Image

വിദേശത്ത് പോകും മുമ്പ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ കാണുക; എന്‍കെ പ്രേമചന്ദ്രൻ എം പി

Published on 23 June, 2025
വിദേശത്ത് പോകും മുമ്പ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ കാണുക; എന്‍കെ പ്രേമചന്ദ്രൻ എം പി

കേരളത്തിൻറെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും , നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന ഒരു സിനിമയാണ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”. ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞു എന്നാണ് എം പി എന്‍കെ പ്രേമചന്ദ്രൻ പറഞ്ഞത്. ഇതിലെ കഥാപാത്രങ്ങളുടെ പ്രകടനം അത്രയേറെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച് രഞ്ജിത്ത് സഞ്ജീവിന്റെയും ജോണി ആന്റണിയുടെയും പ്രകടനം ഈ ചിത്രത്തെ മികച്ചതാക്കുന്നുണ്ട് എന്നും വിദ്യാർത്ഥികൾ വിദേശത്ത് പോകും മുമ്പ് ഈ ചിത്രം (UKOK)ഒന്ന് കാണണം എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന മാർഗ്ഗം അന്യ രാജ്യങ്ങൾ ആകുമ്പോൾ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത അവരുടെ ബുദ്ധിയും അദ്ധ്വാനവുമാണ്.

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഫ്രാഗ്രന്‍റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക