Image

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു

Published on 22 June, 2025
അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു

പുന്നയൂര്‍ക്കുളത്തിന്റെ സാഹിത്യ– സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താനും പുന്നയൂര്‍ക്കുളത്തും പരിസരത്തും ഉളള എഴുത്തുകാരേയും യുവ എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുവാനുമായി രൂപംകൊണ്ടതാണ് പുന്നയൂര്‍ക്കുളം സാഹിത്യ സമിതി.           
                                                                                 
സമിതിയുടെ നാലാം വാര്‍ഷികം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വിശ്വസാഹിത്യകാരി കമലാസുറയ്യ എന്ന മാധവിക്കുട്ടിയുടെ സ്മരണയ്ക്കായി  പുന്നയൂര്‍ക്കുളം സാഹിത്യസമിതി ഏര്‍പ്പെടുത്തിയ രണ്ടാമത്തെ പുരസ്‌കാരത്തിനു പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ്ചന്ദ്രന്‍ അര്‍ഹനായി.   

 പുന്നയൂര്‍ക്കുളത്തെ പി.എം. പാലസില്‍ വച്ച്, സുഭാഷ്ചന്ദ്രന് മന്ത്രി പുരസ്‌കാരം കൈമാറി.                                                               സാഹിത്യ സമിതി പ്രസിഡണ്ട് ഉമ്മര്‍ അറക്കല്‍ അദ്ധ്യക്ഷനായ വേദിയില്‍, മന്ത്രി രാജീവ് സ്ഥാപക പ്രസിഡണ്ട് അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ പൊന്നാട അണിയിച്ചു ആദരിച്ചു.                                                                          

രാജേഷ് കടാമ്പുളളി സ്വാഗതം ആശംസിച്ചു. നിരൂപകന്‍ കെ.വി. സജയ് മുഖ്യപ്രഭാഷണം നടത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍, കെ.ബി. സുകുമാരന്‍, പി.ഗോപാലന്‍, മുഹമ്മദ് ജിഷാര്‍, ബാഹുലേയന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.    ഷാജന്‍ വാഴപ്പുളളി കൃതജ്ഞത പ്രകാശിപ്പിച്ചു.

 

Join WhatsApp News
Sudhir Panikkaveetil 2025-06-24 00:58:48
അഭിനന്ദനങ്ങൾ ശ്രീ അബ്‌ദുൾ പുന്നയൂർക്കുളം സാർ.
Frequent Awardee 2025-06-24 03:23:03
ചിലർ സ്ഥിരമായി വാർത്തകളിൽ മിന്നി നിക്കും. എന്നാൽ എന്ത് ചെയ്തിട്ടാണ്, എന്ത് പടത്തി കൊടുത്തിട്ടാണ് ഈ അംഗീകാരങ്ങൾ എന്നുമാത്രം പലർക്കും മനസ്സിലാകുന്നില്ല. അതിനാൽ പലരും ഇത്തരം വാർത്തകൾ അവഗണിക്കുന്നു . ഒരു ചെറുപുഞ്ചിരിയോടെ അവഗണിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക