ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ആലി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റര്‍ പ്രകാശനം നടന്നത്.
കേരള - തമിഴ്‌നാട് അതിര്‍ത്തി പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥയാണ് 'ആലി'.
തമിഴ്‌നാട്ടില്‍ താമസിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി മുല്ല അവിടുത്തെ ഒരു സ്റ്റുഡിയോയില്‍ സൗണ്ട് എഞ്ചിനീയറാണ്. അവളുടെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്.
ഒരിക്കല്‍ മുല്ലയ്ക്കുണ്ടാകുന്ന അപകടത്തില്‍, മലയാളിയായ ഒരു ആയുര്‍വ്വേദ ഡോക്ടര്‍ തക്ക സമയത്തു തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു. ആ പരിചയം അവരെ കടുതല്‍ അടുപ്പിക്കുകയും ആ അടുപ്പം പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനിയായ ഡോക്ടറുടെ കുടുംബം അവരുടെ ആ പ്രണയത്തിന് എതിരു നില്‍ക്കുന്നു. ഡോക്ടറുടെ വീട്ടുകാര്‍ പെട്ടെന്നു തന്നെ അയാള്‍ക്ക് വിവാഹാലോചനകള്‍ കൊണ്ടുവരുന്നു. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഇരുവരും ഒളിച്ചോടാന്‍ പദ്ധതിയിടുന്നു.
തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ കഥാഗതിയെ കൂടുതല്‍ ഉദ്വേഗജനകമാക്കുന്നു.
കേരളം - തമിഴ്‌നാട് അതിര്‍ത്തി പശ്ചാത്തലത്തില്‍ കഥ പറയുന്നതുകൊണ്ട് മലയാളത്തിനു പുറമെ തമിഴും സിനിമയില്‍ സംസാര ഭാഷയാകുന്നുണ്ട്. ആലിയുടെ ഏറ്റവും വലിയ സ്‌പെഷ്യാലിറ്റി ഇതിലെ പാട്ടുകളാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, അറബിക് ഗാനങ്ങളുള്‍പ്പടെ ഏഴു ഗാനങ്ങളാണുള്ളത്. എല്ലാ പാട്ടുകളുടെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായിക ഡോ. കൃഷ്ണാ പ്രിയദര്‍ശന്‍ ആണ്. അറബിക് ഗാനം മാത്രം ട്രാന്‍സ്ലേഷന്‍ വേണ്ടി വന്നു.
കൈലാഷ്, പ്രജിന്‍ പത്മനാഭന്‍, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാര്‍, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റര്‍ മന്‍ഹര്‍, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകര്‍ഷ്, ജസീര്‍, രാജേഷ് ബി കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍, നിര്‍മ്മാണം-മന്‍ഹര്‍ സിനിമാസ് & എമിനന്റ് മീഡിയ (അബുദാബി), രചന, സംവിധാനം - ഡോ. കൃഷ്ണ പ്രിയദര്‍ശന്‍, ഛായാഗ്രഹണം - റിനാസ് നാസര്‍, എഡിറ്റിംഗ് - അബു ജിയാദ്, ഗാനരചന - ഡോ കൃഷ്ണ പ്രിയദര്‍ശന്‍, സംഗീതം - കിളിമാനൂര്‍ രാമവര്‍മ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആര്‍ ആര്‍ ബ്രദേഴ്‌സ്, ശ്രദ്ധ പാര്‍വ്വതി, ആലാപനം - കിളിമാനൂര്‍ രാമവര്‍മ്മ, അരവിന്ദ് വേണുഗോപാല്‍, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാര്‍വ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സന്‍ഹിഷാം കലാഫ്, അഭി, കല - അഖിലേഷ്, ഷിജു അഭാസ്‌ക്കര്‍, കോസ്റ്റ്യും - സിസിലി ഫെര്‍ണാണ്ടസ്, ചമയം - ജയന്‍ സി എം, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് - സിസിലി ഫെര്‍ണാണ്ടസ്, ജാഫര്‍ കുറ്റിപ്പുറം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശ്രീധര്‍, കാസ്റ്റിംഗ് ചീഫ് - ഡോ. രജിത്കുമാര്‍, കോറിയോഗ്രാഫി - അതുല്‍ രാധാകൃഷ്ണന്‍, സുനിത നോയല്‍, എസ് എഫ് എക്‌സ് - എന്‍ ഷാബു ചെറുവള്ളൂര്‍, ഫസ്റ്റ് കട്ട് - അരുണ്‍ ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രജീഷ് ബി കെ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), സിയന്ന (ഷാര്‍ജ ), ബെന്‍സന്‍ ( തിരുവനന്തപുരം), സൗണ്ട് ഓ ക്ലോക്ക് ( തിരുവനന്തപുരം), പോസ്റ്റര്‍ - ജാക്ക് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ്- ഗോപാലകൃഷ്ണന്‍, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍.