Image

ഗീതാഞ്ജലി (ഗീതം 91, 92: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 21 June, 2025
ഗീതാഞ്ജലി (ഗീതം 91, 92: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 91

Oh Thou the last fulfilment of life, Death, my death, come and whisper to me ! Day after day have I kept watch for thee; for thee have I borne the joys and
pangs of life .

All that I am, that I have, and I hope and all my love have ever flowedtowards thee in depth of secrecy. One final glance from thine eyes and my life will
be ever thine own.

The flowers have been woven and the garland is ready for the bridegroom.After the wedding the bride shall leave her room and meet her lord alone in thesolitude of ni-ght.

ഗീതം 91

മജ്ജീവിതത്തെ പരിപൂര്‍ണ്ണമാക്കാന്‍
എത്തുന്ന മൃത്യോ ! ചെവിതന്നിടേണം
ആജന്മമെല്ലാം തരുവാന്‍ നിനക്കായ്
പ്രതീക്ഷയോടിഹ കാത്തിടുന്നേന്‍.

സന്തോഷ സന്താപമശേഷമേറ്റം
സന്തുഷ്ടിയോടിങ്ങനെ ഞാന്‍ നിനക്കായ്
മാത്രം സഹിച്ചും ശിരസാ വഹിച്ചും
ജീവിക്കുമെന്നോടയി സംവദിക്കൂ !

ആര്‍ജ്ജിച്ചു ഞാനൊക്കെ നിനക്കു വേണ്ടി
പ്രയാണവും ചെയ്ത വിരാമമെന്നും
അങ്ങേക്കടാക്ഷത്തിനു ഭാഗ്യമാര്‍ന്നാന്‍
ത്വല്‍ പ്രേയസീ ഞാനതിനില്ല തര്‍ക്കം.

നിത്യ പ്രിയം പൂണ്ടിഹ നിന്റെ കൂടെ
പോരുന്നു ഞാനും വരവേല്‍ക്ക വേണം
നിനക്കു ചാര്‍ത്തീടുവതിനുവേണ്ടി
കോര്‍ത്തോരു മാല്യം ബതഃ സ്വീകരിക്കൂ!

വിവാഹ വേഷങ്ങളൊരുക്കി വച്ചു
ചാര്‍ത്തട്ടെ നാഥാ! വിരമിച്ചിടൊല്ലെ,
വേറിട്ടെനിക്കില്ലൊരു സൗഖ്യമാര്‍ഗ്ഗം
ഏകാന്ത രാത്രൗ പുനരെന്തു ഗേഹം?

Geetham 92

I know that the day will come when my sight of this earth shall be lost, and my life will take its leave in silence, drawing the last curtain over my eyes.
Yet stars will watch at night, and morning rise as before, and hours heave like sea waves casting up pleasures and pains.

When I think of this end of my moments, the barrier of the moments, the barrier of the moments breaks,and I see by the light of death thy world with its careless treasures. Rare is its lowliest seat, rare is its meanest of lives.

Things that I longed for in vain and things that I got – let them pass. Let me but truly possess the things that I ever spurned and overlooked.

ഗീതം 92

ഇന്നിങ്ങു കാണുന്നൊരു ദൃശ്യമെല്ലാം
മായാവിധേയം നയനത്തിനന്ത്യം
ഈ ലോകചക്രത്തിരിവിന്റെ ലീല
കല്പാന്തകാലം നിലനില്‍ക്കുകില്ല.

ഓരോദിനംപോയ് കൊഴിയുന്നടുത്തായ്
ഓരോ ദിനം വന്നു വിടര്‍ന്നിടുന്നു
ഈ ലോക ചക്രക്കളിതന്‍ വിനോദം
ആനന്ത്യമായി തുടരും ജഗത്തില്‍.

ഈ ലോകദൃശ്യങ്ങളൗത്സുക്യ പൂര്‍വ്വം
ദര്‍ശിപ്പു ഞാനെന്റ ചുറ്റും പ്രശംസ്യം
നിസ്സാരമല്ലിങ്ങിവയൊന്നുമോര്‍ത്താല്‍
ഭൂലോക ദൃശ്യങ്ങളമൂല്യമത്രേ.

ഈ ഭൂവിലാര്‍ക്കൂം സുഖലഭ്യമാകും
നിസ്സാരമാം സ്ഥാനവുമെത്ര ശ്രേഷ്ഠം
നിസ്സാരജന്മങ്ങളുമീ ജഗത്തില്‍
സര്‍വ്വേശനേകും മഹനീയദാനം.

യാതൊന്നു ഞാനോ ബഹുമാനമായി
ട്ടോരാതിരുന്നോരു നികൃഷ്ടവസ്തു
നല്‍കാനെനിക്കങ്ങു കനിഞ്ഞുവല്ലോ
വര്‍ഷിക്ക, ദേവാ ! ദയ വീണ്ടുമെന്നില്‍.

(Yohannan.elcy@gmail.com)

Read More: https://www.emalayalee.com/writers/22


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക