട്രംപ് ചൈനയുമായി നടത്തിയ ഒത്തു തീർപ്പിൽ യു എസിനു വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വന്നു എന്ന് മാധ്യമങ്ങൾ
യു എസ് - ചൈന വാണിജ്യ കരാറിൽ അമേരിക്കക്ക് വലിയ നേട്ടങ്ങൾ ഉണ്ടായി എന്ന് ട്രംപ് അമേരിക്കൻ ജനതയെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ചൈനീസ് നേതാവ് ഷി ജിൻപിങ് ഒരു നയതന്ത്രപരമായ നിലപാട് സ്വീകരിക്കുകയും അത് യു എസ് പ്രസിഡന്റിനെ കൊണ്ട് അംഗീകരിപ്പിക്കുകയും ആയിരുന്നു എന്ന് ചില മാധ്യമങ്ങൾ പറഞ്ഞു. കൂടുതൽ അപകടകരമായ താരിഫുകളിൽ നിന്നും സാങ്കേതിക വെട്ടികുറക്കലുകളിൽ നിന്നും തത്കാലം ജിൻപിങ് രക്ഷ നേടിയിരിക്കുകയാണെന്നു റിപോർട്ടുകൾ തുടർന്ന് പറഞ്ഞു. രണ്ടു ദിവസത്തെ സന്ധി സംഭാഷണങ്ങൾക്ക് ശേഷം ട്രംപ് ലണ്ടണിൽ നടന്ന ചർച്ച വിജയമായിരുന്നു, ഒരു ഡീൽ ഉണ്ടാക്കി എന്നും അവകാശപ്പെട്ടു. ഇത് പ്രകാരം നിർണായകമായ കാന്ത ഉപകരണങ്ങൾ തുടർന്നും ചൈനയിൽ നിന്നും 'ഒഴുകുമെന്നും' സ്റ്റുഡന്റ് വിസക്കു ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തു മാറ്റുമെന്നും ട്രംപ് പറഞ്ഞു. ഇതിനു മണിക്കൂറുകൾക്കു മുൻപ് യു എസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ല്യൂട്ണിക് സുപ്രധാനമായ, യു എസ് ഓട്ടോ വ്യവസായത്തിനും, പ്രതിരോധ വെടിക്കോപ്പുകൾക്കും ആവശ്യമായ ലോഹ സാധനങ്ങൾ തുടർന്നും അമേരിക്കയിലേക്ക് ഒഴുകുമെന്നും പറഞ്ഞിരുന്നു.
എന്നാൽ ചൈനയുടെ ലക്‌ഷ്യം വ്യത്യസ്തമായിരുന്നു. ബെയ്‌ജിങിന്റെ വളരെ പ്രധാനമായ വെളിപ്പെടുത്തലിൽ കയറ്റുമതി നിയന്ത്രണത്തിന് ഏർപ്പെടുത്തിയ നടപടികളെ കുറിച്ച് പരാമർശിച്ചില്ല. പകരം മുഖപത്രമായ പീപ്പിൾ'സ് ഡെയിലി ജനീവയിൽ ഉണ്ടായ ഇന്സ്ടിട്യൂഷ ഗുറെന്റീയെ കുറിച്ചും രണ്ടു പക്ഷത്തിന്റെയും ഇടയിൽ ഉണ്ടാകുന്ന കോൺസൾറ്റഷനൽ മെക്കാനിസത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന പാലത്തിന്റെയും കഥ പറഞ്ഞു. ചർച്ചകൾക്ക് മുൻപ് തന്നെ ട്രംപ് ഇത് പ്രയോജനപ്പെടുത്തണമെന്ന് ട്രമ്പിനോട് ജിൻപിങ് ആവശ്യപ്പെട്ടിരുന്നു.
വിഭിന്നമായ ഈ അഭിപ്രായങ്ങൾ രണ്ടു നേതാക്കളും തമ്മിലുള്ള അകൽച്ച വെളിവാക്കിയതായി മാധ്യമങ്ങൾ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്‌തികൾ തമ്മിലുള്ള അടുപ്പമില്ലായ്മ ഇങ്ങനെയാണ് - ട്രംപിന് വളരെ വേഗം രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ യോജിപ്പ് ഉണ്ടാവുക എന്നാണെങ്കിൽ ജിൻ പിങിന് തന്റെ അനുയായികളുമായി ഒത്തൊരുമിച്ചു സന്ധി സംഭാഷണങ്ങൾ നീട്ടികൊണ്ടു പോകാനാണ് താല്പര്യം. ഇങ്ങനെയുള്ള വില പേശൽ ഒരു തീരുമാനം ആകാതെ ചർച്ചകൾ വർഷങ്ങൾ നീണ്ടു പോകാൻ സാധ്യത ഉള്ളതായി മാധ്യമങ്ങൾ വിലയിരുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക