Image

ആത്മീയയോഗ ക്രിസ്തീയ വീക്ഷണത്തിൽ (ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ് )

Published on 21 June, 2025
ആത്മീയയോഗ ക്രിസ്തീയ വീക്ഷണത്തിൽ (ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ് )

2014 സെപ്റ്റംബറിൽ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ, ജൂൺ 21 ന് വാർഷിക യോഗാ ദിനമായി  ആചരിക്കാൻ ഒരു നിർദ്ദേശം വെച്ചിരുന്നു, കാരണം അത് വടക്കൻ അർദ്ധഗോളത്തിലെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ്. അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും ജൂൺ 21 പ്രത്യേക പ്രാധാന്യം പങ്കിട്ടു കൊണ്ട് യോഗാ ദിനമായി  ആചരിക്കുന്നു.

"ആഗോള യോഗ വ്യായാമ പരിശീലനങ്ങൾക്കും അനുബന്ധമായ വിപണിക്കും, ഗണ്യമായ വളർച്ച കൈവരിച്ചിരിക്കുന്നു, 2023 ൽ ഇത് 107.1 ബില്യൺ ഡോളറായി കണക്കുകൾ രേഖപ്പെടുത്തുന്നു, 2030 ആകുമ്പോഴേക്കും ഇത് 200.35 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2024 മുതൽ 2030 വരെ 9.4% സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് (സിഎജിആർ) ഇത്. ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധം, ഓൺലൈൻ യോഗ കോഴ്സുകളുടെ ഉയർച്ച എന്നിവയാണ് ഈ വളർച്ചയ്ക്ക് ഇന്ധനം നൽകുന്നത്."

1976 ഇൽ ഡൽഹിയിൽ ആയിരുന്നപ്പോൾ, അവിടെ "മൊറാര്‍ജിദേശായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് യോഗ" എന്ന സ്ഥാപനത്തിന്റെ  ഉത്‌ഘാടനം നടന്നപ്പോൾ, എന്റെ സുഹൃത്ത് നിര്ബന്ധിച്ചതിനാൽ ഞാനും അവിടെ പോയിരുന്നു. പൊതുജനങ്ങള്‍ക്കുള്ള സൌജന്യ യോഗ പരിശീലനവും വിവിധ യോഗ പദ്ധതികളിലുള്ള ഗവേഷണവുമായിരുന്നു ആ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പക്ഷേ പിന്നീട് വര്ഷങ്ങളോളം, യോഗായെപ്പറ്റിയൊന്നും കൂടുതൽ കേട്ടിരുന്നില്ല. എന്നാൽ ഇന്ത്യക്ക് ആഗോള തലത്തിൽ പ്രശസ്തി നേടിയ വിഷയമായി ഇന്ന് യോഗ വളർന്നു പന്തലിച്ചിരിക്കുന്നു.


 

യോഗ  എന്ന വൻ വടവൃക്ഷത്തിൽ, ആത്മീയ യോഗ എന്ന വിഭാഗം വിവിധ പരിശീലനങ്ങളെയും തത്ത്വചിന്തകളെയും ഉൾക്കൊള്ളുന്നു, ഈ പരിശീലനങ്ങളുമായി ബന്ധപ്പെട്ട ചില പ്രധാന പേരുകൾ ഇവയാണ്: അഷ്ടാംഗ യോഗ, കുണ്ഡലിനി യോഗ, ഹഠ യോഗ, ഭക്തി യോഗ, കർമ്മ യോഗ, ജ്ഞാന യോഗ, രാജ യോഗ. കൂടാതെ യോഗയ്ക്കുള്ളിൽ, ആസനം, ധ്യാനം, പ്രാണായാമം, മുദ്ര തുടങ്ങിയ പ്രത്യേക പദങ്ങൾക്കും ആത്മീയ പ്രാധാന്യം ഉണ്ട്.


 

രാജയോഗം, ഗജകേസരിയോഗം, പഞ്ചമഹാപുരുഷയോഗം എന്നിവ ശക്തമായ യോഗങ്ങളാണ്. അവ സമ്പത്ത്, പ്രശസ്തി, ശക്തി, ജ്ഞാനം, ഭാഗ്യം, പേര് എന്നിവ കൊണ്ടുവരുന്നു.

ഒരു വ്യക്തിയുടെ ആന്തരിക ശക്തിയെ സമതുലിതമായ രീതിയില്‍ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോ ഉള്ള പരിശീലനമാണ് യോഗ. പൂര്‍ണ്ണമായ ആത്മ സാക്ഷാല്‍ക്കാരത്തിനുള്ള പാതയാണിത്. ‘യോഗ’ എന്ന സംസ്കൃത വാക്കിന് ചേര്‍ച്ച എന്നാണര്‍ത്ഥം. അതിനാല്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച എന്ന് യോഗയെ നിര്‍വചിക്കാം. മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കലാണ് യോഗ എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു.

പതിവ് പരിശീലനത്തിലൂടെ, കുണ്ഡലിനി യോഗ ആത്മീയ പ്രബുദ്ധതയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. ഇതിനെ "കുണ്ഡലിനി ഉണർവ്" എന്ന് വിളിക്കുന്നു.
കുണ്ഡലിനി യോഗ പരിശീലനം ചക്രങ്ങളുടെ ധാരണയും സജീവമാക്കലുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. യോഗാസനങ്ങൾ, ധ്യാനം, മുദ്രകൾ എന്നിവയിലൂടെ ഈ ഊർജ്ജ കേന്ദ്രങ്ങളെ സമന്വയിപ്പിക്കുന്നതിലൂടെ, ശാരീരിക ആരോഗ്യം, വൈകാരിക സ്ഥിരത, ആത്മീയ പ്രബുദ്ധത എന്നിവയുടെ സന്തുലിതാവസ്ഥ കൈവരിക്കാൻ പരിശീലകർ ശ്രമിക്കുന്നു

ആത്മീയ ഉണർവ് എന്നത് അവബോധത്തിലെ ഒരു മാറ്റം ഉൾപ്പെടുന്ന ഒരു പരിവർത്തനാനുഭവമാണ്, ഇത് പലപ്പോഴും തന്നേക്കാൾ വലിയ ഒന്നുമായുള്ള ബന്ധത്തിന്റെ ഉയർന്ന ബോധം, ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ അല്ലെങ്കിൽ ഒരാളുടെ യഥാർത്ഥ സ്വത്വത്തെക്കുറിച്ചുള്ള തിരിച്ചറിവ് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു. എല്ലാറ്റിന്റെയും പരസ്പരബന്ധിതത്വം തിരിച്ചറിയുന്നതിനും അസ്തിത്വത്തെക്കുറിച്ചുള്ള പൂർണ്ണമായും ഭൗതികമായ ഒരു വീക്ഷണത്തിനപ്പുറത്തേക്ക് നീങ്ങുന്നതിനുമുള്ള ഒരു പ്രക്രിയയാണിത്.

മിക്ക ആളുകളും യോഗയെ വ്യായാമവും സമ്മർദ്ദ പരിഹാരവുമായി മാത്രമേ കാണുന്നുള്ളൂ. എന്നിരുന്നാലും, യോഗയുടെ വേരുകൾ ഹിന്ദു തത്ത്വചിന്തയിൽ നിന്നാണ്, ചില ക്രിസ്ത്യൻ നേതാക്കൾ  യോഗയെ അപലപിക്കാൻ കാരണമായത് ഈ വേരുകളാണ്.
 

യോഗയ്ക്ക് മനസ്സമാധാനവും സാന്നിധ്യവും വളർത്താൻ കഴിയും, ഇത് ക്രിസ്ത്യാനികളെ അവരുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കാനും അവരുടെ ഹൃദയങ്ങളുമായും ആത്മാവുകളുമായും ബന്ധപ്പെടാനും സഹായിക്കുന്നു.

ചില ക്രിസ്ത്യാനികൾ യോഗാഭ്യാസങ്ങൾ, പ്രത്യേകിച്ച് ശ്വസനം, ധ്യാനം എന്നിവ ശാന്തമായ ധ്യാനത്തിന്റെ ഒരു രൂപവും ദൈവവുമായി ബന്ധപ്പെടാനുള്ള ഒരു മാർഗവുമാണെന്ന് കണ്ടെത്തുന്നു. യോഗയുടെ നിർദിഷ്ട പോസിൽ ഇരുന്നുകൊണ്ട്, സകലതും ഏകാഗ്രമായി കേന്ദ്രീകരിച്ചു 

ധ്യാനത്തിൽ നിരതനാകുമ്പോൾ പ്രാർത്ഥനയും അര്ഥപൂര്ണമാകും.


ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തിന് വിരുദ്ധമായേക്കാവുന്ന ആചാരങ്ങളിൽ ഏർപ്പെടാതെ, വ്യായാമം, ശ്വസന വ്യായാമങ്ങൾ, ധ്യാനം തുടങ്ങിയ യോഗയുടെ ശാരീരികവും മാനസികവുമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

ആത്യന്തികമായി, ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ ലക്ഷ്യം ദൈവത്തെ നമ്മുടെ പൂർണ്ണഹൃദയത്തോടും, ആത്മാവോടും, മനസ്സോടും, ശക്തിയോടും കൂടി സ്നേഹിക്കുക എന്നതാണ് (മർക്കോസ് 12:30). ഈ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് പരിശീലിച്ചാൽ, ഊർജ്ജസ്വലതയോടെ  ജീവിക്കാൻ സഹായിക്കുന്ന നിരവധി സ്രോതസ്സുകളിൽ  ഒന്നായി യോഗ മാറും, നമ്മുടെ മുഴുവൻ അസ്തിത്വവും  ശരീരം, മനസ്സ്, ആത്മാവ് എന്നിവയാൽ ദൈവത്തെ ബഹുമാനിക്കുവാനും ബ്രഹ്മത്തിൽ ലയിക്കുവാനും നമ്മെ സഹായിക്കും.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-24 13:51:23
ക്രിസ്തിയാനികൾക്കും യോഗയോ, ശിവ, ശിവാ, നോം ന്തായീ കേൾക്കുന്നത്???? പണ്ടുമുതലേ ഇവന്മാർ ഹിന്ദുക്കളുടെ എല്ലാം nice ആയിട്ട് അടിച്ചു മാറ്റാൻ വിരുതാരാണ്. ( താലി, വിളക്ക്, കൊടി, മന, മന്ത്രകോടി, അരഞ്ഞാണം, പൊട്ട്, വാസ്തു, മുഹൂർത്തം, കണി, കൈനോട്ടം, പ്രവചനം, കീർത്തനങ്ങൾ, മേളങ്ങൾ, സംന്യാസം, വെന്തിങ്ങാ, കാണിക്ക, നേർച്ച, കുരിശിന് തൊട്ടി അങ്ങനെ എന്തെല്ലാം.... List ഇനിയും വലിച്ചു നീട്ടാം.) എന്നിട്ട് ഇതെല്ലാം അവന്മാരുടേതാക്കി. ഇപ്പോൾ, അവസാനം യോഗയും. കലികാലം, അല്ലാതെന്തു പറയാൻ. നാണമില്ലല്ലോ. ഒരുമാതിരി വെടക്കാക്കി തനിക്കാക്കുന്ന തനി കൗശലം.
റെജീസ് ജോൺ 2025-06-24 14:56:08
......( തുടരുന്നു.)....... എന്നിട്ട് private ആയിട്ട് , ഹിന്ദുവിനെ വെറുക്കാനും, അവരുമായി യാതൊരു ചങ്ങാത്തവും അരുതെന്നും പഠിപ്പിക്കുകയും ചെയ്യുന്നു. അവർ വിഗ്രഹങ്ങളെ ആരാധിക്കുന്നവരെന്നും, അവർക്കു ഒന്നിൽ കൂടുതൽ ദൈവങ്ങൾ ഉണ്ടെന്നും മറ്റും സൺ‌ഡേ school ലെവൽ മുതൽ പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സിൽ വെറുപ്പ്‌ കുത്തി വയ്ക്കുകയും ചെയ്യുന്നു. ഏറ്റവും ക്രൂരമായി പറയുന്നത് അവർക്കു 'പെൺ ദൈവങ്ങൾ' ഉണ്ടെന്നുള്ളതാണ്. അതു സഹിക്കാൻ പറ്റുന്നില്ല. ( ഇത്രയും ഞാൻ പറഞ്ഞതിന് ഏതെങ്കിലും ക്രിസ്ത്യാനികൾക്ക്, അല്ലെങ്കിൽ, അക്രിസ്തിയാനികൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ quality തെളിവുകളും , പിന്നെ വിശുദ്ധ വാക്യങ്ങളും ഹാജരാക്കാം. എന്റെ ഫോൺ നമ്പറും തരാം. ) ഇതൊന്നും വേണ്ടാ, എന്റെ കൂടെ ആരെങ്കിലും ഒരു ഞായറാഴ്ച, രാവിലെ ഒരു ഒൻപതു മണിക്ക് ഞാൻ പോകുന്ന,ഞങ്ങളുടെ പെന്തക്കോസ്തു ആരാധനയിൽ,ഒരു ഒന്നര മണിക്കൂർ വന്ന് ഇരുന്നാൽ മതിയാകും. ആർക്കെങ്കിലും ധൈര്യമുണ്ടോ? വെല്ലു വിളിയാണ്. I own my words. ( നെടുങ്ങാ ഡ പ്പള്ളി മത സൗഹൃദം തകർത്തേ എന്നും പറഞ്ഞ് ആരും എന്റെ പൊറത്തോട്ടും, e-malayali -യുടെ മേത്തോട്ടും ആന കയറാൻ വരേണ്ട എന്ന് നേരത്തേ അങ്ങ് പറയുവാ. Ok? ഉളുപ്പില്ലല്ലോ, യോഗയെ എണക്കത്തിൽ അങ്ങ് അടിച്ചു മാറ്റാൻ.???? 🤮🤮🤮
George Neduvelil 2025-06-24 19:41:31
നമ്മുടെ പൂർണ്ണഹൃദയത്തോടും, ആത്മാവോടും, മനസ്സോടും ശക്തിയോടുംകൂടി സ്നേഹിക്കുക എന്നതാണെന്ന്, മാർക്കോസിനെ ഉദ്ധരിച്ചുകൊണ്ട് ലേഖനകർത്താവ് ക്രിസ്ത്യാനികളെ ഉൽബോധിപ്പിക്കുന്നു. തറയിലും താഴത്തും ഞാണിൻമ്മേലും കാസർത്തുവിദ്യകൾ കാണിച്ചു കാശും കയ്യടിയും കയ്യാളിവിലസുന്ന, കർത്താവിൻറെ സ്വന്തം പ്രതിനിധികളെന്നു പ്രകീർത്തിച്ചു മേവുന്ന, പിതാക്കളെന്ന് ജനം അതിസംബോധനം ചെയ്യണമെന്ന് ആശിച്ചുവലയുന്ന, വിധവയുടെയും റബ്ബറുവെട്ടുന്നവൻറെയും വിയർപ്പിൻറ്റെ ഫലം വലിച്ചുവാരിത്തിന്നുന്ന, നാണവും കൊണവുമില്ലാത്ത ഒരുപറ്റം ഊച്ചാളികൾ നമ്മുടെ കൊച്ചുകേരളത്തിൽ ഉല്ലസിച്ചും ഉന്മാദിച്ചും മരുവുന്നു. ക്രിസ്ത്യാനികളുടെ ലക്ഷ്യത്തെപ്പറിയുള്ള മാർക്കോസിൻറെ പഠനത്തെ മേൽപറഞ്ഞ പറ്റം പുച്ഛിച്ചു തള്ളും. മരമണ്ടനെന്നും മണുക്കൂസനെന്നും മുദ്രയടിക്കും. തനി മലയാളശൈലിയിൽ മുതുമയിരൻ എന്നും ആക്രോശിച്ചേക്കും!സർവശക്തിയോടും, പൂർണമനസ്സോടും, മുഴു ഹൃദയത്തോടുംകൂടെ ദൈവത്തെ അകലെമാറ്റിനിറുത്തിയുള്ള അവരുടെ വ്യാപാരവിജയത്തിൽ അവർ ആഹ്ളാദിക്കും അർമാദിക്കും!
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-24 21:14:01
ഉഡായിപ്പിന്റെ ലോകോത്തര version ആണ് യോഗ. ഹോമിയോ, ആയുർവേദം എന്നീ ' pseudo സയൻസ് 'തട്ടിപ്പുകൾ പോലെ തന്നെ അപകടകാരിയാണ് യോഗാ യും. പ്ലാസിബോ effect മാത്രം ഉള്ള യൂനാനി, സിദ്ധ, acupuncture, യേശു, കൈനോട്ടം, ജ്യോൽസ്യം എന്നിങ്ങനെയുള്ള കാക്കതൊള്ളായിരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ അസാമാന്യ മനോധൈര്യം തന്നേ വേണ്ടിയിരിക്കുന്നു.ഇവയെല്ലാം ഇന്നത്തെ കാലത്തു പെട്ടെന്ന് easy ആയി പണം ഉണ്ടാക്കാനുള്ള വഴികളാണ് പലർക്കും. ഒരു 916 അന്ധ വിശ്വാസം. ( എല്ലാ വിശ്വാസ ധാരകളും അന്ധം തന്നെ ). പറ്റിക്കപ്പെടാൻ മലയാളി ഒരുതരം വാശിയോടെ മത്സരിക്കുന്നു. ദയനീയം തന്നെ.
Kidilan Thomas 2025-06-24 21:51:53
ഈ റെജിസ് ജോണും, റെജി നെടുങ്ങാടപ്പള്ളി ഇവർ രണ്ടുപേരും ഒരാൾ തന്നെയാണോ? വെറുതെ ഒരു സംശയം ചോദിച്ചു എന്ന് മാത്രം. ഒന്നായാലും രണ്ടായാലും എനിക്ക് കുഴപ്പമില്ല. നിങ്ങളുടെ രണ്ടുപേരുടെ അഭിപ്രായത്തോട് എനിക്ക് ഒരു യോജിപ്പും ഇല്ല കേട്ടോ? ചരിത്രത്തിനും യുക്തിക്കും നിരക്കാത്ത കാര്യങ്ങളാണ് ഇവിടെ നിങ്ങൾ കുറിച്ചിരിക്കുന്നത്. ഇവിടെ നിങ്ങൾ സൂചിപ്പിച്ച ഈ യോഗയും, അതുപോലെ നിങ്ങൾ വിവരിച്ച സകല ആചാരങ്ങൾ ഹിന്ദുമതവിശ്വാസികളുടെ മാത്രം കുത്തകയല്ല കേട്ടോ. ചില മതസ്ഥർ ഇതെല്ലാം കൂടുതലായി ആചരിക്കുന്നു എന്നു മാത്രം. അതുകൊണ്ട് ആ മതക്കാരുടെ കുത്തകയാണ് ഈ ആചാരങ്ങൾ എന്ന് നിങ്ങൾ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. യോഗയാണെങ്കിലും കൊള്ളാം മറ്റെന്ത് ആചാരമാണെങ്കിലും കൊള്ളാം അത് ലോക ജനതയുടെതാണ്. അല്ലാതെ ഹിന്ദുക്കളുടെ മാത്രം സ്വന്തമല്ല. ഇതെല്ലാം ആർക്കും ചെയ്യാം, ആർക്കും ആയിരിക്കാം, ക്രിസ്ത്യാനിക്കും മുസൽമാനും ഒക്കെ താല്പര്യമുണ്ടെങ്കിൽ ആചരിക്കാം. പക്ഷേ ഒന്നുണ്ട്. ഈ ആചരണത്തിൽ തെറ്റുകൾ കുറ്റങ്ങൾ കണ്ടാൽ അത് നിർത്തണം. അതുപോലെ അനാചാരങ്ങളും ദുരാചാരങ്ങളും നിർത്തണം. നിങ്ങൾ രണ്ടുപേരും വലിയ പ്രൊഫസർമാർ ആണെന്നു തോന്നുന്നു. . പ്രൊഫസർ mathulla തുടങ്ങിയവരും ആയി നിങ്ങൾ ആശയ സംഘടനകൾ നടത്തുന്നത് ഞാൻ വായിക്കാറുണ്ട്. ഇപ്രകാരം ആശയ സംഘടനകൾ നടത്തുന്നതാണ് എനിക്ക് വായിക്കാനുള്ള, ഈ മലയാളി വായിക്കാനുള്ള ഉത്തേജനം നൽകുന്നത്. പക്ഷേ വലിയ പ്രഹസനമായ നിങ്ങളുടെ, മത്തുള്ള അടക്കം ഉള്ള എഴുത്ത് കുത്തുകൾ ഉള്ള സംവാദങ്ങൾ രണ്ടു കൂട്ടരുടെയും വെറും പൊള്ളയാണ്. അൽപ്പോടെ സെൻസും ലോജിക്കും വെച്ച് സംവാദങ്ങൾ നിങ്ങൾ നടത്തണം. പിന്നെ സത്യക്രി ക്രിസ്ത്യാനിയായ ജോർജ് നെടുവേലി സാറിനെ മത മേധാവികളും അച്ഛന്മാരും ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചിട്ടുണ്ട്. ആ വിഷമത്തിൽ ആകാം നടുവേലി സാർ എപ്പോഴും അവരെയൊക്കെ പിടിച്ച് നിലത്തിട്ട് അടിച്ചു കൊണ്ട് എഴുതുന്നത്. അവരെ കാടടക്കി വെടിവയ്ക്കുന്നതിൽ അർത്ഥമില്ല അവരിലും കുറച്ചുപേർ നല്ലവരുണ്ട്. എന്നാൽ അധികം പേർ യാതൊരു തത്വതീക്ഷിയും നീതിയും ഇല്ലാതെ മറ്റുള്ളവരുടെ വിയർപ്പ് കൊണ്ട് ജീവിക്കുന്നവരാണ്. അത് എല്ലാ മതത്തിലും കാണാൻ കേട്ടോ അത്തരം പൂജാരികളെ. പക്ഷേ ഇവരൊക്കെയാണ് നമ്മുടെ ഫോക്കാനാ ഫോമ വേൾഡ് മലയാളി തുടങ്ങിയ സംഘടനക്കാർ എടുത്ത് തോളിൽ വച്ചുകൊണ്ട് നടക്കുന്നത്. എല്ലാവർക്കും വേണ്ടത് ബറാബാസുകളെയാണ്. എവിടെയും നല്ലവരെ, യേശുവിനെ കുരിശിൽ തറച്ച മാതിരി തറച്ചു കൊണ്ടിരിക്കുന്നു.
Paul D. Panakal 2025-06-25 00:47:51
The world has accepted yoga as a practice that promotes improvement of physical flexibility, enhances strength, improves physical posture, reduces mental stress, improves our ability to focus, and increases sense of happiness and emotional stability. Regular practice of yoga has proven to have given relief of chronic pain. These are not assumed effects of yoga but are from generated knowledge from research around the world. There have been numerous scientific studies done. I can provide a long list of links or references of published articles in well regarded Journals. I applaud Dr. Mathew Joyce for highlighting this traditional practice to the readers of emalayalee.
K.G. Rajasekharan 2025-06-25 01:07:08
Dear Kidilan Thomas- Yoga was born in India. The people who practiced it later came to be known as Hindus. Some Christians embrace yoga for its physical and mental health benefits, viewing it as a form of exercise and stress relief. Others express concerns about its potential spiritual connections to Hinduism and other Eastern religions, raising questions about compatibility with Christian beliefs. ഇ മലയാളിയുടെ ഈ കമന്റ് കോളം വ്യക്തിപരമായ സ്പർദ്ധ ഉണ്ടാക്കുന്നതിനും മത കലഹങ്ങൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കരുത്. പിന്നെ അർദ്ധ സത്യങ്ങൾ വിളമ്പി തമ്മിൽ തല്ലരുത്. അമേരിക്ക എന്ന സമ്പന്ന രാജ്യത്ത് എത്തിച്ച ദൈവത്തിന് നന്ദി പറയുക. അത് കൃസ്ത്യൻ ദൈവമാണെന്ന് വാദിച്ച് സമയം കളയരുത്. ഈ ലോകം സൃഷ്ടിച്ച ദൈവത്തിന് മതമില്ല. അദ്ദേഹം ഏകനാണ്. ഒരു മത്തായി ചേട്ടൻ എന്ന പേരിൽ എഴുതുന്ന മനുഷ്യന്റെ ഹിന്ദു വിദ്വേഷം പ്രകടമാണ്. പ്രിയ സഹോദര നൂറ്റാണ്ടുകൾക്ക് മുമ്പ് താങ്കളുടെ പൂർവ പിതാക്കൾ ഇന്ന് ഹിന്ദു മതമെന്ന പേരിൽ അറിയപെടുന്നവർ ആയിരുന്നു. അവർ നിങ്ങൾക്ക് എന്ത് ദ്രോഹം ചെയ്തു. എല്ലാ മതത്തിലും തീവ്ര വാദികൾ ഉണ്ട്. എല്ലാവരും സ്നേഹത്തോടെ കഴിയുക.
റെജീസ് ജോൺ, നെടുങ്ങാ ഡ പ്പള്ളി 2025-06-25 01:14:52
യോഗ ഒരു ഭൂലോക തട്ടിപ്പ് ആണ്. സമാധി എന്ന സങ്കല്പത്തിൽ വിശ്വസിക്കുകയും, അതു പ്രാപിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്കാണ് യോഗശാസ്ത്രം. അല്ലാത്തവർക്ക് സാധാരണ streching വ്യായാമം മാത്രം മതിയാകും. എന്തെങ്കിലും രോഗം ഉള്ളവർ ഒരു കാരണവശാലും യോഗ അനുഷ്ടിക്കരുത്. യോഗ ഒരു നായ്ക്കളി മാത്രമാണ്. All yoga exercises can be noticed in a dog's body movement. ചില ഊള മോഹനൻ വൈദ്യന്മാരും, jacob വടക്കാഞ്ചേരിമാരും അവരുടെ ശിഷ്യ ഗണങ്ങളും മാത്രമേ ഇന്നത്തെ കാലത്തു ഈ 916ഉഡായിപ്പിന് കൂട്ട് നിൽക്കൂ. ശ്വാസോച്വാസ പ്രക്രീയയിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ നിങ്ങൾ തല്ക്കാലം നിങ്ങളുടെ വിഷമ പ്രശ്നങ്ങൾ മറക്കുന്നു. അതു കഴിഞ്ഞാൽ പതിവ് പോലെ യഥാർഥ്യങ്ങളെ വീണ്ടും face ചെയ്യുന്നു. ഒരുതരം യേശു വിശ്വാസം പോലെ..... Placebo എഫക്ട്....
ഒരു എളിയ വായനക്കാരൻ 2025-06-25 21:01:15
റെജീസിന്റെ കമ്മന്റ് അദ്ദേഹത്തിൻറെ അറിവിന്റെ പരിധിയെ തുറന്നു കാട്ടുന്നു. അറിവിന് സീമ ഇല്ലെന്നും പുതിയ പുതിയ അറിവുകൾ സൃഷ്ടിക്കപ്പെടുന്നുൺടെന്നുമുള്ള സത്യം അദ്ദേഹത്തിനു ബാധകമല്ലെന്ന് തോന്നുന്നു. സങ്കൽപ്പങ്ങളും തോന്നലുകളും പരീക്ഷണങ്ങൾക്കു വിധേയമായി തെറ്റാണെന്നും ശരിയാണെന്നും നിർണ്ണയിക്കാൻ കഴിയാത്തതാണെന്നും മറ്റും ശാസ്ത്രീയമായി തെളിയിക്കാനാകുമെന്ന ആധുനികലോകത്തിലെ പ്രതിഭാസങ്ങളെ സ്വീകരിക്കാൻ അദ്ദേഹം തയ്യാറല്ല എന്ന് തോന്നുന്നു. നമ്മുടെ പൂർവ്വികർ പ്രയോഗിച്ചുവന്ന പലതും ഇന്നു പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും വിധേയമാക്കപ്പെടുന്നുണ്ട്. ഭാരത പാരമ്പര്യങ്ങളിലൊന്നായ യോഗയുടെ ഗുണങ്ങൾ ലോകം മുഴുവൻ പരിശീലിക്കുന്നുണ്ട്. കലാലയങ്ങളിലും ആരോഗ്യ സംരക്ഷണ മേഖലയിലും യോഗ ഇന്നു പ്രബലമാണ്. ഉള്ള അറിവ് പാരമ്യമാണെന്നും സ്വന്തം താല്പര്യമനുസരിച്ച് അതിനെ manipulate ചെയ്യാമെന്നും കരുതുന്ന കുറെ പേർ നമുക്കിടയിലുണ്ട്. യോഗയുടെ തെളിയിക്കപ്പെട്ട benefits സ്വന്തം തോന്നലനുസരിച്ച് ചെറുതാക്കാനും അവയെ മതങ്ങളുമായി ബന്ധപ്പെടുത്തി സമൂഹത്തെ ധ്രൂവീകരിക്കാൻ ശ്രമിക്കുന്നതും സമൂഹ ദ്രോഹമായി മാത്രമേ കാണുവാനാകൂ. സ്വന്തം വ്യക്തി വീക്ഷണത്തേക്കാൾ ചെറുതാണ് താൻ അറിയാത്ത അറിവ് എന്ന് കരുതുന്നവരും ധാരാളം. മതങ്ങളെ മാറ്റി നിറുത്തുക; നല്ലതിനെ നല്ലതായി അംഗീകരിക്കുക; വസ്തുതകൾക്ക് കറ പുരട്ടാതിരിക്കുക.
K.G.Rappai - Mathai Chettan Fan 2025-06-26 08:33:49
പ്രതികരണ കോളത്തിൽ, ഏതാണ്ട് ഏറ്റവും നന്നായി, സത്യസന്ധമായി, നിഷ്പക്ഷമായി, സാമൂഹ്യപ്രതിബദ്ധതയോടെ, ഒട്ടും മതസ്പദയില്ലാതെ, എഴുതുന്ന ഒരു വന്ദ്യ വയോധികൻ ആയിട്ടാണ് ഞാൻ മത്തായി ചേട്ടനെ കരുതുന്നത്. കാരണമുണ്ട് .ഒന്ന് വായിക്കുക അതെല്ലാം. അപ്പോൾ നിങ്ങൾക്ക് വ്യക്തമാകും. പക്ഷേ അദ്ദേഹം ആരെയും പ്രത്യേകമായി വകവയ്ക്കുകയില്ല. ആരുടെയും പ്രത്യേക അംഗീകാരം അദ്ദേഹത്തിന് ആവശ്യമില്ല. ഈ പ്രായത്തിൽ അദ്ദേഹത്തിന് ഒരു സംഘടനയുടെയും ഭാരവാഹിത്വം ആവശ്യമില്ല, പൊന്നാട ആവശ്യമില്ല. അദ്ദേഹത്തിന് പ്രത്യേകമായി ഒരു മതത്തിനോടും ശായിവില്ല. വർഗീയവാദികൾക്കെതിരെ, അന്ത മതവിശ്വാസികൾക്കെതിരെ, സമൂഹവിരുദ്ധർക്കെതിരെ, അന്യായം പ്രവർത്തിക്കുന്നവർക്കെതിരെ, വങ്കത്തര എഴുതിവിടുന്നവർക്കെതിരെ, ചരിത്രം വളച്ചൊടിക്കുന്നവർക്കെതിരെ, അദ്ദേഹം ആഞ്ഞടിക്കും. പിന്നെ ചിലർക്കെല്ലാം അത് കൊള്ളും ആയിരിക്കാം, ഒരു ചൊല്ലുണ്ടല്ലോ കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കും എന്ന്. അത്തരം പപ്പി ഇരിക്കുന്നവർ ഒരുപക്ഷേ മത്തായി ചേട്ടനെ വിമർശിക്കാം. മത്തായി ചേട്ടാ സ്വേച്ഛാധിപതികൾക്ക് എതിരാണ്. സ്ഥിരമായി കസേരയിൽ കുത്തിയിരിക്കുന്ന ഭാരവാഹികൾക്കും , ജനാധിപത്യത്തിന് അനുകൂലിയാണ്. മത തീവ്രവാദത്തിന് എതിരാണ്. അതിപ്പോ ഏതു മതമായാലും ശരി. ഏത് മതത്തിലെ, ജനാധിപത്യ ബോധമില്ലാത്ത, മതപുരോഹിതർക്കും, രാഷ്ട്രീയക്കാർക്കും, മത്തായി ചേട്ടൻ ഒരു പേടി സ്വപ്നമാണ്. ഇന്ത്യയിൽ, ഭൂരിപക്ഷക്കാരുടെ വർഗീയ മതം ഇന്ത്യ ഭരിക്കണമെന്ന് വാദിക്കുന്നവർ, അമേരിക്കയിലെ അവരു വരുമ്പോൾ, ഇവിടെ, മതനിരപേക്ഷത, സെക്കുലറിസം വേണമെന്ന് വാദിക്കുന്ന വ്യക്തികളുടെ, വിഭാഗക്കാരുടെ, ഹിപ്പോക്രസിയെ അദ്ദേഹം എതിർക്കുന്നു. ഇത്തരത്തിൽ ഇവിടെ പ്രത്യേകമായി കുറച്ചുപേർ, മതതീവ്രവാദം, യാതൊരു ജസ്റ്റിഫിക്കേഷനും ഇല്ലാതെ എഴുതിവിടുന്നുണ്ട്. അതിനു മത്തായി ചേട്ടൻ എതിർക്കുന്നു. അത് സുഖിക്കാത്തവർ മത്തായി ചേട്ടനെ വിമർശിക്കുന്നതിൽ അതിശയോക്തിയില്ല. എല്ലാ യുദ്ധങ്ങളെയും മത്തായി ചേട്ടൻ എതിർക്കുന്നു. അഴിമതിയെ, സ്വജനപക്ഷപാദത്തെ, തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ രാഷ്ട്രീയ കോമരങ്ങളെ എല്ലായ്പ്പോഴും സ്റ്റേജിൽ വിളിച്ച് കുത്തിയിരുത്തി അവരെക്കൊണ്ട് യോഗം സ്ഥിരമായി ഉദ്ഘാടനം ചെയ്യുന്നതിൽ. നാട്ടിൽനിന്ന് എത്തുന്ന രാഷ്ട്രീയ സാമൂഹ്യ സാഹിത്യ കോമരങ്ങൾക്ക് പ്രത്യേക പദവി കൊടുത്ത എപ്പോഴും തോളിൽ കയറ്റുന്നതിൽ മത്തായി ചേട്ടന് അമർഷമുണ്ട്. അതുപോലെ മത്തായി ചേട്ടനെ ആരും പ്രത്യേകമായി തോളിൽ കയറ്റണമെന്നും മത്തായി ചേട്ടന് ആഗ്രഹമില്ല. മത്തായി ചേട്ടന് ആരും പുകഴ്ത്തേണ്ടതുമില്ല. സർവ്വോപരി മത്തായി ചേട്ടൻ ഒരു മനുഷ്യസ്നേഹിയാണ്. എനിക്ക് മത്തായി ചേട്ടൻ ആരാണെന്ന് വ്യക്തിപരമായി അറിയുകയില്ല. പക്ഷേ മത്തായി ചേട്ടൻറെ പേഴ്സണാലിറ്റി, മത്തായി ചേട്ടൻറെ നിലപാടുകൾ, ഞാൻ ഈ മലയാളി പ്രതികരണ കോളത്തിലൂടെ ധാരാളം വായിക്കാറുണ്ട്. അതിൻറെ വെളിച്ചത്തിൽ ആണ് ഞാൻ മത്തായി ചേട്ടനെ പറ്റി ഇത്രയും എഴുതുന്നത് എഴുതിയത്. സത്യത്തിൽ മത്തായി ചേട്ടൻ, അദ്ദേഹത്തിൻറെ ഫോട്ടോയും, വച്ചിട്ട്, അദ്ദേഹത്തിൻറെ credentials വെച്ചുകൊണ്ട് നല്ല ലേഖനങ്ങൾ എഴുതിയാൽ നന്നായിരുന്നു. എന്നാൽ അദ്ദേഹത്തിന്, മറ്റുള്ള വമ്പൻ ലേഖകന്മാരുടെ മാതിരി, ഫോട്ടോയും, വിശദമായ പേരും വെച്ച്, മുഖ്യധാരാ മാധ്യമങ്ങളിൽ എഴുതി വില്ലസാൻ, അപ്രകാരം നല്ല പേരും പബ്ലിസിറ്റിയും കിട്ടാൻ അദ്ദേഹത്തിന് താൽപര്യമില്ലാത്തതുകൊണ്ട് ആകാം ഒരു പക്ഷേ ഇപ്രകാരം പ്രതികരണ കോളത്തിൽ മാത്രം മത്തായി ചേട്ടൻ എഴുതുന്നത്. അദ്ദേഹം പ്രചരിപ്പിക്കുന്ന ആശയത്തിന്റെ ക്രെഡിറ്റ് പോലും അദ്ദേഹം എടുക്കാൻ തയ്യാറല്ല. അവിടെയാണ് മത്തായി ചേട്ടൻറെ മഹത്വം. അദ്ദേഹത്തെ പലവട്ടം പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന് നൂറിലധികം വയസ്സുണ്ട് സ്വാതന്ത്ര്യസമര സേനാനിയാണ് എന്നൊക്കെ, അതുപോലെ നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ട് എന്നൊക്കെ. അതായിരിക്കും അദ്ദേഹം ഓരോ ലേഖനത്തിനും ഓരോ കൃതികൾക്കും പ്രതികരണമായി കുത്തിക്കുറിക്കാത്തത്. കാരണം ഇവിടെ നിരവധി, അസഹിഷ്ണുതയും വങ്കത്തരവും, ചരിത്രനിഷേധമായ, വാർത്തകളും കൃതികളും Appear ചെയ്യുന്നുണ്ട്. WE need more and more Mathai Chettans or Chedathies. Mariamma Chedathi, Bharathi Chedathi, Suhara Chedathi and all. ഇപ്പോൾ കേരള ഗവർണർ നടത്തുന്ന " ആ ഭാരതാംബ വിവാദം" തികച്ചും തെറ്റാണ്. ഗവർണർ ഭരണഘടന ലംഘനം നടത്തുന്നു. ഒരു പ്രത്യേക മതത്തിൻറെ ചിഹ്നം അവിടെ പാടില്ല. ഒന്ന് ആലോചിക്കുക" ഗവർണർ ഇപ്പോൾ ചെയ്യുന്ന മാതിരി " അവിടെ ഒരു മമ്മദിന്റെ ചിത്രം കൊണ്ടു വച്ചാൽ, ഒരു അള്ളയുടെ ചിത്രം കൊണ്ട് വച്ചാൽ, ഒരു ക്രിസ്തുവിൻറെ ചിത്രം കൊണ്ടു വച്ചാൽ അത് ശരിയാണോ? അല്ല എന്ന് മത്തായി ചേട്ടൻ പറയും. അതാണ് മത്തായി ചേട്ടൻ. ഇതിൻറെ മുകളിൽ കെ ജി രാജശേഖരൻ എന്നൊരു വ്യക്തി എന്തോ എഴുതിപ്പിടിപ്പിച്ചതിന് കൂടെ ആണ് ഈ മറുപടി.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-26 23:37:49
എളിയ വയനക്കാരാ, ഞാൻ ഒരു സീരിയസ് എഴുത്തുകാരനാണ്. എന്നെ അറിയാവുന്നവരോടെല്ലാം പണ്ടേ ഞാൻ പറഞ്ഞിട്ടുള്ളതാണ്, ഞാൻ കടൽത്തീരത്തു പകച്ചു നിൽക്കുന്ന ഒരു ചെറിയ കുട്ടി അല്ലാ, മറിച്ച് ആഴക്കടലിൽ തിമിംഗല വേട്ട നടത്തുന്ന നാവികനാണ് ഞാനെന്നു.... ഇനിയും നമ്മുടെ വിഷയത്തിലേക്ക്....... 1) Hypocarbia എന്താണെന്നു താങ്കൾക്ക് അറിയാമോ? 2) Hyperoxia എന്താണെന്നു താങ്കൾക്കറിയാമോ? 3) 12 ആസനങ്ങളിൽ തുടങ്ങി 84000 - ത്തിൽ പരം ആസനങ്ങളിൽ എത്തിനിൽക്കുന്ന യോഗ - പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ആണ് ഇന്ന് നാം കാണുന്ന യോഗ ആയി മാറിയതെന്നറിയാമോ താങ്കൾക്ക്? 4) William j. Board ന്റെ the science of yoga താങ്കൾ വായിച്ചിട്ടുണ്ടോ? 222 പേജുള്ള അതിൽ ആദ്യത്തെ 33 പേജുകൾ risk of injuries നെ കുറിച്ചാണെന്ന് താങ്കൾക്കറിയാമോ? 5) 2001 മുതൽ 2014 വരെ അമേരിക്കയിൽ മാത്രം report ചെയ്യപ്പെട്ട 29590 yoga related serious injuries നെ കുറിച്ച് താങ്കൾക്കറിയാമോ? മറ്റു രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇതൊന്നും റിപ്പോർട്ട്‌ ചെയ്യപ്പെടാറേയില്ല എന്ന് കൂടി താങ്കൾക്കറിയാമോ? 6) യോഗ ചെയ്യുമ്പോൾ വിയർക്കാൻ പാടില്ല എന്ന് താങ്കൾക്കറിയാമോ? 7) AHA -american heart association - പറയുന്നു yoga does not count towards one's physical activity requirements of 150 minutes of moderaye intensity aerobic activity per week. ഇക്കാര്യം താങ്കൾക്കറിയാമോ? 8) എന്തൊക്കെയാണ് exercise എന്ന് താങ്കൾക്കറിയാമോ. ഏതൊക്കെ തരം exercise ഉണ്ടെന്നു താങ്കൾക്കറിയാമോ? Aerobic, strength training, core exercise, balance training, flexibility and streching എന്നിങ്ങനെ അഞ്ചായിട്ടു exercise നെ AHA തരംതിരിച്ചതായി വല്ല അറിവും താങ്കൾക്കുണ്ടോ? 9)ശീർഷാസനം എന്ന യോഗയിലെ പ്രധാനപ്പെട്ട ഒരു ആസനം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് യോഗയോട് കൂട്ടി ചേർത്ത തെന്നു താങ്കൾക്കറിയാമോ? 10) ആസനങ്ങളിലൂടെ ശാരീരിക ചലന നിരോധം, ശ്വാസനങ്ങളിലൂടെ വായൂ നിരോധം, മുദ്രകളിലൂടെ ബീജ നിരോധം, ധ്യാനത്തിലൂടെ ചിത്ത നിരോധം.. ഇത്യാദി നിരോധനങ്ങളാണ് യോഗയുടെ മർമ്മം എന്ന് താങ്കൾക്കറിയാമോ? 11) സ്ഥിരസുഖമാസനം - നിശ്ചലമായിരിക്കുക ഇതാണ് യോഗയുടെ പ്രമാണം എന്ന് താങ്കൾക്കറിയാമോ??? അതാണ് ഞാൻ പറയുന്നത്, വ്യായാമ ബിരിയാണിയിലെ ഉണക്ക മുന്തിരി ആണ് യോഗ എന്ന്. വെറും streching. ഒരു സർക്കസ്സ്. യോഗ ചെയ്യാൻ പോകുന്ന സമയത്തു നാലു വാഴ - നാലേ നാലു വാഴ - കുഴിച്ചു വച്ചാൽ പഴവും തിന്നാം, വ്യായാമവും കിട്ടും. യേശുവാണ് ഇന്നും ജീവിച്ചിരിക്കുന്ന ഏക ലോക രക്ഷകൻ എന്ന് ഇന്നും വിശ്വസിക്കുന്ന പഴയ രാജാപ്പാർട്ട് വേഷവും ഇട്ടു കോമാളി കളിച്ചു നടക്കുന്ന ഏതു kristhava പുരോഹിതനോട് യോഗയെ കുറിച്ച് ചോദിച്ചാലും അവൻ പറയും, അതു ഹൈന്ദവ ദർശനം ആണെന്ന്, അതു യേശുവിന് ചേർന്നതല്ലെന്നു, അതു വിഗ്രഹത്തെ ആരാധിക്കുന്നവരുടേതാണെന്നു,--- എന്റെ conclusion അല്ലാ. ഞാൻ വീണ്ടും പറയുന്നു, യോഗ ഒരു കള്ള ചരക്കാണെന്നു, അതു scientific അല്ലെന്നു. നായ നടന്നിട്ട് കാര്യവുമില്ല, നായയ്‌ക്കിരിക്കാൻ ഒട്ട് നേരവുമില്ല. ( dr. cവിശ്വ നാഥൻ നോട് കടപ്പാട് ) ഒരു മനുഷ്യന് ആകെ വേണ്ടിയത് ഒരാഴ്ചയിൽ 150 മിനിറ്റ് aerobic ( cardiac) വ്യായാമവും, 75 മിനുട്ട് നേരത്തെ strength ( മസ്സിൽ) training ഉം. ഇവിടെ തല്ക്കാലം നിർത്തുന്നു. വീണ്ടും പറയുന്നു, ഞാൻ ഒരു വിനയ കുനയനല്ല, ബാലൻസ് k. നായരുമല്ല. ഒരു dash ദൈവത്തെയും ഭയമില്ല, പരമ പുച്ഛം മാത്രം. Facts, Data, quality evidence, humanity ഇവയൊക്കെയാണ് എന്നെ ഈ ഭൂമിയിൽ നയിക്കുന്നത്. എളിയവനേ, ഒന്ന് കൂടി ശക്തമായി പറയുന്നൂ, increase your bone strength, increase your muscle strength ( all three kind of muscles). ie skeletal, cardio vascular and organ muscles. യോഗ വെറും ഒരു തട്ടിപ്പ്, ഉടായിപ്പ്, വേണമെങ്കിൽ എല്ലാം കഴിഞ്ഞിട്ട് ഒരു കൂൾ down streching. Thats all. Not an inch more than that. American orthopaedic society യുടെ ലേഖനങ്ങളിൽ യോഗയെ കുറിച്ചുള്ള കാര്യങ്ങൾ വായിക്കൂ. Plz.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-26 23:56:00
എളിയവനേ, ശ്രദ്ധിക്കൂ, ഞാൻ പതഞ്‌ജലി-യേയും, രാംദേവിനെ-യും,കൃഷ്ണമാചാരി- യെയും തല്ക്കാലം വെറുതേ വിട്ടിരിക്കുന്നു. ഇരട്ട ശ്രീ രവിശങ്കറിനെ-യും, ശ്രീ മാ -യെയും, പിന്നെ നമ്മുടെ മൈ പ്രണ്ടിനെ- യും അറിഞ്ഞു കൊണ്ട് ഒഴിവാക്കിയതാണ്. Appeal to authority - I won't buy that. പിന്നെ, WHO - അതൊരു കട്ട കോമഡി piece ആണെന്ന് journalism - ത്തിന്റെ മുലകുടി മാറാത്ത പിള്ളാർക്ക് പോലും അറിയാം. ഈ ഗൂഗിളാനന്തര കാലത്ത്, ഈ കൽക്കാശിന് കൊള്ളാത്ത എടുക്കാചരക്കിനെ, എന്തിനു ചുമ്മണം എളിയവനേ ങേ? 🤔🤔
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-28 14:15:19
എന്റെ എളിയ വായനക്കാരാ, വിനയകുനയാ, യോഗയെ സംബന്ധിച്ച്എന്റെ 11 താൽകാലിക ചോദ്യങ്ങൾക്കു താങ്കളുടെ ഒരു പ്രതികരണവും നാളിത് വരെ കണ്ടില്ല. താങ്കളുടെ എന്തെങ്കിലും ഒരു response കണ്ടിട്ട് വേണം അടുത്ത പതിനൊന്ന് type ചെയ്യാൻ. അതു കഴിഞ്ഞു അടുത്ത പതിനൊന്ന്. ഈ വിഷയത്തിന്റെ ലേഖകനും മിണ്ടാട്ടം ഇല്ലാ. എന്നെ താങ്കൾ വല്ലാതെ ഉപദേശിച്ചത് കൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വരുന്നത്. വസ്തുതകളെ കുറിച്ച് ചർച്ചിക്കാൻ ആർക്കും താൽപ്പര്യം ഇല്ലാ. കാടും പടപ്പും തല്ലി ഞെളിയൻ നോക്കുന്നവരാണ് സാമൂഹ്യ ഭൂരിപക്ഷം. പക്ഷേ ഈ AI കാലത്ത് അത്തരക്കാർക്ക് market തുലോം കുറവാണു. നിർത്തട്ടെ എളിയവനേ... 🙏
Kamsan 2025-06-28 16:13:11
ആഴക്കടലിൽ തിമിംഗല വേട്ട നടത്തുന്ന നാവികൻ എന്ന് സ്വയം വീമ്പിളക്കുന്ന, ഒരു കൊതുമ്പുവള്ളം പോലും തുഴയാൻ അറിയാത്ത ചില അല്പൻന്മാർക്കു ഒരു താക്കിത് - തിമിംഗല വേട്ടക്ക് പോയവർ എല്ലാം അതിൻ്റെ അണ്ണാക്കിൽ കൂടി കയറി, ആസനത്തിൽ കൂടി മലമായി പോയതാണ് ചരിത്ര സത്യം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-28 16:45:27
കമ്സാ, എനിക്കിതങ്ങു ബോധിച്ചു.... ഉപമ ആസ്വദിക്കുന്നു. അങ്ങനെയുള്ള കപ്പിത്താൻ മാരെ മാത്രം കണ്ടു ശീലിച്ച കമ്സാ വാ, എന്റെ കൂടെ, ഞാൻ കാണിച്ചു തരാം നല്ല ലക്ഷണമൊത്ത നാവികരെ....പക്ഷേ, വിഷയത്തിലേക്ക് വരൂ കമ്സാ. എന്റെ ചോദ്യചൂണ്ടകൾ ക്ലാസ്സ്‌ റൂമിൽ തങ്ങി നിൽപ്പുണ്ട്. ഉത്തരങ്ങൾ ഉണ്ടെങ്കിൽ എഴുതൂ. ഞാൻ റെജീസ് ജോൺ നെടുങ്ങാടപ്പള്ളി. ഒരു മറവും ഒളിവും കൂടാതെ ഞാൻ ചോദിക്കുന്നു വീണ്ടും, എന്റെ ചോദ്യങ്ങൾക്കു നേരേ ചൊവ്വേ ഉത്തരങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ അക്കമിട്ടു എഴുതി തരൂ.... അതു എന്റെ ഏറ്റവും മിനിമം അവകാശം കൂടിയാണ്. അങ്കൻ വാടി കുഞ്ഞുങ്ങളുടെ ഉത്തരം സ്വീകാര്യമല്ല കമ്സാ....
Kamsan 2025-06-28 22:19:15
ഗൂഗിൾ പരതി യോഗയെപ്പറ്റി പതിനൊന്നു പരട്ടു ചോദ്യങ്ങൾ ചോദിക്കാതെ 'യോഗ' എന്താണെന്നു മനസ്സിലാക്കുവാൻ ശരിക്കും ശ്രമിക്കു. അവിടുന്നും ഇവിടുന്നും കുറേ കൂതറ ചോദ്യങ്ങൾ തപ്പിയെടുത്താൽ, മറ്റൊരു 'പൂമരം' ആകാമെന്നേയുള്ളു. ചിലപ്പോൾ സാഹിത്യ അക്കാഡമി അവാർഡ് തന്നെന്നും വരാം. വെറുതെ പ്രതികരണ കോളത്തിൽ കിടന്നു മെഴുകാതെ, കാമ്പുള്ള എന്തെങ്കിലും എഴുതി കാണിക്കു. അപ്പോൾ താങ്കളെ മറ്റൊരു 'കപ്പിത്താൻ' ആയി അംഗീകരിക്കാം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-30 01:52:00
കേറി വാ,കംസാ, അപര നാമ ധാരീ, ത്രേതാ യുഗ വാസാ, ഞാൻ വണ്ടി കൊണ്ട് വന്ന് pick ചെയ്യാം. എവിടെയാ നിൽക്കുന്നത്, ആറാം നൂറ്റാണ്ടിലെ ഇരുട്ടത്തോ, അതോ Exit AD 70 - തിലോ, അതോ Exit BC 3500 -ലോ പറയൂ, ഞാൻ വണ്ടി കൊണ്ടു വരാം. പെട്ടെന്നിങ്ങു വരാം Exit AD 2025-ൽ. ഇവിടെ google ഒക്കെ ഉണ്ട്, ഇപ്പോൾ CHAT GPT, AI, OPEN GPT ഒക്കെ ഉള്ളപ്പോൾ അവിടെ ഇരുട്ടത്ത് മഴയത്തു എന്തിനാ നിൽക്കുന്നത് കംസാ.?? എന്തിനാണ് തിമിംഗലത്തിന്റെ ആസനം നോക്കി നിൽക്കുന്നത്? അവിടൂന്നു മാറി നിൽക്കുമോ,മലം തെറിച്ചു മുഖത്തൊക്കെ വീഴും. അതിന്റെ ആസനത്തിലേക്കു നോക്കി നിൽക്കാതെ മുൻവശത്തു ചെന്ന് നോക്ക്. Ambergris പുറത്ത് ചാടുന്നത് കാണാം. ഒരു ഗ്രാമിന് ഏകദേശം മുപ്പതു ഡോളർ ആണ് വില. ഒരു കിലോയ്ക്ക് 30000 ഡോളർ ഉണ്ട്. കിട്ടുകാണെങ്കിൽ അതു കുറേ എടുത്തോ. ഈ മലം തന്നെ എപ്പോഴും തിന്നാതെ.. Plz. ഇത് ഇയ്യിടെ google ൽ തിരഞ്ഞപ്പോൾ കിട്ടിയതാണ്. ഇത്രയും നാൾ അറിവും ഇൻഫർമേഷനും കിട്ടാൻ 4 മാർഗ്ഗങ്ങളേ നമുക്കുണ്ടായിരുന്നുള്ളൂ. അതായതു, Traditional, Authority, Dogma, and Revolution. പക്ഷേ, ഇന്ന് നമുക്ക് വിക്കി പീഡിയ, ഗൂഗിൾ, GPS, chat GPT, പിന്നെ AI ...അങ്ങനെ പലതും. ഇതിന്റെയൊക്കെ സഹായത്തലാണ് ലോകം ഇന്ന് connected ആയിരിക്കുന്നത്. നമ്മുടെ പിള്ളാരും ഭാര്യമാരും മാതാപിതാക്കളും സഹോദരങ്ങളും എല്ലാവരും ജീവിക്കാൻ ഇതൊക്കെ മാത്രമാണ് ഉപയോഗിക്കുന്നത്. കംസൻ ഇപ്പോഴും ആസനത്തിലെ മലം നോക്കി നില്ക്കുവാണോ? നല്ല രസമായിരിക്കും....ല്ലേ, ന്താ ല്ലേ????? വൃത്തികേടല്ലേ കംസാ.?അതിന്റെ വായിൽ നിന്നും വരുന്ന ആ Ambergris കുറേ കിട്ടിയാൽ കൊള്ളാമായിരുന്നു. പല scientific products നും അത് ഇന്ന് ഉപയോഗിക്കുന്നുണ്ട്. പക്ഷേ, മലം, അത് കംസനു മാത്രമേ തിന്നാൻ പറ്റൂ.... കംസാ, ready ആകൂ, ഞാൻ വന്ന് pick ചെയ്യാം. 2025 ലേക്ക് വാ. ഉഗ്രസേനനെയും പത്മാവതിയെയും, ജയിലിൽ ഇട്ടിട്ടു പോയ പോക്കല്ലേ. അസുരനായ കാലനേമി -യുടെ പുനർജ്ജന്മം അല്ലേ താങ്കൾ. എന്നാലും വാ. ഇപ്പോൾ ഇവിടെ എല്ലാവരും utube -ഉം, tele medicine ഉം GPS ഉം ഉപയോഗിക്കുന്നുണ്ട്. AI യുടെ Meta ray ban sun glass ഒക്കെ ഇറങ്ങിയിട്ടുണ്ട്. പക്ഷേ കംസൻ മറ്റേ മഞ്ഞ മല നോക്കി നില്ക്കുന്നു. ക്ഷീരമുള്ളോരകിടിൻ ചുവട്ടിൽ........ കുതുകം.. കിളി പോയ team ആണ് കംസൻ എന്ന് ആളുകൾ e-malayali -യിൽ അടക്കം പറയുന്നുണ്ട്. അവിടെ കംസന്റെ കൂടെ മറ്റാരെങ്കിലും ഉണ്ടോ? ഇവിടെ ഇയ്യിടെ, കേരളാ സർക്കാരിനെ,ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടവർ ഒന്ന് 'സൂമ്പിക്കാൻ' നോക്കി, പക്ഷേ നടന്നില്ല. അവരും ഇപ്പറഞ്ഞതു പോലെ കമ്സന്റെ അടുത്ത് Exit 600 - ൽ വണ്ടി കിട്ടാതെ stuck ആയി നിൽപ്പുണ്ട്. എല്ലാവരും ഇല്ലാ, അവരിൽ വളരെ, വളരെ കുറച്ചു പേർ.. അതു പോലെ എന്നെയും കംസൻ ഒന്ന് "സൂമ്പിക്കാൻ" നോക്കി അല്ലേ, പക്ഷേ അതു വേണ്ട, ഞാൻ വരാം pick ചെയ്യാം. 2025 ലേക്ക് ഒന്ന് വന്നാൽ മതി. രക്ഷപ്പെടും. പതഞ്‌ജലിയുടെ പുസ്തകം ഒക്കെ കൊച്ചു പിള്ളാര്‌ പോലും അറഞ്ചം പൊറഞ്ചം ഇട്ടു വട്ടു തട്ടുവാ ഇവിടെ. ഏതായാലും അവിടെ post ആകാതെ ഇവിടെ google ൽ ഒക്കെ കേറി ഒന്ന് gel ആകാൻ നോക്ക്. അപ്പോൾ എല്ലാം പറഞ്ഞത് പോലെ. ഞാൻ ഉടനെ വരും. ഓർത്തു വച്ചോളൂ എന്റെ പേര് റെജീസ് ജോൺ നെടുങ്ങാ ഡ പ്പള്ളി. പിന്നെ എന്റെ നമ്പർ, അതു ഞാൻ wats ആപ്പ് ൽ text ചെയ്യാം, അവിടെ കംസന് അതു കിട്ടുമോയെന്നറിയില്ല. . നമുക്ക് ഉടനെ കാണാം, മലം മാത്രം നോക്കി നിൽക്കുന്ന കംസാ.....
Kamsab 2025-06-30 11:59:11
Long Island Expressway - Exit 34. Dear friend, Relax. Practice some 'Yoga' and get a good night's sleep - instead of wasting your time barking at other gentlemen. 'Ambergris' is a waxy, gray, or black substance produced in the digestive system of sperm whales. While often described as 'whale vomit', scientists say it's expelled through the RECTUM. It is very costly due to its use in high-end perfumery and its rarity. But dear friend, don't try to get it in the US, because it is illegal there - It is illegal to posses or trade ambergris due to the Endangered Species Act of 1973 and the Marine Mammal Act Protection Act. അമേരിക്കൻ കടലുകളിൽ നീന്താമെന്നുള്ള മോഹം ഉപേഷിക്കു. കേരളത്തിലെ പൊട്ടക്കുളത്തിലെ താവളകോൾടോപ്പം വന്നു വട്ടു കളിക്കൂ. തവള പിടുത്തം കേരളത്തിൽ നിരോധിച്ചിരിക്കുകയാണെന്നുള്ള കാര്യം മറക്കരുത്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-30 13:18:00
എന്റെ പേര് - Rejice John നെടുങ്ങാടപ്പള്ളി, ഇനിയും തുടങ്ങട്ടേ..... best, അടുത്ത ഭടൻ, ബഡാ ബടൻ. പോരല്ലോ ബഡാ.... ... പേരും തലയും വാലും ഇല്ലാത്ത, (ഷീർഷാ-സനം നഷ്ട്ടപ്പെട്ട ) next 'ഭീരൻ' ഭടാ.... വണക്കം. ഒരു പ്രത്യേക തരം ജീവി - illegal immigrant എന്നൊക്കെ പറയുന്നത് പോലെ, ബുക്കും പേപ്പറും ഇല്ലാത്ത, ലെഗിസ്ലേറ്റഡ് അല്ലാത്ത , fake സോഷ്യൽ സെക്യൂരിറ്റി നമ്പറുമായി നടക്കുന്ന വ്യാജനേ, ഭീരുവേ എഴുതുമ്പോളെങ്കിലും നേരേ എഴുതൂ.... അതല്ലേ ആണത്വം, അല്ലെങ്കിൽ പെണ്ണത്വം അതുമല്ലെങ്കിൽ LgBtQe+ ത്വം... കഷ്ട്ടം , e-malayali നടത്തിപ്പുകാരോട് വിനീതമായി അപേഷിക്കുന്നു - അമ്മയും അച്ഛനും ചേർന്ന് നൽകിയ നാമം, പൊതു സമഷത്തു ഉപയോഗിക്കാൻ ജളത ഉള്ളവരെ e- മലയാളിയിൽ നിന്നും ഒഴിവാക്കാൻ കരുണ കാണിക്കണം. കാണിച്ചേ പറ്റൂ, plz കാല് പിടിക്കാം, അതു ചെയ്യണം, അതിനുള്ള ആർജ്ജവം ഉണ്ടാകണം plz.ഏതോ ധിക്കിൽ നിന്ന് പറന്ന് വരുന്നു, കാഷ്ടിക്കുന്നു, പറന്നു പോകുന്നു. ആ ഏതപ്പാ കോതമംഗലം.....!!!!
Nainaan Mathullah 2025-06-30 13:20:46
Yoga withstood the test of time and people still practice it. It must be useful for those who practice it. However when I tried to practice it, I didn’t have the patience, or more accurate to say, the time required for it, and stopped practicing it. The taking of air or oxygen is beneficial to the body. The spiritual aspect of it also must be useful to those who concentrate on it. However, the taking in of oxygen, I found a vigorous exercise much more useful to me. If you plot a graph of the quantity of Oxygen taken in versus the time spent on a graph paper as x-axis and y-axis, you will notice that quantity of Oxygen taken in is many times higher in a vigorous exercise like running. For those who are unable to do vigorous exercise, Yoga is better than nothing as an exercise. Most of the health problems this generation facing is due to too much food and too little exercise, or the taking in of Oxygen to burn the food. Oxygen is necessary for all the chemical reactions taking place inside the body, and to keep the enzyme, hormone, immune and all other body systems at its full potential. The food we take must be proportional to the physical activity. Three times heavy meal we practice in Kerala is for somebody working in the field in the hot Sun or walking instead of car. This body is designed to work at least ten to twelve hours in the hot Sun, and sweat profusely. In that process lungs work like the piston of a train and inhale Oxygen and exhale carbon dioxide, the waste from chemical reactions in the body. Another harmful development is the air conditioner. The body is not designed for it. It is comfortable but not helpful for health as we stop perspiring or excreting waste and toxins from the body. When God designed this body, two instructions were given to maintain health. First is that you will eat with sweat on your brow. Try to sweat before each meal if possible. Second instruction is that the plants of the field will be your food. Vegetable must be a fair share of your food. I can write a book on the uses of vegetables to maintain good health.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക