Image

ഈ പിതൃദിനത്തിലും... (എല്‍സി യോഹന്നാന്‍ ശങ്കര ത്തില്‍)

Published on 15 June, 2025
ഈ പിതൃദിനത്തിലും... (എല്‍സി യോഹന്നാന്‍ ശങ്കര ത്തില്‍)

അച്ഛനില്ലാെത്താരീ ഗേഹത്തില്‍ എന്‍ പ്രിയ
കാന്തനില്ലാെത്താരീ കാന്താരഭൂമിയില്‍
ആള്‍ക്കൂട്ടത്തില്‍ തനിച്ചാണു ഞാനെങ്കിലും
ആശ്വാസ, മാശ്രയം മീശന്‍ തന്നീടുന്നു,
പുത്രരവരുടെ വൃത്തിയില്‍ വ്യാപൃതര്‍
ഓരോരോ വൃത്തിയില്‍ ഞാനും മുഴുകുന്നു
ആരും ആരെയും നോക്കിനില്‍ക്കാനാവില്ല
ജീവിതം മെല്ലെയൊഴുകും യഥാവിധി !
എന്‍ഹൃത്തിലെന്നും ധ്വനിക്കുന്ന സ്പന്ദനം
എന്‍ താത ജീവിതപൂരണമല്ലയോ !
എന്റെ സിരകളിലൊഴുകും ശോണിതം
എന്‍ താതനേകിയ സമ്മാനമല്ലയോ!
മല്‍പ്രിയജനിതരില്‍ നീളും ഡി എന്‍ എ
മല്‍ പ്രാണനാഥന്റെ ജീവസ്സത്രേ നിജം !
നന്ദിയോടെന്നും സ്മരിക്കുന്നു നന്മകള്‍
നീളെ നിറെച്ചന്റെ ജീവിതം സംതൃപ്തം
അന്‍പതു വര്‍ഷങ്ങള്‍ ശാന്തിയില്‍ ജീവിപ്പാന്‍
ആശിഷം നല്‍കിയ ദൈവെത്ത വന്ദിേപ്പന്‍ !
നന്ദിമാത്രം ദേവാ ! നന്മകള്‍ തിന്മകള്‍
നിന്‍ദാനമെന്നതാണെന്നുമെന്‍ സാന്ത്വനം !
പിതൃദിനാശംസകളര്‍പ്പിപ്പേന്‍ ആത്മ്യ
താതനും കാന്തനും താതര്‍ക്കും സാദരം !!.

...................
 

Join WhatsApp News
Sudhir Panikkaveetil 2025-06-15 23:54:20
പിതൃദിനം ആഘോഷിക്കാൻ പിതാവും, പതിയുമില്ലെന്ന യാഥാർഥ്യം കവയിത്രിയെ വേദനിപ്പിക്കുന്നു. അവരുടെ ചിന്തകൾ അവർ പകർത്തുകയാണ്. വളരെ പ്രിയപ്പെട്ടവർ പിരിഞ്ഞുപോയാൽ നമ്മൾ ആൾക്കൂട്ടത്തിൽ ഒറ്റക്കാകുമെങ്കിലും ഈശ്വരൻ കൂടെയുണ്ടെന്ന ഉറച്ച വിശ്വാസം അവരെ തളർത്തുന്നില്ല. വളരെ ലളിതമായ ഒരു കാവ്യം.
Sudhir Panikkaveetil 2025-06-16 12:27:23
ഇന്ന് (ജൂൺ 16 ) പിറന്നാൾ ആഘോഷിക്കുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ശ്രീമതി എൽസി യോഹന്നാൻ' ശങ്കരത്തിൽ എന്ന കവയിത്രിക്ക്, ചേച്ചിക്ക് , കൊച്ചമ്മക്ക് അനുഗ്രഹപ്രദമായ ജന്മദിനാശംസകൾ.You’re simply the best. Happy birthday, sister!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക