ഈ പൊഴേടെ ഒര് കാരിയം. കൈതക്കാടുകൾക്കു മുകളിലൂടെയാണ് മാർഗരീത്തയുടെ ഈ വിചാരം പുഴയെ ചെന്നു തൊട്ടത്. പിന്നെ ചെത്തിമിനുക്കാത്ത വെട്ടുകൽ ഭിത്തിയിൽ കിടന്ന സുന്ദരനായ യേശുദേവന്റെ ചില്ലിട്ട പടത്തിൽ നോക്കി മാർഗരീത്ത കുറെയേറെ വർത്തമാനം പറഞ്ഞു. പതിവുപോലെ.
യേശുവിൻ്റെ നീളൻകണ്ണുകളുടെ പരൽത്തിളക്കം; ആകുലതകളുടെ കാറ്റടിച്ചിട്ടും കെടാതെ തന്നെ. മാർഗരീത്തയുടെ ചുണ്ടുകളിലേക്ക് ഒരു ചെറുചിരിപോലെ എന്തോ ഒന്ന് അരിച്ചെത്തിയിരുന്നു. പിന്നീടാണ് അവർക്ക് തലചുറ്റിയത്. മഞ്ഞവെള്ളം തികട്ടിയത്. വായി ലാകെ കയ്പ്‌പു കിടന്നുറഴിയത്.
രാവിലെ ഒരു വാടിയ കട്ടൻചായ മാത്രമേ കുടിച്ചിട്ടുള്ളു. പത്രക്കാരും ടിവിക്കാരുമൊക്കെ ഇപ്പോഴങ്ങു പടിയിറങ്ങിയതേയുള്ളൂ. അവരിൽ പലരും അസഹിഷ്ണുതയോടെ ചെരുപ്പോ ഷൂസോ അഴിച്ചുവയ്ക്കാതെ തന്നെ മാർഗരീത്തയുടെ വീടിൻ്റെ സിമൻ്റടർന്ന് പൊടിഞ്ഞ്, ചേനവട്ടത്തിലുള്ള കുഴികൾ നിറഞ്ഞ വരാന്തയിലൂടെ നടക്കുകയോ ഇടയ്ക്കിടയ്ക്ക് വിയർപ്പു തുടച്ച് നിൽക്കുകയോ ചെയ്യുകയായിരുന്നു.
Continue reading as PDF
………………….
പുസ്തകങ്ങൾ
കഥാസമാഹാരങ്ങൾ.
മാൻ ഓഫ് ദി മാച്ച് (ചിന്ത പബ്ലിഷേഴ്സ്)
2. സാൻ ആൻഡ്രിയാസിലെ പടയാളികൾ (NB ട)
3. കറുത്തവരുടെ കടൽ (ചിന്ത)
4. യേശു മഴ പുതയ്ക്കുന്നു. കറൻ്റ് ബുക്സ്.
5. ജ്ഞാന സ്നാനം (ഫെമിംഗോ ബുക്സ്)
ഓർമ്മ അനുഭവം.
" 1 ഓർമ്മക്കൂട്ട് (മൈത്രി ബുക്സ്)
2 ദൈവത്തിൻ്റെ സെൽഫികൾ പ്രുസ്തകപ്രസാധക സംഘം, കോഴിക്കോട്
മലാലയുടെ ഡയറി ക്കുറിപ്പുകൾ (മൈത്രി ബുക്സ്)
ആദ്യ നോവൽ പ്രസിദ്ധീകരണത്തിൽ
അവാർഡുകൾ
തകഴി പുരസ്കാരം 2015-യേശു മഴ പുതയ്ക്കുന്നു.
മുതുകുളം പാർവ്വതിയമ്മ
പുരസ്കാരം 2017 (യേശുമഴ പുതയ്ക്കുന്നു
സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം - ജ്ഞാനസ്നാനം
ബാലകൃഷ്ണൻ മങ്ങാട് പുരസ്കാരം
5 പ്രവാസിശബ്ദം പുരസ്കാരം
കേസരി പുരസ്കാരം മാൻ ഓഫ് ദി മാച്ച്. എന്ന സമാഹാരത്തിന്
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക