Image

ഇസ്രായേല്‍ തെമ്മാടി രാഷ്ട്രമോ? (ലേഖനം: സാം നിലംപള്ളില്‍)

Published on 20 June, 2025
ഇസ്രായേല്‍ തെമ്മാടി രാഷ്ട്രമോ? (ലേഖനം: സാം നിലംപള്ളില്‍)

ഇസ്രായേലിനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റണമെന്ന് വിശ്വസിക്കുന്ന ഒരുജനവിഭാഗവും രാഷ്ട്രങ്ങളും ഈ ആധുനികയുഗത്തിലും ലോകത്തിലുണ്ടെന്നത് നിര്‍ഭാഗ്യകരമാണ്. യഹൂദന് ജീവിക്കാന്‍ അവകാശമില്ലന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരിയായിരുന്നു ഹിറ്റ്‌ലര്‍. അയാള്‍ ജര്‍മനിയിലും യൂറോപ്പിലും ജീവിച്ചിരുന്ന നിരപരാധികാളായ യഹൂദരെ കൂട്ടത്തോടെ അറസ്റ്റുചെയ്യുകയും ഗ്യാസ്‌ചേമ്പറുകളിലിട്ട് കൊന്നൊടുക്കുകയും ചെയ്തു. ഇതെല്ലാം ചരിത്രത്തിലെ കറുത്ത ഏടുകളില്‍ വായിക്കാവുന്നതാണ്. ഹിറ്റ്‌ലറെപ്പോലെതന്നെ മറ്റുചില ഭരണാധികാരികളും മതവെറിയന്മാരും യഹൂദരെ വംശീയമായി പീഡിപ്പിക്കയും ഉന്മൂലനംചെയ്യാന്‍ ശ്രമിക്കയും ചെയ്തിട്ടുണ്ട്. നിന്റെ അയല്‍കാരന്‍ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നവന്‍ ആയതുകൊണ്ട് അവനെ കൊല്ലണമെന്ന് വിചാരിക്കുന്നത് വെറും കാടത്തമാണ്. ആറാംനൂറ്റാണ്ടിലെ കിരാതമായ വിശ്വാസങ്ങളും ആചാരങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വച്ചുപുലര്‍ത്തുന്ന ജനവിഭാഗങ്ങള്‍ ഇന്നും ഉണ്ടെന്നുള്ളത് മനുഷ്യരാശിക്ക് അപമാനകരമാണ്‌.

ഹിറ്റലര്‍ അറുപതുലക്ഷം യഹൂദരെയാണ് കൊന്നോടുക്കിത്. ലോകത്തില്‍ അവരുടെസംഘ്യ വളരെചെറുതാണന്നോര്‍ക്കണം. അതില്‍ അറുപതുലക്ഷം നഷ്ടപ്പെട്ടാലുള്ള ശോഷണം എത്രഭയാനകമാണ്. സ്വന്തമായി രാജ്യമില്ലാതെ പലരാജ്യങ്ങളിലായി ചിതറിക്കിടന്ന അവശേഷിക്കുന്ന യഹൂദന്മാരുടെ നൂറ്റാണ്ടുകളായുള്ള സ്വപ്നമാണ് 1948ല്‍ യഹൂദരാഷ്ട്രം സ്ഥാപിച്ചതിലൂടെ സാക്ഷാത്കരിച്ചത്. പുല്ലുപലും കിളിക്കാത്ത മണലാരണ്യം അറബികളുടെ കയ്യില്‍നിന്നും വിലകൊടുത്തുവാങ്ങിയാണ് ജൂതന്മാര്‍ അവരുടെ പിതാക്കന്മാരുടെ ഭൂമി വീണ്ടെടുത്തത്.

ജനിച്ചുവീണ കുഞ്ഞുരാഷ്ട്രത്തെ ഇല്ലായ്മചെയ്യാന്‍ ചുറ്റുമുള്ള അറബിരാജ്യങ്ങള്‍ കൂട്ടമായി യുദ്ധത്തിന് പുറപ്പെട്ടു. എഴുന്നേറ്റുനില്‍ക്കാന്‍ തുടങ്ങുന്നതിനുമുന്‍പ് യുദ്ധംചെയ്യേണ്ടിവന്ന യഹൂദര്‍ അറബികളെ പിന്നോട്ടോടിച്ച് തങ്ങളുടെ രാജ്യത്തെ സംരക്ഷിച്ചു. ഒന്നിനുപിന്നാലെ മറ്റൊന്നായി തുടര്‍ച്ചയായ യുദ്ധങ്ങളുടെ പരമ്പരയായിരുന്നു പിന്നീടുള്ള കാലങ്ങള്‍. ഈ യുദ്ധങ്ങളുടെയിടയിലും തങ്ങള്‍ക്കുകിട്ടിയ ഊഷരഭൂമി ഫലഭൂയിഷ്ടമാക്കി കൃഷിചെയ്യാനുള്ള കഠിന ശ്രമിത്തിലായിരുന്നു യഹൂദര്‍. അങ്ങനെ അന്‍പത് വര്‍ഷങ്ങള്‍കൊണ്ട് തങ്ങളുടെരാജ്യത്തെ ലോകത്തിലെ സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജൂതന്മാര്‍.

1967 ല്‍ ഈജിപിതിലെ നാസറുടെ നേതൃത്വത്തിലുള്ള അറബിപ്പടയെ തുരത്തി അവരുടെ സ്ഥലങ്ങള്‍കൂടി കൈവശപ്പെടുത്തി ഇസ്രായേല്‍ തങ്ങളുടെ ഭൂവിസൃതി വര്‍ദ്ധിപ്പിച്ചു. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തങ്ങളെ നശിപ്പിക്കാന്‍ വന്നവന്റെ സ്വത്താണ് ഇസ്രയേല്‍ കൈവശപ്പെടുത്തിയത്. അങ്ങനെ ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റാനെത്തിയ അറബികളുടെ ഭൂമിയും യഹൂദര്‍ സ്വന്തമാക്കി.

ഇപ്പോള്‍ ഇറാനാണ് യൂദരാഷ്ട്രം ഇല്ലായ്മചെയ്യാന്‍ പുറപ്പെട്ടിരിക്കുന്നത്. ഈ രണ്ടുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം എന്താണ്., ഇവര്‍ അതിര്‍ത്തികള്‍ പങ്കിടുന്നില്ല., നദീജലം പങ്കിടാനില്ല., യഹൂദന് ഇറാനിയന്‍ ജനതയോട് ശത്രുതയില്ല. പിന്നെന്താണ് പ്രശ്‌നം. മതം. മതവെറി. ഒരു യഹൂദനെയും പമ്പിനേയും കണ്ടാല്‍ ആദ്യം യഹൂദനെ കൊല്ലണമെന്ന് ആറാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അവരുടെ പ്രവാചകന്‍ പറഞ്ഞിട്ടുണ്ടത്രെ. അദ്ദേഹത്തിന്റെ അനുയായികളാണ് അറബിനാടുകളിലും ഇറാനിലും കേരളത്തിലും ജീവിക്കുന്നത്. അതുകൊണ്ട് യഹൂദനെ കൊല്ലണം,. അവന്റെവംശം ഇല്ലാതാകണം., അവന്റെ രാഷ്ട്രം ഭൂമുഖത്ത് പാടില്ല.

യഹൂദന് മറ്റെല്ലാവരെയുംപോലെ ജീവിക്കാനുള്ള അവകാശമില്ലേ. അവന്‍ ജീവിക്കാന്‍ ഒരുചെറിയ രാജ്യം ഉണ്ടാകാന്‍ പാടില്ലേ. ഇല്ലെന്നാണ് നമ്മുടെ മഹാനായ മുഖ്യമന്ത്രി പറയുന്നത്. ഇസ്രായേല്‍ ചട്ടമ്പിരാജ്യമാണുപോലും. കേരളമക്കള്‍ അവിടെപ്പോയി യഹൂദന്റെ ചീലകഴുകുകയാണെന്നാണ് സഹാക്കള്‍ പറയുന്നത്. ചീലകഴുകിയാലും മാസം മൂന്നുലക്ഷംരൂപാ ശമ്പളമായി യഹൂദന്‍ കൊടുക്കുന്നുണ്ട്.  ഗള്‍ഫില്‍പോയി അറബിയുടെ കക്കൂസ്‌കഴുകുന്ന സുഡാപ്പികളെപറ്റി സഹാക്കള്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും  അഭിമാനമേയുള്ളു.

എല്‍ഡിഎഫും യുഡിഎഫും മാറിമാറിഭരിച്ച്  പാലുംതേനും ഒഴുകുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയതുകൊണ്ടാണല്ലോ  അവര്‍ക്ക് യഹൂദരാഷ്ടത്തില്‍ ജോലിതേടി പോകേണ്ടിവന്നത്. അഭ്യസ്തവിദ്യരായ കേരളത്തിലെ യുവതീയുവാക്കള്‍ക്ക് പിണറായി വിജയന്‍ കനിഞ്ഞുനല്‍കിയ ജോലികള്‍ ഉപേക്ഷിച്ചല്ലല്ലോ അവര്‍ അന്യരാജ്യങ്ങളിലേക്ക് വണ്ടികയറിയത്. ഇന്ന് അറബിനാടുകളും യഹൂദരാഷ്ട്രവും ഉള്ളതുകൊണ്ട് കേരളമക്കള്‍ കഞ്ഞികുടിച്ചുപോകുന്നു.

കേരളത്തില്‍ പത്ത് യഹൂദര്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍, പിണറായി ഇസ്രായേലിനെ തെമ്മാടിരാജ്യമെന്ന് വിളിക്കില്ലായിരുന്നു. ഒരൊറ്റ യഹൂദനും കേരളത്തില്‍ ഇല്ലാത്തതുകൊണ്ടാണ് പിണറായിക്കും സതീശനും ഇസ്രായേലിനെ അവമതിക്കാന്‍ ധൈര്യപ്പെടുന്നത്. സ്വന്തം മനഃസാക്ഷിക്ക് വിരുദ്ധമായി സംസാരിക്കാനുള്ള ഇവരുടെകഴിവ് അപാരംതന്നെ. ഇവര്‍ രണ്ടുപേരും മത്സരിക്കുന്നത് മുസ്‌ളീം വോട്ടുകള്‍ക്കുവേണ്ടിയാണ്.  

ഇസ്രായേല്‍ ഇന്‍ഡ്യയുടെ ഉറ്റമിത്രമാണ്. രാജ്യം അപകടത്തില്‍ പെട്ടപ്പോളെല്ലാം സഹായവുമായി ഓടിയെത്തിയ യധാര്‍ഥ സുഹൃത്താണ് ഇസ്രായേല്‍. 62ല്‍ ചൈന ഇന്‍ഡ്യയെ ആക്രമിച്ചപ്പോള്‍ നമ്മുടെ കൈവശം ബ്രിട്ടീഷുകാരന്‍ ഉപേക്ഷിച്ചുപോയ പഴഞ്ചന്‍ തോക്കുകള്‍മാത്രമെ ഉണ്ടായിരുന്നുള്ളു. അമേരിക്കപോലും ചേരിചേരാരാജ്യമായിരുന്ന ഇന്‍ഡ്യയെ തിരിഞ്ഞുനോക്കിയില്ല. ഒരുകപ്പല്‍നിറയെ ആയുധങ്ങളുമായി ഓടിയെത്തിയത് ഇസ്രായേലായിരുന്നു. അന്ന് നെഹ്‌റു പറഞ്ഞതിനെ എന്ത് ഇല്ലാഴികയെന്ന പദപ്രയോഗംകൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്. നന്ദികേടേ നിന്റെപേര് നെഹ്രുവെന്നാണോ.

നെഹ്‌റുവിനേക്കാള്‍ വിവേകമുള്ളവനാണ് പിണറായി വിജയന്‍. അയാള്‍ മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാന്‍ ഇസ്രായേലിനെ തെമ്മാടിരാജ്യമെന്ന് വിളിച്ചു. അവര്‍ തെമ്മാടികളല്ലെന്നും സ്വന്തംരാജ്യത്തിന്റെ നിലനില്‍പിനും സ്വന്തംജനതയുടെ സംരക്ഷണത്തിനും വേണ്ടിയാണ് യുദ്ധംചെയ്യുന്നുവെന്ന് അദ്ദേഹത്തിനറിയാം. കമ്മ്യൂണിസ്റ്റുകാരുടെ മനസ് ഇസ്രായേലിനൊപ്പമാണ്. അതാണല്ലോ ശൈലജ ടീച്ചറുടെ വാക്കുകളിലൂടെ പുറത്തുവന്നത്.  ടീച്ചര്‍ക്ക് കാപട്യമെന്തന്ന് അറിയാന്‍ വയ്യാത്തതുകൊണ്ട് ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നുകയറി 1200 സാധാരണജനങ്ങളെ നിഷ്ടൂരമായി വധിച്ചത് ഹമാസിന്റെ  ഭീകരപ്രവര്‍ത്തനമാണന്ന് അധിക്ഷേപിച്ചു. പിന്നീട് പണറായിയും ഗോവന്ദനും കണ്ണുരുട്ടിയപ്പോള്‍ അവര്‍ക്ക് സ്വന്തംവാക്ക് വിഴുങ്ങേണ്ടിവന്നു. എന്നാലും ശൈലജടീച്ചര്‍ സ്വന്തംമനഃസാക്ഷിയോട് പറയുന്നു ഹമാസ് ഭീകരന്മാരാണന്ന്.

ഇസ്രായേലില്‍ ജീവിക്കുന്ന ഷൈനിയെന്ന മലയാളി പെണ്‍കുട്ടിയുടെ വീഡിയോ കാണാനിടയായി. അവള്‍ പറയുന്നത് മലയാളികള്‍ കേരളത്തിലേക്കാള്‍ സുഹമായിട്ടും സുരക്ഷിതരായിട്ടുമാണ് ഇസ്രായേലില്‍ ജീവിക്കുന്നതെന്നാണ്. കേരളത്തിലെ രാഷ്ട്രീയക്കാരുടെയും പത്രങ്ങളുടെയും നിലപാടുകളോട് അവിടെ ജോലിചെയ്യുന്ന മലയാളികള്‍ക്ക്  അങ്ങേയറ്റത്തെ പ്രതിക്ഷേധമുണ്ട്. തങ്ങളെ സംരക്ഷിക്കുന്ന ഇസ്രായേലെന്ന രാജ്യത്തിനെതിരെ കള്ളവാര്‍ത്തകളും കുപ്രചരണവും നടത്തുന്ന രാഷ്ട്രീയക്കാരെയും വാര്‍ത്താചാനലുകളെയും  ഷൈനിയും കൂട്ടരും വെറുക്കുന്നു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്നാണ് അവള്‍ക്ക് പറയാനുള്ളത്. 
ഉപകാരം ചെയ്യാന്‍ ഞങ്ങള്‍ക്കറിയില്ലല്ലോ ഷൈനീ., ഉപദ്രവിച്ചല്ലേ പരിചയമുള്ളു.

samnilampallil@gmail.com

 

Join WhatsApp News
ചീഞ്ഞ രാഷ്ട്രീയം 2025-06-20 00:45:55
വസ്തുതാപരമായ ലേഖനം. കമ്മികൾ, വോട്ട് ബാങ്കിന് വേണ്ടി ചീഞ്ഞ രാഷ്ട്രയം കളിക്കുന്നു.
Truth and Justice 2025-06-20 12:40:01
A good real article. Informing ignorant people this article is good enough. Malayalees should recognize Israel and appreciate their work. Thanks Sam Nilampallil
Jayan Varghese 2025-06-20 13:39:18
നാട്ടിലിറങ്ങുന്ന കടുവയെ പിടിക്കാൻ ഫോറസ്റ്റുകാർ കെണിക്കൂട് സ്ഥാപിക്കുന്നത് കേട്ടിട്ടില്ലേ ? ആ കൂട്ടിൽ കടുവയെ ആകർഷിക്കാനായി കെട്ടിയിടുന്ന ഒരാടുണ്ട്. ആ ആടിന്റെ നിസ്സഹായതയും മനോവേദനയും അനുഭവിച്ചു കൊണ്ടാണ് ആഗോള മനുഷ്യരാശി ഓരോ ദിവസവും ഉണർന്നെഴുന്നേൽക്കുന്നത് എന്നതിനാൽ യുദ്ധങ്ങളും യുദ്ധ ഭീഷണികളും ഇല്ലാത്ത ഒരു ലോകമാണ് നമുക്ക് വേണ്ടത്. എനിക്ക് നോവുന്നതു പോലെ അവനും നോവും എന്ന ഒരൊറ്റ ചിന്ത മതി ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുവാൻ എന്ന് എനിക്ക് തോന്നുന്നു. ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-20 15:56:58
ഇത്രയും ഗഹനമോ, ഫിലോസഫിക്കാലോ, ആ ന്ത്രോപോള്ജിക്കലോ ആയ ചിന്തകളൊന്നുമില്ലാതെ തന്നെ, വെറുതേ ഒരു സ്വയം ബോധ്യപ്പെടുത്തൽ ഉണ്ടായാൽ - - അതായതു - - എന്റെ ബാലരമയും, അവൻ വായിക്കുന്ന ബാലമംഗളവും രണ്ടും ഒരുപോലെ,വെറും Comic പുസ്തകങ്ങൾ ആണെന്നും,അതിലെ നായക കഥാ പാത്രങ്ങൾ ജയനും നസീറും ആണെന്നുമുള്ള ഒരു ചിന്ത - - ഉണ്ടായാൽ ആ ദിവസം തീരും,ഭൂമി എന്ന ഈ ലോകത്തിലെ മിക്കവാറും പ്രശ്നങ്ങളെല്ലാം തന്നെ. ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടാകുമോ? ഇല്ലാ എന്നാണ് എന്റെ ഉത്തരം. പക്ഷേ Bookish People do not have the kidney to think wisely. ഹാഹാഹാഹാ 💪💪💪. എന്റെ കയ്യിലുള്ള കളിക്കുടുക്ക Sky Daddy ഇറക്കി തന്ന മുത്തും , നിന്റെ കയ്യിലുള്ളത് വെറും മിത്തും.....കഷ്ട്ടം. ഡിങ്ക ഭഗവാന്റെ ആളുകളും ശിക്കാരി ശംബുവിന്റെ ആളുകളും പരസ്പരം യുദ്ധം ചെയ്ത് ആരെങ്കിലും മരിച്ചതായി ഇന്ന് വരെ ആരെങ്കിലും കേട്ടിട്ടുണ്ടോ? ഈ സമ്മറിൽ,കുറേ പുരോഹിതരും,പാസ്റ്റർ മാരും കേരളത്തിൽ നിന്നും വണ്ടി കയറിയിട്ടുണ്ട് ന്യൂയോർക്കിലേക്ക്, ബാല രമയും കക്ഷത്തിൽ വച്ച് കൊണ്ട് , ശിക്കാരി ശംഭു മാത്രമാണ് ഏക രക്ഷകൻ എന്ന് മലയാളി മൊണ്ണകളെ പഠിപ്പിക്കാൻ...... എന്നാൽ ഞാനോ നിങ്ങളോട് സത്യം സത്യമായി പറയുന്നു, ഡിങ്കൻ (സ ) ആണ് ഇന്നും ജീവിച്ചിരിക്കുന്ന ഒരേ ഒരു ദൈവം.
PDP 2025-06-20 22:22:56
No one can deny the right of Israel’s existence. No one should deny the right of the Palestinians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക