മലയാളത്തിലെ പട്ടാള കഥാ ശാഖയിലേക്ക് തികച്ചും വ്യത്യസ്തമായ ഒരു പട്ടാള കഥയുമായി എഴുത്തുകാരൻ സലിം ജേക്കബ് രംഗത്ത് വരുകയാണ്. നോവലിന്റെ പേര് ‘രജൗറിയിലെ മാർഖോർ.’
നാശം വിതയ്ക്കുവാൻ ഉടമ്പടി എടുത്ത തീവ്ര വാദികൾ. അവരുടെ ചെയ്തികൾ പരിശോധിച്ചും പുതിയ ദൗത്യങ്ങൾ ഏല്പിച്ചും പശ്ചാത്തലത്തിൽ കഴിയുന്ന തീവ്ര വാദി സംഘടനാ നേതാക്കൾ. ഇവർക്ക് വേണ്ട സഹായങ്ങൾ നൽകുവാൻ നിര്ബന്ധിതരായി ഇടനിലക്കാരായി പ്രവർത്തിക്കുന്ന ചുരുക്കം ചില നാട്ടുകാർ.
രാജ്യത്തിന് വേണ്ടി ജീവൻ പോലും ത്യജിക്കുന്ന ധീര ജവാന്മാർ. തീവ്രവാദികളുടെ നീക്കങ്ങൾ നിരീക്ഷിച്ചു ജാഗ രൂകരായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗം.
ഒഴിവാക്കാമായിരുന്നു എന്ന് തങ്ങൾ വിശ്വസിക്കുന്ന വിഭജനത്തിന്റെ കയ്‌പേറിയ ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ചു അനന്തര ഫലങ്ങൾ അനുഭവിച്ചു ജീവിതം തള്ളി നീക്കുന്ന കാശ്മീരി ജനത. ഇന്ത്യൻ പട്ടാളക്കാരെ സംശയത്തോടെ നോക്കുന്ന ; ഒളിപ്പോരാളികളുടെ മുൻപിൽ ഭയചകിതരായി നിൽക്കുന്ന അവരുടെ നിസ്സഹായാവസ്ഥ കാട്ടിത്തരുന്ന നോവൽ . ശ്രീനഗറിനുമപ്പുറമുള്ള കശ്മീരിന്റെ ചിത്രം വരച്ചു കാട്ടി ഉദ്ധെഗഭരിതങ്ങളായ രംഗങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന നോവൽ ഒരു ത്രില്ലെർ സിനിമ കണ്ടിരിക്കുന്ന അനുഭവം വായനക്കാർക്ക് രജൗറിയിലെ മാർഖോർ നൽകുന്നു.
മനോരമ ഓൺലൈൻ 2008 ൽ നടത്തിയ നോവൽ കാർണിവൽ മത്സരത്തിൽ സലിം ജേക്കബിന്റെ Shamballa എന്ന നോവൽ തിരഞ്ഞെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. CC 8 / A D 36 ജൂഡാസ് ഇസ്കറിയത്ത് എന്ന നോവൽ ഈ മലയാളി പ്രസിദ്ധികരിച്ചിരുന്നു.
കോട്ടയം ജില്ലയിലെ പള്ളം എടത്തുംപടിക്കൽ നെടുംപറമ്പിൽ കെ. ജേക്കബ് ചെറിയാൻ - മറിയാമ്മ ജേക്കബ് ദമ്പതികളുടെ മകനായ സലിം ജേക്കബ് സ്ഥിര താമസമാക്കിയിരിക്കുന്നത് തിരുവനന്തപുരത്താണ്.
salimjacob@yahoo.com