തീ തുപ്പി ആകാശം
കണ്ണീർത്തൂവി ഭൂമി
ബോംബ് കൊണ്ട് സമാധാനം
ലോകനീതിയുടെ പുതിയ രീതി
ബലിഷ്ഠന്റെ കരങ്ങൾ
മർദ്ദിതൻ്റെ മേൽ പതിക്കുമ്പോൾ
കരങ്ങൾ നീട്ടി കരയുന്നു പാവങ്ങൾ
തല്ലുവാനും കൊല്ലുവാനും കയ്യൂക്കുള്ളവൻ പറയുന്ന ന്യായങ്ങൾ അല്ലോ ലോകനീതി
ഒരു നേരത്തെ അന്നത്തിനുവേണ്ടി വരി നിൽക്കാൻ വിധിക്കപ്പെട്ടവർ മർദ്ദിതർ തീവർഷം ചൊരിയുന്നവർ അറിയുന്നില്ല
മേൽക്കൂര പോയ കൂരയുടെ ചോർച്ച
യുദ്ധവും സമാധാനവും നോക്കുകുത്തിയാകുമ്പോൾ യുദ്ധത്തിൻറെ കാർമേഘങ്ങൾ ലോകത്തിൻറെ മേൽ വീണ്ടും ആഞ്ഞു വർഷിക്കയാണ്
ക്ഷമിക്കാൻ കരുത്തുള്ളവരാണ് ധീരന്മാർ ഭൂമിയെക്കാൾ കൂടുതൽ ക്ഷമിക്കാൻ ആർക്കാവും
ആരെതിർത്താലും ആരാക്രമിച്ചാലും വേദനിക്കുന്നത് ഭൂമിക്കാണ്
സമാധാനം പുലരട്ടെ യുദ്ധം അവസാനിക്കട്ടെ യുദ്ധത്തിനായി ബുദ്ധി കൊടുക്കുന്നവർക്ക് ദൈവത്തിൻറെ ശിക്ഷകൾ വന്നു പതിക്കട്ടെ
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ വാനം മുഴുവൻ പറക്കട്ടെ
തീ തുപ്പുന്ന ആയുധങ്ങൾ ആയുധപ്പുരയിൽ വിശ്രമിക്കട്ടെ.....