Image

ഇനിയും ആ നടനൊപ്പം അഭിനയിക്കാന്‍ മോഹം; മലയാളത്തിലെ യുവനടനെ പ്രശംസിച്ച് ആലിയ ഭട്ട്

രഞ്ജിനി രാമചന്ദ്രൻ Published on 18 June, 2025
ഇനിയും  ആ നടനൊപ്പം അഭിനയിക്കാന്‍ മോഹം; മലയാളത്തിലെ യുവനടനെ പ്രശംസിച്ച് ആലിയ ഭട്ട്

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളും മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാവുമായ ആലിയ ഭട്ട്, മലയാളി താരം റോഷൻ മാത്യുവിനെ പ്രശംസിച്ച് രംഗത്ത്. റോഷൻ മികച്ച നടനാണെന്നും ബോളിവുഡ് സിനിമകളുടെ അവിഭാജ്യ ഘടകമായി മാറാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ആലിയ പറഞ്ഞു. ബ്രൂട്ട് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആലിയയുടെ ഈ വെളിപ്പെടുത്തൽ.

"റോഷൻ മാത്യുവിനൊപ്പം ഇനിയും അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സ് ചിത്രം 'ഡാർലിംഗ്‌സി'ൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള റോഷൻ, ഡാർലിംഗ്‌സിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. റോഷൻ ബോളിവുഡിൽ പുതിയൊരു തരംഗം സൃഷ്ടിക്കുകയാണ്. മലയാളത്തിലെന്നപോലെ ഹിന്ദിയിലും റോഷന് തന്റേതായ സ്ഥാനം കണ്ടെത്താൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്," ആലിയ ഭട്ട് വ്യക്തമാക്കി.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ വന്നതോടെ ആളുകൾ ഭാഷയുടെ അതിരുകളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും, നല്ല സിനിമകളെയും ആർട്ടിസ്റ്റുകളെയും എല്ലാവരും സ്വീകരിക്കുമെന്നും ആലിയ കൂട്ടിച്ചേർത്തു. ഇത് റോഷൻ മാത്യുവിനെപ്പോലുള്ള പ്രതിഭകൾക്ക് ഇന്ത്യൻ സിനിമാ ലോകത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നതിൻ്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.
 

 

English summary:

Still wish to act alongside that actor; Alia Bhatt praises young Malayalam actor.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക