Image

ജിയോഹോട്ട്സ്റ്റാര്‍ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2-ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറക്കി. റിലീസ് ജൂണ്‍ 20ന്

റെജു ചന്ദ്രന്‍ ആര്‍ Published on 16 June, 2025
 ജിയോഹോട്ട്സ്റ്റാര്‍ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2-ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറക്കി. റിലീസ് ജൂണ്‍ 20ന്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ന്റെ രണ്ടാമത്തെ ട്രൈലെര്‍ പുറത്തിറങ്ങി.

അഹമ്മദ് കബീര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സീരീസിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്  ബാഹുല്‍ രമേശാണ്. മങ്കി ബിസിനസ്സിന്റെ ബാനറില്‍ ഹസ്സന്‍ റഷീദ്, അഹമ്മദ് കബീര്‍, ജിതിന്‍ സ്റ്റാനിസ്ലോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അര്‍ജുന്‍ രാധാകൃഷ്ണന്‍, അജു വര്‍ഗീസ്, ലാല്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ജു സാനിച്ചന്‍, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബില്‍ ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിതിന്‍ സ്റ്റാനിസ്ലാസിന്റെ ഛായാഗ്രഹണവും മഹേഷ് ഭുവനാനന്ദിന്റെ എഡിറ്റിംഗും ഹേഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും സീരീസിന്റെ സവിശേഷതകളാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക