Image

തലക്ക് മീതെ മിസൈലുകൾ പായുന്ന കാലത്ത് സാഹിത്യം ഒരു ആർഭാടം: വി ജെ ജെയിംസ്; എഴുത്തിന്റെ ഭാഷ ഭ്രമിപ്പിക്കുമെന്ന് നിർമല

അമ്പഴയ്ക്കാട്ട് ശങ്കരൻ Published on 22 June, 2025
തലക്ക് മീതെ മിസൈലുകൾ പായുന്ന കാലത്ത് സാഹിത്യം  ഒരു ആർഭാടം: വി ജെ ജെയിംസ്; എഴുത്തിന്റെ ഭാഷ ഭ്രമിപ്പിക്കുമെന്ന് നിർമല

നമ്മുടെ ചുറ്റുപാടുകളിലേക്ക് നോക്കുമ്പോൾ, മിസൈലുകൾ തലക്ക്മീതെ പായുന്ന, മനുഷ്യനെന്ന നിലയിൽ അവന്റെ സ്വത്വം എവിടെയാണ്‌ ചവിട്ടി നില്ക്കേണ്ടത് എന്ന് തീർച്ചയില്ലാത്ത, സാഹിത്യ ഒരു ആർഭാടമാനെന്ന് തോന്നിയേക്കാവുന്ന, യുദ്ധങ്ങളുടെ ലോകത്താണ്‌ നാമിന്ന് ജീവിക്കുന്നത്. ഏറ്റവും പ്രധാനമായ ജീവൻ, പിന്നെ പ്രധാനമായ ഭക്ഷണം, സുരക്ഷ എന്നിവ നിലനില്ക്കുമോ എന്ന് ശങ്കിച്ച് നിലനില്ക്കുന്നവർക്കിടയിൽ ഇങ്ങനെയൊക്കെ സംസാരിച്ച് നില്ക്കൻ കഴിയുന്നത് ഒരു സൗഭാഗ്യമാണ്‌.  ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക - ലാനയുടെ എഴുത്ത് അനുഭവങ്ങൾ പങ്കുവെക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന പരമ്പരയിൽ മുഖ്യാതിഥിയയി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീ വി ജെ ജെയിംസ്. 
 

എഴുത്ത് എന്ന് പറയുന്നത് ഒരാളിൽ സംഭവിക്കുകയാണ്‌. മണ്ണിനടിയിൽ കിടക്കുന്ന വിത്ത് അതിന്റെ സ്വാഭാവിക ഗുണംകൊണ്ട്, കാലനുസൃതമായി ഒരു തുള്ളി മഴപെയ്യുമ്പോൾ, മണ്ണിലേക്ക് ഊർന്ന് ചെന്ന് അതിനെ തൊട്ട് പ്രചോദിപ്പിക്കുമ്പോൾ, പൊട്ടിമുളക്കുന്നത് പോലേയാണ്‌ അത് സംഭവിക്കുന്നത്. എല്ലാ എഴുത്തുകാരുടേയും ഉള്ളിൽ അങ്ങിനെയൊരു വിത്ത് കിടക്കുന്നുണ്ട്. ഏത് വിത്തിനാണോ പൊട്ടിമുളക്കാൻ സാഹചര്യം ഉണ്ടാകുന്നത്, അത് പൂത്ത് കായ്കൾ ഉണ്ടാകുന്നതുപോലേയാണ്‌ തന്റെ രചനാനുഭവമെന്ന് ജെയിസ് പറഞ്ഞു. തുടർന്ന് അമേരിക്കൻ-കനേഡിയൻ എഴുത്തുകാരിയായ നിർമലയുടെ “കരയിലെ മീനുകൾ” എന്ന പുസ്തകത്തെ അനുവാചകർക്ക് അദ്ദേഹം പരിചയപ്പെടുത്തി.

 

എഴുത്തിന്റെ ഭാഷ എന്നെ ഭ്രമിപ്പിക്കും: നിർമല

 

എഴുത്തിൽ കഥയേക്കാൾ പ്രധാന്യം ഭാഷക്കാണ്‌ എന്നു കരുതുന്ന ഒരാളണ്‌ താനെന്ന് ‘കരയിലെ മീനുകൾ’ എന്ന പുസ്ത്കത്തിന്റെ എഴുത്തുകാരി  നിർമല തന്റെ പുസ്ത്കത്തിന്റെ എഴുത്തനുഭവങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് സൂചിപ്പിച്ചു. ഭാഷ തന്നെ ഭ്രമിപ്പിക്കും. ഭാഷയുടെ സൗന്ദര്യമാണ്‌ ഒരു കൃതിയെ ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നത്. എഴുതിയതിനെ പലവട്ടം എഡിറ്റ് ചെയ്യാറുണ്ട്. കരയിലെ മീനുകൾ 6 പ്രാവശ്യം എഡിറ്റ് ചെയ്തു. അഡിക്ഷൻ ഒരു തെരഞ്ഞെടുപ്പ് (chocie) ആണെന്നാണ്‌ കരുതിയിരുന്നത്. എന്നാ‍ാൽ അത് രോഗമാണെന്ന് ഇപ്പോൾ മനസിലാകുന്നു. കരയിലെ മീനുകളിലെ ഉള്ളറകൾ ചർച്ചകൾ ചെയ്തുകൊണ്ട് നിർമല വ്യക്തമാക്കി.

ലാന പ്രസിഡണ്ട് ശങ്കർ മന അദ്ധ്യക്ഷത വഹിച്ച  യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു. ചർച്ചയിൽ മീനു എലിസബത്ത്, റഫീക്ക് തറയിൽ, മുരളി ജെ നായർ, ജേക്കബ് ജോൺ, സാമുവൽ യോഹന്നാൻ എന്നിവർ പങ്കെടുത്തു. ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ കൃതജ്ഞത പ്രകാശിപ്പിച്ചു.

പ്രോഗ്രാമിന്റെ വീഡിയോ ലിങ്ക്: https://lanalit.org/video-gallery

 


 

Join WhatsApp News
Jayan varghese 2025-06-22 22:46:34
സാഹിത്യം ഒരു ആർഭാടമാണെന്നു കരുതുന്ന എഴുത്തുകാർ എഴുത്ത്‌ അവസാനിപ്പിക്കണം എന്നപേക്ഷിക്കുന്നു. അടിസ്ഥാന മൂലകങ്ങളിൽ നിന്ന് രൂപപ്പെട്ട ശരീരം എന്ന പ്രപഞ്ച കഷണത്തിൽ അതിനെ പ്രകാശിപ്പിക്കുന്ന ഊർജ്ജമായി നില നിന്ന് കൊണ്ട് നമ്മുടെ വർത്തമാനാവസ്ഥയെ രൂപപ്പെടുത്തുന്ന അത്യത്ഭുതകരമായ ആ പ്രതിഭാസമുണ്ടല്ലോ - അതിന്റെ അദമ്യമായ ആത്മ പ്രകടനങ്ങൾ എന്ന നിലയിൽ അനിവാര്യമായ ആശയ ആവിഷ്ക്കാരങ്ങളാണ് എഴുത്ത് എന്നതിനാൽ ആണവത്തലപ്പുകളേന്തി ചീറിപ്പായുന്ന മിസ്സൈലുകൾക്കെതിരെപ്പോലും അപ്രതിരോധ്യമായ ആശയങ്ങളുടെ അഗ്നിനാവുകൾ സൃഷ്ടിക്കുന്ന ആശയ വിസ്പ്പോടനങ്ങളായി എഴുത്തു നില നിൽക്കണം എന്നാഗ്രഹിക്കുന്നു. എഴുത്തിലെ ആശയത്തെക്കാൾ ( കഥ ) ഉന്നതമാണ് ഭാഷ എന്നതിനോടും യോജിപ്പില്ല. ആശയത്തെ ആവിഷ്‌ക്കരിക്കാനുള്ള മാധ്യമം മാത്രമാണ് ഭാഷ. ഗോയ്‌ഥേയുടെ ഫൗസ്‌റ്റും തകഴിയുടെ കറുത്തമ്മയും നമുക്ക്‌ ഇത്രമേൽ പ്രിയപ്പെട്ടവരായത്‌ അവരെ ചുറ്റിവരിഞ്ഞു നിന്ന സാമൂഹ്യ സാഹചര്യങ്ങൾ സൃഷ്ടിച്ച സംവേദന വേദന നമ്മളുടേത് കൂടി ആയിരുന്നതിനാൽ ആണെന്നും ഭാഷാ ശുദ്ധിയില്ലാത്ത ഒരാൾ നേരിട്ട് ഈ കഥ നമ്മോടു പറഞ്ഞിരുന്നുവെങ്കിലും നമ്മൾ കരഞ്ഞു പോകുമായിരുന്നു എന്നും നമ്മൾ മനസ്സിലാക്കണം. ഒന്നേ പറയാനുള്ളു : ഇരുണ്ടവസാനിക്കുന്ന ഇന്നിനെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ ഇനി വിലപ്പോവുകയില്ല ഉദിച്ചുയരാനിരിക്കുന്ന നാളകളെക്കുറിച്ചാവട്ടെ നമ്മുടെ സ്വപ്‌നങ്ങൾ ! ജയൻ വർഗീസ്.
Zacharia Punakatt 2025-06-23 01:36:33
ഒരവസരത്തിലും, ഏത് അപകട അവസരത്തിലും സാഹിത്യം ഭാഷ എഴുത്ത് ഒരു ആർഭാടം അല്ല സാർ. ഈ അഭിപ്രായം പ്രകടിപ്പിച്ച വ്യക്തി അമേരിക്കൻ Malayali സാഹിത്യകാരൻ ആണോ അതോ കേരളത്തിൽനിന്ന് ഉള്ള സാഹിത്യകാരനാno. കാരണം പല അവസരത്തിലും, അമേരിക്കൻ മലയാളി എഴുത്തുകാർക്ക് പകരം നാട്ടിലുള്ള എഴുത്തുകാർ സാഹിത്യകാരന്മാർ എന്തുപറഞ്ഞാലും അതാണ് വേദവാക്യം എന്ന് കരുതുന്ന അമേരിക്കൻ മലയാളികൾ ഇവിടെ ധാരാളം ഉണ്ട്. പിന്നെ അമേരിക്കയിൽ തന്നെ ജീവിക്കുന്ന മലയാളികൾ അഭിപ്രായം പറഞ്ഞാലും എഴുതിയാലും അതിനെ അവഗണിക്കുക പുല്ലു മാതിരി കരുതുന്ന ഒരു സംവിധാനം ഇവിടെയുണ്ട്. ആരും പറഞ്ഞാലും ഇല്ലെങ്കിലും ഈ അമിത ദേശസ്നേഹികളും, അമിത വർഗീയവാദികളും അമിത മത വിശ്വാസികളും ആണ് വെറുപ്പിന്റെ, യുദ്ധത്തിൻറെ വിത്തുകൾ ലോകത്ത് വിതയ്ക്കുന്നത്. ഒന്ന് ചിന്തിക്കൂ. അവരൊക്കെ തന്നെയല്ലേ ഇപ്പോഴും ഈ യുദ്ധം, നിങ്ങളുടെയൊക്കെ നമ്മുടെയൊക്കെ തലയ്ക്കു മീതെ മിസൈൽ വിട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. എഴുത്തുകാരയ നിങ്ങളുടെ ഒക്കെ തൂലിക ആ മിസൈലുകളെക്കാൾ ശക്തമായി നിങ്ങൾ ഉപയോഗിക്കണം. അല്ലാതെ ഭീരുകളായി എഴുത്തും ഭാഷയും വായനയും എന്തോ ആർഭാടമാണെന്ന് നിങ്ങൾ കൊട്ടിഘോഷിക്കരുത്. ഞാൻ ലാനായുടെ ആ മീറ്റിങ്ങിൽ വന്നിരുന്നു. ആ മീറ്റിങ്ങിൽ ആ അഭിപ്രായത്തോട് വിയോജിച്ച് ഒരു 30 സെക്കൻഡ് സംസാരിക്കാനായി ഞാൻ കൈ പൊക്കിയതാണ്. പക്ഷേ ലാനായിലെ ഭാരവാഹികളും രാജാക്കന്മാരും എന്നെ കണ്ടതായി നടിച്ചില്ല എനിക്ക് അവസരവും തന്നില്ല. മറ്റൊരു സുഹൃത്ത് വളരെ നല്ല കാര്യം പറഞ്ഞപ്പോൾ, ഒരു മിനിറ്റ് മാത്രം എടുത്തപ്പോൾ സമയം അതിക്രമിച്ചു എന്നും പറഞ്ഞ് അയാള ചവിട്ടി ഇറക്കുന്നത് കണ്ടു. എന്നാൽ LANAസ്ഥിരം കുറ്റികൾ, പഴയ thuthunukki പക്ഷികൾ ഒത്തിരി സമയമെടുത്ത് മനുഷ്യരെ ബോറടിപ്പിച്ച് വിഷയത്തിൽ നിന്ന് വ്യതിചലിച്ച് എന്തൊക്കെയാ പുലമ്പുന്നത് കണ്ടു. സത്യം പറഞ്ഞാൽ ഏത് സൂ - ZOOM മീറ്റിങ്ങിൽ ചെന്നാലും, ഫിസിക്കൽ മീറ്റിങ്ങിൽ ചെന്നാലും ഇത്തരം പരിപാടികൾ കാണാം. കഴിവുള്ളവരെ അവർ മാറ്റി നിർത്തും. പിന്നെ Elected ഒഫീഷ്യൽസിനെയും, അച്ഛന്മാരെയും മത നേതാക്കളെയും കൊണ്ട് മുന്നിൽ ഇരുത്തി അവരെന്തു പറഞ്ഞാലും, എത്ര ദീർഘസമയം എടുത്താലും അവരെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണാം. അതിപ്പോൾ LANA ആയിക്കോട്ടെ പൂന ആയിക്കോട്ടെ, FOKANA-FOMA ആയിക്കോട്ടെ എല്ലാം ഒരേ തൂവൽ പക്ഷികൾ. സത്യത്തിൽ ഈ എഴുത്ത് സംഘടനകൾ എങ്കിലും നിർഭയം നീതി വളർത്തേണ്ടതല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക